Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OpenAI

എ​ഐ കോ​ഡിം​ഗി​ൽ ത​രം​ഗ​മാ​കാ​ൻ ഗൂ​ഗി​ൾ; 'ജെ​മി​നി 3.8 ഫ്ലാ​ഷ്' ഉ​ട​ൻ പു​റ​ത്തി​റ​ങ്ങി​യേ​ക്കുംം

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്ത് ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്താ​നും ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് എ​ന്നീ ക​മ്പ​നി​ക​ളെ മ​റി​ക​ട​ക്കാ​നും ഒ​രു​ങ്ങി ഗൂ​ഗി​ൾ. കോ​ഡിം​ഗ് ശേ​ഷി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​യു​ന്ന പു​തി​യ 'ജെ​മി​നി 3.8 ഫ്ലാ​ഷ്' (Gemini 3.8 Flash) എ​ഐ മോ​ഡ​ൽ ഈ ​ആ​ഴ്ച ത​ന്നെ ഗൂ​ഗി​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

'സ്കി​മാ​ക്കി' എ​ന്നാ​ണ് ഇ​തി​ന് ക​മ്പ​നി​ക്കു​ള്ളി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ര​ഹ​സ്യ​പ്പേ​ര്. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച്, ഗൂ​ഗി​ളി​ന്‍റെ ആ​ന്ത​രി​ക കോ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ 'ജെ​റ്റ്‌​സ്കി'​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ആ​ന്ത്രോ​പി​ക്കി​ന്‍റെ ഒ​പ​സ് മോ​ഡ​ലി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജെ​മി​നി 3.8 ഫ്ലാ​ഷ് കാ​ഴ്ച​വെ​ച്ച​ത്.

ഉ​യ​ർ​ന്ന തു​ക ചെ​ല​വ​ഴി​ക്കു​ന്ന വ​ലി​യ മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് വേ​ഗ​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​നും ചെ​ല​വ് കു​റ​യ്ക്കാ​നും രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ചെ​റി​യ മോ​ഡ​ലു​ക​ളാ​ണ് ഫ്ലാ​ഷ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. ജൂ​ലൈ​യി​ൽ ജെ​മി​നി 3.6 ഫ്ലാ​ഷും അ​തി​ന് മൂ​ന്ന് ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ജെ​മി​നി 3.7 ഫ്ലാ​ഷും പു​റ​ത്തി​റ​ക്കി​യ ഗൂ​ഗി​ൾ, വ​ള​രെ വേ​ഗ​ത്തി​ലാ​ണ് അ​ടു​ത്ത പ​തി​പ്പി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

ജെ​മി​നി 3.5 പ്രോ ​പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കു​ന്ന​തും ഡെ​മി​സ് ഹ​സാ​ബി​സ് ഗൂ​ഗി​ൾ ഡീ​പ്മൈ​ൻ​ഡി​ന്‍റെ സി​ഇ​ഒ സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യ​തും ക​മ്പ​നി​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് കോ​ഡിം​ഗി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ഫ്ലാ​ഷ് മോ​ഡ​ൽ എ​ത്തു​ന്ന​ത്.

ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് എ​ന്നി​വ​ർ​ക്ക് പു​റ​മെ ഇ​ലോ​ൺ മ​സ്കി​ന്‍റെ എ​ക്സ്എ​ഐ, മെ​റ്റാ എ​ന്നി​വ​രും കോ​ഡിം​ഗ് എ​ഐ രം​ഗ​ത്ത് മ​ത്സ​രം ക​ടു​പ്പി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഗൂ​ഗി​ളി​ന്‍റെ ഈ ​പു​തി​യ നീ​ക്കം.

Tech

ഇ​ന്ത്യ​യി​ലെ ചാ​റ്റ്‌​ജി​പി​ടി​യി​ൽ ഇ​നി പ​ര​സ്യ​ങ്ങ​ളും വ​രും ; ഇ​മെ​യി​ലു​ക​ൾ അ​യ​ച്ച് ഓ​പ്പ​ൺ​എ​ഐ

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സേ​വ​ന​മാ​യ ചാ​റ്റ്‌​ജി​പി​ടി​യി​ൽ സൗ​ജ​ന്യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നൊ​രു​ങ്ങി ഓ​പ്പ​ൺ​എ​ഐ . ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു​തു​ട​ങ്ങി.

ക​മ്പ​നി​യു​ടെ പ്രൈ​വ​സി പോ​ളി​സി​യി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് ഈ ​ഇ​മെ​യി​ൽ. സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന, കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ്ലാ​നു​ക​ളി​ലാ​യി​രി​ക്കും പ​ര​സ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. എ​ന്നാ​ൽ പ​ണം ന​ൽ​കി ഉ​പ​യോ​ഗി​ക്കു​ന്ന ചാ​റ്റ്‌​ജി​പി​ടി പ്ല​സ് , പ്രോ, ​എ​ന്‍റ​ർ​പ്രൈ​സ്, ബി​സി​ന​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ പ്ലാ​നു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

പ​ര​സ്യ​ങ്ങ​ൾ വ​രു​ന്ന​ത് ചാ​റ്റ്‌​ജി​പി​ടി​യു​ടെ ഉ​ത്ത​ര​ങ്ങ​ളെ​യോ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളെ​യോ യാ​തൊ​രു​വി​ധ​ത്തി​ലും സ്വാ​ധീ​നി​ക്കി​ല്ലെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ഗൂ​ഗി​ൾ സെ​ർ​ച്ചി​ൽ കാ​ണു​ന്ന​തു​പോ​ലെ സ്പോ​ൺ​സേ​ർ​ഡ് എ​ന്ന ലേ​ബ​ലോ​ടെ മാ​ത്ര​മാ​യി​രി​ക്കും ഇ​വ കാ​ണി​ക്കു​ക. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ചാ​റ്റ് ഹി​സ്റ്റ​റി​യോ പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്ക് കൈ​മാ​റി​ല്ലെ​ന്നും ഓ​പ്പ​ൺ​എ​ഐ ഉ​റ​പ്പു​ന​ൽ​കു​ന്നു.

നി​ല​വി​ൽ യു​എ​സ്, യു​കെ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ഈ ​മാ​റ്റം ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ലെ എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കും എ​ത്തും.

Tech

ഓ​പ്പ​ൺ​എ​ഐ​യു​ടെ റിം​ഗ് സ്പീ​ക്ക​ർ ഉ​ട​ൻ വി​പ​ണി​യി​ലേ​ക്ക്, 300 മു​ത​ൽ 400 ഡോ​ള​ർ വ​രെ വി​ല

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഓ​പ്പ​ൺ​എ​ഐ ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ ഹാ​ർ​ഡ്‌​വെ​യ​ർ ഉ​ൽ​പ്പ​ന്ന​മാ​യ സ്മാ​ർ​ട്ട് സ്പീ​ക്ക​ർ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ആ​പ്പി​ളി​ന്‍റെ മു​ൻ പ്ര​മു​ഖ ഡി​സൈ​ന​ർ ജോ​ണി ഐ​വി​ന്‍റെ ഐ​ഒ എ​ന്ന സ്റ്റാ​ർ​ട്ട​പ്പു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണ​ത്തി​ന് 300 മു​ത​ൽ 400 ഡോ​ള​ർ വ​രെ (ഏ​ക​ദേ​ശം 25,000 മു​ത​ൽ 34,000 ഇ​ന്ത്യ​ൻ രൂ​പ വ​രെ) വി​ല​വ​രു​മെ​ന്നാ​ണ് വി​പ​ണി സൂ​ച​ന​ക​ൾ.

ഹോ​ക്കി പ​ക്കി​ന്‍റെ വ​ലി​പ്പ​മു​ള്ള, വ​ള​യ​ത്തിന്‍റെ ആ​കൃ​തി​യി​ലു​ള്ള ഈ ​ഉ​പ​ക​ര​ണം പോ​ർ​ട്ട​ബി​ളും ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണ്. ഡി​സ്പ്ലേ ഇ​ല്ലാ​ത്ത ഈ ​സ്പീ​ക്ക​റി​ൽ ക്യാ​മ​റ സം​വി​ധാ​ന​ങ്ങ​ളും പ​രി​സ​രം നി​രീ​ക്ഷി​ക്കാ​നു​ള്ള സെ​ൻ​സ​റു​ക​ളും അ​ട​ങ്ങി​യി​ട്ടുണ്ട്.

ഉ​പ​യോ​ക്താ​ക്ക​ളോ​ട് സം​വ​ദി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ജീ​വ​സ്സു​റ്റ അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നാ​യി സ്വ​യം ച​ലി​ക്കാ​ൻ ശേ​ഷി​യു​ള്ള ഭാ​ഗ​ങ്ങ​ളും ഇ​തി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ണ്ട്. 2027ൽ ​പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണം വി​പ​ണി​യി​ലെ നി​ല​വി​ലെ മ​റ്റ് സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ളേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് എ​ത്തു​ന്ന​ത്.

Tech

പ​രി​ധി​യി​ല്ലാ​തെ സ​ന്ദേ​ശ​ങ്ങ​ൾ ആസ്വദിക്കാം; ടെക്സ്റ്റ് സന്ദേശങ്ങളുടെ പരിധി പൂർണമായും നീക്കി ഓപ്പൺഎഐ

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ചാ​റ്റ്ജി​പി​ടി സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് വ​ൻ ആ​ശ്വാ​സ​മേ​കു​ന്ന പു​തി​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ഓ​പ്പ​ൺ​എ​ഐ. സൗ​ജ​ന്യ അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഗോ ​അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ​രി​ധി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ക​മ്പ​നി തീ​രു​മാ​നി​ച്ചു. വ​രു​ന്ന ആ​ഴ്ച മു​ത​ൽ സൗ​ജ​ന്യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ത്ര വേ​ണ​മെ​ങ്കി​ലും പ​രി​ധി​യി​ല്ലാ​തെ ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി ചാ​റ്റ്ജി​പി​ടി​യു​മാ​യി സം​വ​ദി​ക്കാ​ൻ സാ​ധി​ക്കും.

എ​ങ്കി​ലും ഇ​മേ​ജ് ജ​ന​റേ​ഷ​ൻ, വോ​യ്‌​സ് മോ​ഡ്, ഫ​യ​ലു​ക​ളും ചി​ത്ര​ങ്ങ​ളും അ​പ്‌​ലോ​ഡ് ചെ​യ്ത് വി​വ​ര​ങ്ങ​ൾ ചോ​ദി​ക്ക​ൽ എ​ന്നി​വ​യ്ക്ക് നി​ല​വി​ലു​ള്ള പ​രി​ധി​ക​ൾ തു​ട​രു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടൊ​പ്പം, സൗ​ജ​ന്യ/​ഗോ അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​യി 'ജി​പി​ടി-5.6 ലൂ​ണ' എ​ന്ന പു​തി​യ മോ​ഡ​ൽ ക​മ്പ​നി ഡി​ഫോ​ൾ​ട്ടാ​യി ല​ഭ്യ​മാ​ക്കി തു​ട​ങ്ങി. സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​ലോ​ചി​ച്ച് മ​റു​പ​ടി ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ന്ന "തി​ങ്ക്" ബ​ട്ട​ണും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കും.

പ്ല​സ്, പ്രോ ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ഫ്ലാ​ഗ്ഷി​പ്പ് മോ​ഡ​ലാ​യ 'ജി​പി​ടി-5.6 സോ​ൾ' ഓ​പ്പ​ൺ​എ​ഐ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ കൃ​ത്യ​വും ല​ളി​ത​വു​മാ​യ മ​റു​പ​ടി​ക​ൾ ന​ൽ​കാ​ൻ ഇ​തി​ന് സാ​ധി​ക്കും. കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്രി​മ​ബു​ദ്ധി​യു​ടെ സേ​വ​നം ത​ട​സ്സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്ന് ഓ​പ്പ​ൺ​എ​ഐ വ്യ​ക്ത​മാ​ക്കി.

Tech

ഗ​ണി​ത​ശാ​സ്‌​ത്ര​ത്തി​ൽ നി​ർ​മി​ത ബു​ദ്ധി​യു​ടെ വി​പ്ല​വം; പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​ത്ത​രം ല​ഭി​ക്കാ​ത്ത പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഓ​പ്പ​ൺ​എ​ഐ​യു​ടെ 'ആ​സ്ട്ര'!

‌സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഗ​ണി​ത​ശാ​സ്ത്ര രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്തെ ഓ​പ്പ​ൺ​എ​ഐ. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ർ​ക്ക് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​തെ കി​ട​ന്നി​രു​ന്ന 10 സ​ങ്കീ​ർ​ണ​മാ​യ തു​റ​ന്ന പ്ര​ശ്ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ എ​ഐ മോ​ഡ​ലാ​യ 'ആ​സ്ട്ര' വി​ജ​യ​ക​ര​മാ​യി പ​രി​ഹ​രി​ച്ച​താ​യി ഓ​പ്പ​ൺ​എ​ഐ അ​റി​യി​ച്ചു. ‌‌‌

ഗ്രൂ​പ്പ് തി​യ​റി, കം​പ്ല​ക്‌​സി​റ്റി തി​യ​റി, സ്ഫി​യ​ർ പാ​ക്കിം​ഗ് തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ്ണ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് ആ​സ്ട്ര ഉ​ത്ത​രം ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ർ​ക്ക​ത്തി​ലാ​യി​രു​ന്ന ഗ​ണി​ത സ​മ​സ്യ​ക​ൾ​ക്ക് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളോ​ടെ​യാ​ണ് ആ​സ്ട്ര പ​രി​ഹാ​രം നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​പ് എ​ഐ ന​ൽ​കി​യ പ​ല ഉ​ത്ത​ര​ങ്ങ​ളും തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ള്ള​തി​നാ​ൽ, ഇ​ത്ത​വ​ണ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ 'ലീ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ' സ​ഹി​ത​മാ​ണ് ഓ​പ്പ​ൺ​എ​ഐ ഈ ​തെ​ളി​വു​ക​ൾ ഗി​റ്റ്ഹ​ബ്ബി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം $2,000 (ഏ​ക​ദേ​ശം 1.67 ല​ക്ഷം രൂ​പ) മാ​ത്ര​മാ​ണ് ഈ 10 ​സ​ങ്കീ​ർ​ണ സ​മ​സ്യ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ എ​ഐ​ക്ക് വേ​ണ്ടി​വ​ന്ന ചെ​ല​വ്.

ഓ​പ്പ​ൺ​എ​ഐ മാ​ത്ര​മ​ല്ല, ഗൂ​ഗി​ൾ ഡീ​പ്മൈ​ൻ​ഡിന്‍റെ ആ​ൽ​ഫാ​പ്രൂ​ഫ് നെ​ക്സ​സ്, ആ​ന്ത്രോ​പി​ക്കി​ന്‍റെ 'ഫേ​ബി​ൾ' തു​ട​ങ്ങി​യ മ​റ്റ് എ​ഐ മോ​ഡ​ലു​ക​ളും അ​ടു​ത്തി​ടെ സ​ങ്കീ​ർ​ണമാ​യ ഗ​ണി​ത പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

നി​ല​വി​ൽ വാ​ഷിം​ഗ്ട​ണി​ലെ നി​യ​മ​നി​ർ​മാതാ​ക്ക​ൾ​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന 'ആ​സ്ട്ര' പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​സ്ട്ര ജിപിടി-6 ആ​യോ അ​തോ പു​തി​യൊ​രു നി​ര​യാ​യോ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tech

ഓ​പ്പ​ൺ​എ​ഐ​യു​ടെ ആ​ദ്യ മി​നി കീ​ബോ​ർ​ഡ്; കോ​ഡെ​ക്സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഹാ​ർ​ഡ്‌​വെ​യ​ർ ത​രം​ഗം

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ ഓ​പ്പ​ൺ​എ​ഐ ഹാ​ർ​ഡ്‌​വെ​യ​ർ വി​പ​ണി​യി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്നു. ത​ങ്ങ​ളു​ടെ കോ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ 'കോ​ഡെ​ക്സ്' ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി കോ​ഡെ​ക്സ് മൈ​ക്രോ എ​ന്ന പേ​രി​ൽ ഒ​രു മി​നി കീ​ബോ​ർ​ഡ് പു​റ​ത്തി​റ​ക്കി​യാ​ണ് ക​മ്പ​നി പു​തി​യ ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഹാ​ർ​ഡ്‌​വെ​യ​ർ ബ്രാ​ൻ​ഡാ​യ 'വ​ർ​ക്ക് ലൗ​ഡ​റു​മാ​യി' സ​ഹ​ക​രി​ച്ചാ​ണ് ഈ ​ഉ​പ​ക​ര​ണം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ ബ​ട്ട​ണു​ക​ൾ, ഒ​രു ജോ​യ്സ്റ്റി​ക്ക്, ഡ​യ​ൽ, ആ​ക​ർ​ഷ​ക​മാ​യ ലൈ​റ്റിം​ഗ് ഫീ​ച്ച​റു​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ഈ ​മി​നി കീ​ബോ​ർ​ഡ്. കോ​ഡെ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലെ പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളും എ​ഐ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ നി​യ​ന്ത്രി​ക്കാ​ൻ ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കും.

ലൈ​വ് ആ​ർ​ജി​ബി ലൈ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ജീ​വ​മാ​യ ചാ​റ്റു​ക​ളും എ​ഐ ഏ​ജ​ന്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​രീ​ക്ഷി​ക്കാ​നാ​കും. കോ​ഡിം​ഗി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​നും, കോ​ഡ് പു​നഃ​ക്ര​മീ​ക​രി​ക്കാ​നും ജോ​യ്സ്റ്റി​ക്ക് ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ, ഇ​തി​ലെ പ്ര​ത്യേ​ക ഡ​യ​ൽ തി​രി​ക്കു​ന്ന​തി​ലൂ​ടെ എ​ഐ​യു​ടെ ചി​ന്താ​ശേ​ഷി​യു​ടെ അ​ള​വ് ആ​വ​ശ്യാ​നു​സ​ര​ണം ക്ര​മീ​ക​രി​ക്കാ​നും സാ​ധി​ക്കും.

ശ​ബ്ദ​മി​ല്ലാ​ത്ത സൈ​ല​ന്‍റ് കീ​ക​ളു​ള്ള പ​തി​പ്പി​ലും, ശ​ബ്ദ​മു​ള്ള 'ക്ലി​ക്കി' കീ​ക​ളു​ള്ള പ​തി​പ്പി​ലും ഇ​ത് ല​ഭ്യ​മാ​ണ്. വി​ൻ​ഡോ​സ്, മാ​ക് ഒ​എ​സ് ഒ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ളി​ൽ ഒ​രു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണ​ത്തി​നൊ​പ്പം 32 അ​ധി​ക കീ​ക്യാ​പ്പു​ക​ൾ അ​ട​ങ്ങു​ന്ന 'കോ​ഡെ​ക്സ് ഐ​ക്ക​ൺ കീ​സെ​റ്റും' ക​മ്പ​നി ന​ൽ​കു​ന്നു​ണ്ട്. 230 യു​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം 19,000 രൂ​പ) വി​ല​വ​രു​ന്ന ഈ ​മി​നി കീ​ബോ​ർ​ഡി​ന്‍റെ പ്രീ-​ഓ​ർ​ഡ​റു​ക​ൾ ക​മ്പ​നി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

ആ​പ്പി​ളി​ന്‍റെ മു​ൻ ഡി​സൈ​ൻ മേ​ധാ​വി ജോ​ണി ഐ​വു​മാ​യി ചേ​ർ​ന്ന് ഓ​പ്പ​ൺ​എ​ഐ വി​ക​സി​പ്പി​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന ഉ​പ​ക​ര​ണം ഇ​ത​ല്ല. അ​ത് ചാ​റ്റ്ജി​പി​ടി​യു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന, സ്ക്രീ​ൻ ഇ​ല്ലാ​ത്ത ഒ​രു 'സ്മാ​ർ​ട്ട് സ്പീ​ക്ക​ർ' ആ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​പ്പി​ളി​ൽ നി​ന്ന് വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി എ​ന്നാ​രോ​പി​ച്ച് ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ൽ നി​ല​വി​ൽ നി​യ​മ​പോ​രാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഓ​പ്പ​ൺ​എ​ഐ​യു​ടെ പു​തി​യ ഹാ​ർ​ഡ്‌​വെ​യ​ർ വി​പ​ണി​യി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ് എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

Tech

ക്യാ​മ​റ​യും ചാ​റ്റ്ജി​പി​റ്റി​യു​മാ​യി ഓ​പ്പ​ൺ​എ​ഐ​യു​ടെ ആ​ദ്യ സ്മാ​ർ​ട്ട് സ്പീ​ക്ക​ർ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു!

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഓ​പ്പ​ൺ​എ​ഐ ത​ങ്ങ​ളു​ടെ ആ​ദ്യ ഉ​പ​ഭോ​ക്തൃ ഹാ​ർ​ഡ്‌​വെ​യ​ർ ഉ​പ​ക​ര​ണം പു​റ​ത്തി​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ്ക്രീ​നി​ല്ലാ​ത്ത​തും എ​ന്നാ​ൽ എ​ളു​പ്പ​ത്തി​ൽ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന​തു​മാ​യ ഒ​രു 'സ്മാ​ർ​ട്ട് സ്പീ​ക്ക​ർ' രൂ​പ​ത്തി​ലാ​യി​രി​ക്കും ചാ​റ്റ്ജി​പി​റ്റി​യു​ടെ ഈ ​ഭൗ​തി​ക രൂ​പം വി​പ​ണി​യി​ലെ​ത്തു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സൗ​ഹൃ​ദ​പ​ര​മാ​യ രീ​തി​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന ഒ​രു 'എ​ഐ സു​ഹൃ​ത്ത്' ആ​യി​ട്ടാ​ണ് ഇ​ത് വി​ക​സി​പ്പി​ക്കു​ന്ന​ത്.​പ​ര​മ്പ​രാ​ഗ​ത സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഓ​പ്പ​ൺ​എ​ഐ​യു​ടെ ഏ​റ്റ​വും പു​തി​യ എ​ഐ മോ​ഡ​ലു​ക​ളാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ്പീ​ക്ക​റി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ക്യാ​മ​റ​ക​ളും സെ​ൻ​സ​റു​ക​ളും വ​ഴി ചു​റ്റു​പാ​ടു​ക​ളെ മ​ന​സ്സി​ലാ​ക്കാ​നും ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് കൂ​ടു​ത​ൽ ബു​ദ്ധി​പ​ര​മാ​യി പ്ര​തി​ക​രി​ക്കാ​നും ഇ​തി​ന് സാ​ധി​ക്കും. ഉ​പ​യോ​ക്താ​വി​ന്‍റെ ഇ​മെ​യി​ലു​ക​ളും മ​റ്റ് വ്യ​ക്തി​ഗ​ത ഡാ​റ്റ​യും വി​ശ​ക​ല​നം ചെ​യ്ത്, അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ ഈ ​ഉ​പ​ക​ര​ണ​ത്തി​ന് ക​ഴി​യും.

റീ​ചാ​ർ​ജ് ചെ​യ്യാ​വു​ന്ന ബാ​റ്റ​റി​യു​ള്ള​തി​നാ​ൽ ഈ ​ഉ​പ​ക​ര​ണം വീ​ട്ടി​ലെ ഏ​ത് മു​റി​യി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ മാ​റ്റാ​നാ​കും. അ​ടു​ക്ക​ള​യി​ൽ പാ​ച​ക​ക്കു​റി​പ്പു​ക​ൾ പ​റ​ഞ്ഞു​ത​രാ​നും മ​റ്റ് ജോ​ലി​ക​ൾ ചെ​യ്യു​മ്പോ​ൾ സം​സാ​രി​ക്കാ​നും പാ​ട്ട് കേ​ൾ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. ഓ​പ്പ​ൺ​എ​ഐ​യു​ടെ പു​ത്ത​ൻ വോ​യി​സ് മോ​ഡ​ലാ​യ ജി​പി​ടി ലൈ​വ് ആ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ട​സ്സ​പ്പെ​ടു​ത്താ​നും, തു​ട​ർ​ച്ച​യാ​യി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ മ​നു​ഷ്യ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള അ​നു​ഭ​വം ഇ​ത് സ​മ്മാ​നി​ക്കും.

ഓ​പ്പ​ൺ​എ​ഐ​യു​ടെ ഈ ​പു​തി​യ ഹാ​ർ​ഡ്‌​വെ​യ​ർ നീ​ക്ക​ത്തി​ന് മു​ന്നി​ൽ ആ​പ്പി​ൾ ഉ​യ​ർ​ത്തു​ന്ന നി​യ​മ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളു​ണ്ട്. വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​പ്പി​ൾ ന​ൽ​കി​യ കേ​സി​ന്‍റെ ഭാ​ഗ​മാ​യി ഓ​പ്പ​ൺ​എ​ഐ​യു​ടെ ഹാ​ർ​ഡ്‌​വെ​യ​ർ ബി​സി​ന​സി​നെ​തി​രെ സ്റ്റേ ​വാ​ങ്ങാ​ൻ ആ​പ്പി​ൾ ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

സ്മാ​ർ​ട്ട് സ്പീ​ക്ക​ർ കൂ​ടാ​തെ വെ​യ​റ​ബി​ൾ​സ്, ഹോം ​റോ​ബോ​ട്ടി​ക്സ്, സ്മാ​ർ​ട്ട്ഫോ​ണി​ന് പ​ക​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഉ​പ​ക​ര​ണം ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം ക​ൺ​സ്യൂ​മ​ർ ഡി​വൈ​സു​ക​ൾ ഓ​പ്പ​ൺ​എ​ഐ വി​ക​സി​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​പ്പി​ളി​ന്‍റെ മു​ൻ ചീ​ഫ് ഡി​സൈ​ന​ർ ജോ​ണി ഐ​വു​മാ​യി ചേ​ർ​ന്നാ​ണ് ഓ​പ്പ​ൺ​എ​ഐ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം അ​വ​സാ​നം ഉ​പ​ക​ര​ണം പ​രി​ച​യ​പ്പെ​ടു​ത്തു​മെ​ങ്കി​ലും, 2027ഓ​ടെ മാ​ത്ര​മേ ഇ​ത് വി​പ​ണി​യി​ൽ ല​ഭ്യ​മാ​കൂ. ആ​മ​സോ​ൺ എ​ക്കോ , ഗൂ​ഗി​ൾ നെ​സ്റ്റ് , ആ​പ്പി​ൾ ഹോം​പോ​ഡ് എ​ന്നി​വ​യ്ക്കു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​യാ​ണ് ചാ​റ്റ്ജി​പി​റ്റി കേ​ന്ദ്രീ​കൃ​ത​മാ​യ ഈ ​പു​തി​യ സ്പീ​ക്ക​റെ​ന്ന് ടെ​ക് ലോ​കം വി​ല​യി​രു​ത്തു​ന്നു.

Tech

എഐ ലോകത്ത് അത്ഭുതം സൃഷ്ടിക്കാൻ 'ജി​പി​ടി 5.6'

വാ​ഷിം​ഗ്ട​ൺ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്പ​നി​യാ​യ ഓ​പ്പ​ൺ​എ​ഐ ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക എ​ഐ മോ​ഡ​ലു​ക​ളാ​യ 'ജി​പി​ടി-5.6 സോ​ൾ', ടെ​റ, ലൂ​ണ എ​ന്നി​വ ഇ​ന്ന് മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​ശ്വ​സ്ത​രാ​യ ചി​ല പ​ങ്കാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്ന ഈ ​മോ​ഡ​ലു​ക​ളാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ന്നു​ന​ൽ​കു​ന്ന​ത്. ഹാ​പ്പി ബി​ൽ​ഡിം​ഗ് എ​ന്ന് ഓ​പ്പ​ൺ​എ​ഐ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ ക​ഴി​ഞ്ഞ ദി​വ​സം എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ 'ജി​പി​ടി-​ലൈ​വ്' എ​ന്ന പേ​രി​ൽ പു​തി​യ ത​ല​മു​റ വോ​യ്‌​സ് മോ​ഡ​ലു​ക​ളും ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചു. ഒ​രേ​സ​മ​യം കേ​ൾ​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​വു​ള്ള ഈ ​മോ​ഡ​ലു​ക​ൾ, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രു മ​നു​ഷ്യ​നു​മാ​യി സം​സാ​രി​ക്കു​ന്ന​തു​പോ​ലു​ള്ള അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് ക​മ്പ​നി ബ്ലോ​ഗ് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ര​ണ്ട് പ​തി​പ്പു​ക​ളാ​യ ജി​പി​ടി ലൈ​വ്-1 , ജി​പി​ടി ലൈ​വ്-1 മി​നി എ​ന്നി​വ ലോ​ക​മെ​മ്പാ​ടു​മു​ള്ള ചാ​റ്റ്ജി​പി​ടി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി.

ജൂ​ണി​ൽ ജി​പി​ടി-5.6 സീ​രീ​സ് പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ, സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യു​ള്ള ചി​ല സം​ഘ​ട​ന​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഓ​പ്പ​ൺ​എ​ഐ ഇ​തി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ സാ​ങ്കേ​തി​ക​വി​ദ്യ എ​ല്ലാ​വ​രി​ലും എ​ത്ത​ണ​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ നി​ല​പാ​ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഓ​പ്പ​ൺ​എ​ഐ, ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ്ഥി​ര​മാ​യ ഒ​രു കീ​ഴ്‌​വ​ഴ​ക്ക​മാ​യി മാ​റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ഉ​പ​യോ​ക്താ​ക്ക​ൾ, ഡെ​വ​ല​പ്പ​ർ​മാ​ർ, സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​ർ എ​ന്നി​വ​രി​ലേ​ക്ക് മി​ക​ച്ച ടൂ​ളു​ക​ൾ എ​ത്തു​ന്ന​തി​നെ ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഓ​പ്പ​ൺ​എ​ഐ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ആ​ന്ത്രോ​പി​ക് ത​ങ്ങ​ളു​ടെ ക്ലോ​ഡ് ഫേ​ബി​ൾ 5, 'മി​ത്തോ​സ് 5' മോ​ഡ​ലു​ക​ളു​ടെ ആ​ക്സ​സ് പു​ന​സ്ഥാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഓ​പ്പ​ൺ​എ​ഐ​യു​ടെ​യും പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്. യു​എ​സ് വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ നി​ർ​ദ്ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ആ​ന്ത്രോ​പി​ക്കി​ന് ദി​വ​സ​ങ്ങ​ളോ​ളം ഈ ​മോ​ഡ​ലു​ക​ൾ ബ്ലോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്നി​രു​ന്നു.

ഓ​പ്പ​ൺ​എ​ഐ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ മോ​ഡ​ലാ​ണ് 'ജി​പി​ടി-5.6 സോ​ൾ' എ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​ഡിം​ഗ്, ബ​യോ​ള​ജി, സൈ​ബ​ർ സു​ര​ക്ഷ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഈ ​മോ​ഡ​ൽ മു​ൻ​പ​ത്തേ​ക്കാ​ൾ ഏ​റെ മി​ക​വ് പു​ല​ർ​ത്തു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നി​ല​വി​ൽ ഈ ​മോ​ഡ​ലു​ക​ളു​ടെ പ്രി​വ്യൂ ആ​ക്സ​സ് ആ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പി​പ്പി​ച്ച​താ​യും ക​മ്പ​നി അ​റി​യി​ച്ചു.

Tech

ആ​ന്ത്രാ​പി​ക് ഭീ​ഷ​ണി; എഐ വിപണിയിൽ പുതിയ തന്ത്രങ്ങളുമായി ഓപ്പൺഎഐ

ന്യൂ​യോ​ർ​ക്ക് : ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള മ​ത്സ​രം മു​റു​കു​ന്ന​തി​നി​ടെ, ത​ങ്ങ​ളു​ടെ സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ നി​ര​ക്കു​ക​ളും എ​പി​ഐ സേ​വ​ന​ങ്ങ​ളു​ടെ വി​ല​യും കു​റ​യ്ക്കാ​ൻ എ​ഐ ക​മ്പ​നി​യാ​യ ഓ​പ്പ​ൺ​എ​ഐ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​ന്ത്രാ​പി​ക് അ​ട​ക്ക​മു​ള്ള എ​തി​രാ​ളി​ക​ളി​ൽ നി​ന്നു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ളെ നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​ണ് ക​മ്പ​നി​യു​ടെ ഈ ​നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

എ​ഐ സേ​വ​ന​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ചെ​ല​വി​നെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​മ്പ​നി വി​ല​ക്കു​റ​വി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ഐ പ്രോ​സ​സ്സിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ടോ​ക്ക​ണു​ക​ളു​ടെ നി​ര​ക്ക് കു​റ​യ്ക്കു​ന്ന കാ​ര്യം ഓ​പ്പ​ൺ​എ​ഐ​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​പി​ഐ വ​ഴി​യും എ​ന്‍റ​ർ​പ്രൈ​സ് സേ​വ​ന​ങ്ങ​ൾ വ​ഴി​യും എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഈ ​ടോ​ക്ക​ണു​ക​ളു​ടെ അ​ള​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​മ്പ​നി​ക​ൾ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ വ​ൻ​തോ​തി​ൽ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ വ​രു​ന്ന ചെ​ല​വി​നെ​കു​റി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​മ്പ​നി​ക​ൾ ഇ​പ്പോ​ൾ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ക​മ്പ​നി​ക​ൾ എ​ഐ മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ക​യും വ​ലി​യ അ​ള​വി​ൽ ടോ​ക്ക​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ഐ രം​ഗ​ത്ത് 'ടോ​ക്ക​ൺ​മാ​ക്സി​ങ്' എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​പ്ര​വ​ണ​ത പ​ക്ഷേ, നി​ല​വി​ലെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ൽ ദീ​ർ​ഘ​കാ​ലം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പ​ല ക​മ്പ​നി​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വി​ല​നി​ർ​ണ​യം ക​മ്പ​നി നേ​രി​ടു​ന്ന വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് ഓ​പ്പ​ൺ​എ​ഐ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ ത​ന്നെ നേ​ര​ത്തെ സ​മ്മ​തി​ച്ചി​രു​ന്നു. നി​ര​ക്ക് കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ങ്കി​ലും, വി​പ​ണി​യി​ലെ മ​ത്സ​രം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ടെ നി​ർ​ത്താ​ൻ ഇ​താ​ണ് ഏ​ക പോം​വ​ഴി​യെ​ന്നാ​ണ് ക​മ്പ​നി​ക്കു​ള്ളി​ലെ വി​ല​യി​രു​ത്ത​ൽ. ഓ​പ്പ​ൺ​എ​ഐ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ആ​ന്ത്രാ​പി​ക്കും സ​മാ​ന​മാ​യ വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ഐ വി​പ​ണി​യി​ൽ ക​ടു​ത്ത വി​ല​യു​ദ്ധ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചേ​ക്കാം.

അ​തേ​സ​മ​യം, എ​ഐ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​രു​ടെ ആ​വേ​ശം മു​ൻ​പ​ത്തെ അ​പേ​ക്ഷി​ച്ച് അ​ല്പം കു​റ​ഞ്ഞു വ​രു​ന്ന സ​മ​യ​ത്താ​ണ് ഈ ​പു​തി​യ നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വി​ല കു​റ​യ്ക്കാ​ൻ ആ​ലോ​ചി​ക്കു​മ്പോ​ഴും വി​പ​ണി വി​പു​ലീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ഓ​പ്പ​ൺ​എ​ഐ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ക​മ്പ​നി ഉ​ട​ൻ ത​ന്നെ ഐ​പി​ഒ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും, വ​ൺ ട്രി​ല്യ​ൺ ഡോ​ള​ർ (ഒ​രു ല​ക്ഷം കോ​ടി ഡോ​ള​ർ) മൂ​ല്യ​മാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ ആ​ന്ത്രാ​പി​ക്കും പ​ബ്ലി​ക് ലി​സ്റ്റിം​ഗി​നാ​യി ഒ​രു​ങ്ങു​ന്ന​തോ​ടെ എ​ഐ ലോ​ക​ത്തെ മ​ത്സ​രം പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു.

Tech

ഓ​പ്പ​ൺ​എ​ഐ മുൻ ഗ​വേ​ഷ​ക​ൻ ശ്യാ​മ​ൾ അ​ന​ദ്ക​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി; എ​ഐ ക​മ്പ​നി​ക​ൾ ഇ​വി​ടെ​നി​ന്നും ഉ​യ​ർ​ന്നു​വ​രു​മെ​ന്ന് പ്ര​വ​ച​നം

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ൽ മ​ത്സ​രം മു​റു​കു​ന്ന​തി​നി​ട​യി​ൽ, ലോ​ക​ത്തെ ഞെ​ട്ടി​ക്കു​ന്ന അ​ടു​ത്ത എ​ഐ മു​ന്നേ​റ്റ​ങ്ങ​ൾ സി​ലി​ക്ക​ൺ വാ​ലി​യു​ടെ മാ​ത്രം കു​ത്ത​ക​യാ​യി​രി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഗ​വേ​ഷ​ക​ൻ രം​ഗ​ത്ത്. ഓ​പ്പ​ൺ​എ​ഐ​യി​ലെ മു​ൻ ഗ​വേ​ഷ​ക​നാ​യ ശ്യാ​മ​ൾ അ​ന​ദ്ക​ട് സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് താ​മ​സം മാ​റി. ഇ​ന്ത്യ​യി​ലെ സാ​ങ്കേ​തി​ക ആ​വാ​സ​വ്യ​വ​സ്ഥ അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ഓ​പ്പ​ൺ​എ​ഐ​യി​ൽ അ​ത്യാ​ധു​നി​ക എ​ഐ സി​സ്റ്റ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വി​ല​യി​രു​ത്തു​ന്ന 'അ​പ്ലൈ​ഡ് ഇ​വാ​ൽ​സ്' ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത് ശ്യാ​മ​ളാ​യി​രു​ന്നു. ജ​ന​റേ​റ്റീ​വ് എ​ഐ വി​പ്ല​വ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യി​രു​ന്നി​ട്ടും, താ​ൻ വ​ള​ർ​ന്നു​വ​ന്ന നാ​ട്ടി​ലെ അ​വ​സ​ര​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തി​യ​ത്. ത​ന്‍റെ ഈ ​മാ​റ്റ​ത്തെ​കു​റി​ച്ച് എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് അ​ദേ​ഹം പ​ര​സ്യ​മാ​ക്കി​യ​ത്.

ലോ​ക​ത്തെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ടെ​ക് ഹ​ബ്ബാ​യ ബേ ​ഏ​രി​യ വി​ടു​ക എ​ന്ന​ത് ആ​ദ്യ​മൊ​രു അ​സാ​ധാ​ര​ണ തീ​രു​മാ​ന​മാ​യി തോ​ന്നി​യെ​ങ്കി​ലും, പി​ന്നീ​ട് ത​ന്‍റെ കാ​ഴ്ച​പ്പാ​ട് മാ​റി​യെ​ന്ന് ശ്യാ​മ​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഇ​ന്ത്യ​യി​ലെ​യും ഏ​ഷ്യാ പ​സ​ഫി​ക് മേ​ഖ​ല​യി​ലെ​യും പ്ര​മു​ഖ എ​ഞ്ചി​നീ​യ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, സം​രം​ഭ​ക​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ക​മ്പ​നി​ക​ൾ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ഇ​വി​ടു​ത്തെ താ​ത്പ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​വി​ടെ ക​ഴി​വു​ള്ള​വ​ർ​ക്കോ സാ​ങ്കേ​തി​ക വി​ദ്യ​യ്ക്കോ മൂ​ല​ധ​ന​ത്തി​നോ യാ​തൊ​രു കു​റ​വു​മി​ല്ലെ​ന്ന് ശ്യാ​മ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ ഒ​രു വ​ലി​യ ആ​ഗോ​ള ക​മ്പ​നി കെ​ട്ടി​പ്പ​ടു​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വാ​ണ് പ​ല​ർ​ക്കു​മു​ള്ള പ്ര​ധാ​ന ത​ട​സ്സം. പ​ര​മ്പ​രാ​ഗ​ത​മാ​യി വി​ദേ​ശ ടെ​ക് ഹ​ബ്ബു​ക​ളെ മാ​ത്രം നോ​ക്കി​ക്ക​ണ്ടി​രു​ന്ന ഈ ​ചി​ന്താ​ഗ​തി​യി​ൽ ഇ​പ്പോ​ൾ വ​ലി​യ മാ​റ്റം വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ക്കു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ഫ്ര​ണ്ടി​യ​ർ എ​ഐ മോ​ഡ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ യു​എ​സി​നോ​ടും ചൈ​ന​യോ​ടും ഇ​ന്ത്യ ഇ​തു​വ​രെ നേ​രി​ട്ട് മ​ത്സ​രി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും, ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന എ​ഐ ഹ​ബ്ബാ​യി ഇ​ന്ത്യ മാ​റി​യി​ട്ടു​ണ്ട്. ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് തു​ട​ങ്ങി​യ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളും ഡീ​പ്‌​സീ​ക്ക്, ഷി​പു എ​ഐ തു​ട​ങ്ങി​യ ചൈ​നീ​സ് ക​മ്പ​നി​ക​ളും ഫൗ​ണ്ടേ​ഷ​ൻ മോ​ഡ​ലു​ക​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​മ്പോ​ൾ, ഇ​ന്ത്യ പ്രാ​യോ​ഗി​ക എ​ഐ അ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും പ്രാ​ദേ​ശി​ക ഭാ​ഷാ ഗ​വേ​ഷ​ണ​ങ്ങ​ളി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

 

Tech

ചാ​റ്റ്ജി​പി​ടി​യെ സൂ​പ്പ​റാ​ക്കാ​ൻ ഒ​രു​ങ്ങി ഓ​പ്പ​ൺ​എ​ഐ; ഡി​ജി​റ്റ​ൽ രം​ഗ​ത്ത് പു​തി​യ വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ ചാ​റ്റ്ജി​പി​ടി

ചാ​റ്റ്ജി​പി​ടി​യെ ന​വീ​ക​രി​ക്കാ​ൻ ഓ​പ്പ​ൺ​എ​ഐ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സാ​ധാ​ര​ണ ചാ​റ്റ്ബോ​ട്ടി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഒ​രു എ​ഐ സൂ​പ്പ​ർ​ആ​പ്പ് ആ​യി ചാ​റ്റ്ജി​പി​ടി​യെ മാ​റ്റു​ക​യാ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യം. കോ​ഡിം​ഗ് ടൂ​ളു​ക​ൾ, എ​ഐ ഏ​ജ​ന്‍റു​മാ​ർ, വി​വി​ധ ഉ​ത്പാ​ജ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന ഫീ​ച്ച​റു​ക​ൾ എ​ല്ലാം ഒ​രു പ്ലാ​റ്റ്‌​ഫോ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് പ​ദ്ധ​തി.

ചാ​റ്റ്ജി​പി​ടി​യെ കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​ക്കു​ന്ന​തി​ന് പു​റ​മെ പു​തി​യ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ സൃ​ഷ്‍​ടി​ക്കു​ക​യു​മാ​ണ് ഈ ​നീ​ക്ക​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. പ്ര​ത്യേ​കി​ച്ച് എ​ന്‍റ​ർ​പ്രൈ​സ് ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ക​മ്പ​നി ആ​ഭ്യ​ന്ത​ര ത​ല​ത്തി​ൽ വി​ഭ​വ​ങ്ങ​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​ലൂ​ടെ ഓ​പ്പ​ൺ​എ​ഐ ഒ​രു എ​ഐ മോ​ഡ​ൽ നി​ർ​മാ​താ​വ് മാ​ത്ര​മ​ല്ല, ദീ​ർ​ഘ​കാ​ല വ​രു​മാ​ന വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന സാ​ങ്കേ​തി​ക ക​മ്പ​നി​യാ​യും സ്വ​യം മാ​റാ​ൻ ശ്ര​മി​ക്കു​ന്നു.

ഓ​പ്പ​ൺ​എ​ഐ അ​മേ​രി​ക്ക​ൻ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മ്മീ​ഷ​നി​ൽ ര​ഹ​സ്യ​മാ​യി ഐ​പി​ഒ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തേ​സ​മ​യം, ആ​ന്ത്രോ​പി​ക് ഇ​തി​ന​കം ത​ന്നെ ര​ഹ​സ്യ എ​സ്-1 ക​ര​ട് സ​മ​ർ​പ്പി​ച്ചെ​ന്ന് അ​റി​യി​ച്ച​തോ​ടെ ഐ​പി​ഒ മ​ത്സ​ര​ത്തി​ന് കൂ​ടു​ത​ൽ ചൂ​ടേ​റി. എ​ന്നാ​ൽ, ഓ​പ്പ​ൺ​എ​ഐ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ ഈ ​വി​ഷ​യ​ത്തെ വ്യ​ത്യ​സ്‍​ത​മാ​യാ​ണ് കാ​ണു​ന്ന​ത്. ഐ​പി​ഒ​യെ ഒ​രു മ​ത്സ​ര​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യും ശ​ക്ത​മാ​യ ബി​സി​ന​സും നി​ർ​മി​ക്കു​ന്ന​തി​ലാ​ണ് ക​മ്പ​നി​യു​ടെ പ്ര​ധാ​ന ശ്ര​ദ്ധ​യെ​ന്നും, ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഒ​രു ധ​ന​സ​മാ​ഹ​ര​ണ ന​ട​പ​ടി​മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, ആ​ദ്യ​മാ​യി പൊ​തു​ജ​ന ഓ​ഹ​രി വി​പ​ണി​യി​ലെ​ത്തു​ന്ന വ​ലി​യ എ​ഐ ക​മ്പ​നി മു​ഴു​വ​ൻ എ​ഐ മേ​ഖ​ല​യു​ടെ​യും മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ന​ദ​ണ്ഡം നി​ർ​ണ​യി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം ലാ​ഭ​ക്ഷ​മ​ത, സു​ര​ക്ഷ, അ​ടി​സ്ഥാ​ന​സൗ​ക​ര്യ ചെ​ല​വ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും ക​മ്പ​നി​ക്ക് നേ​രി​ടേ​ണ്ടി​വ​രും. അ​തു​കൊ​ണ്ട് ത​ന്നെ, ഓ​പ്പ​ൺ​എ​ഐ​യു​ടെ​യും ആ​ന്ത്രോ​പി​ക്കി​ന്‍റെ​യും അ​ടു​ത്ത നീ​ക്ക​ങ്ങ​ൾ സാ​ങ്കേ​തി​ക ലോ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

Tech

വിവാദങ്ങൾക്കൊടുവിൽ സോ​റയുടെ സേവനം അവസാനിപ്പിച്ച് ഓ​പ്പ​ൺ എ​ഐ

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​പ്പ​ൺ എ​ഐ തു​ട​ക്കം കു​റി​ച്ച വീ​ഡി​യോ ജ​ന​റേ​ഷ​ൻ ആ​പ്പ് സോ​റ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക്രി​യേ​റ്റീ​വ് ടൂ​ളു​ക​ളി​ലേ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്കും വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്.

ക​മ്പ്യൂ​ട്ടിം​ഗ് ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും മ​റ്റ് മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​പ്പോ​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് എ​ന്ന് കമ്പ നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

റോ​ബോ​ട്ടി​ക്‌​സ് മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലു​ള്ള വേ​ൾ​ഡ് സി​മു​ലേ​ഷ​ൻ ഗ​വേ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് സോ​റ ടീം ​ശ്ര​ദ്ധ തി​രി​ക്കു​മെ​ന്നും ക​മ്പ​നി വ​ക്താ​വ് അ​റി​യി​ച്ചു.

ലോ​ഞ്ചി​ന് പി​ന്നാ​ലെ വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യെ​ങ്കി​ലും പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​നം, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സോ​റ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. ഡി​സ്നി​യു​മാ​യു​ള്ള ക​രാ​റു​ക​ൾ ഇ​തോ​ടെ റ​ദ്ദാ​ക്കി.

സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ക​രം ബി​സി​ന​സ് ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളി​ലേ​ക്കു നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ്പ​ൺ​എ​ഐ മാ​റും. ഗൂ​ഗി​ൾ, ആ​ന്ത്രോ​പി​ക് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ മ​ത്സ​രം നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​പി​ൻ​മാ​റ്റം.

നി​ല​വി​ൽ ആ​പ്പി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഉ​ള്ള​ട​ക്കം സു​ര​ക്ഷി​ത​മാ​യി മാ​റ്റു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ക​മ്പ​നി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു.

Tech

ഓ​പ്പ​ൺ എ​ഐ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു

ചാ​റ്റ് ജി​പി​ടി​യു​ടെ മാ​തൃ​കമ്പ​​നി​യാ​യ ഓ​പ്പ​ൺ എ​ഐ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 8000ത്തി​ലെ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

മാ​ർ​ക്ക​റ്റി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നും എ​തി​രാ​ളി​യാ​യ ആ​ന്ത്രോ​പി​കി​നെ മ​റി​ക​ട​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

നി​ല​വി​ൽ 4,500 ജീ​വ​ന​ക്കാ​രു​ള്ള ക​മ്പ​നി പ്രൊ​ഡ​ക്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ്, എ​ൻ​ജി​നി​യ​റിം​ഗ്, റി​സ​ർ​ച്ച്, സെ​യി​ൽ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും നി​യ​മ​നം ന​ട​ത്തു​ന്ന​ത്.

ഇ​തി​നാ​യി സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ പു​തി​യ ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ളും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ക്കും പു​തി​യ സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

എ​ഐ മേ​ഖ​ല​യി​ൽ മ​ത്സ​രം മു​റു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ക​മ്പ​നി ത​യാ​റാ​കു​ന്ന​ത്.

പെ​യ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ റാമ്പിന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​പ്പോ​ൾ ബി​സി​ന​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ ഓ​പ്പ​ൺ എ​ഐ​യെ​ക്കാ​ൾ ആ​ന്ത്രോ​പി​ക്കി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ, ക​ന്പ​നി​യു​ടെ പ്ര​ധാ​ന സേ​വ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്.

കോ​ഡിം​ഗ് മോ​ഡ​ലാ​യ കോ​ഡെ​ക്സി​നെ ചാ​റ്റ്ജി​പി​ടി​യു​മാ​യി സം​യോ​ജി​പ്പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഏ​കീ​കൃ​ത പ്ലാ​റ്റ്‌​ഫോം നി​ർ​മി​ക്കാ​നും ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്നു.

അ​തി​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യു​ണ്ടെ​ങ്കി​ലും ഓ​പ്പ​ൺ എ​ഐ​യും ആ​ന്ത്രോ​പി​ക്കും വ​ലി​യ ന​ഷ്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നൂ​ത​ന​മാ​യ എ​ഐ മോ​ഡ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു കമ്പ​ നി വ​ലി​യ തു​ക ചെ​ല​വാ​ക്കു​ന്ന​ത് ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. അ​തി​നാ​ൽ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ലാ​ഭ​ത്തി​ലേ​ക്ക് നീ​ങ്ങാ​നു​മു​ള്ള വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലാ​ണ് ഈ ​ക​മ്പ​നി​ക​ൾ.

Latest News

Corehub Up