x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ; ഡി​ജി​റ്റ​ൽ സ​ർ​വേ​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

വെബ് ഡെസ്‌ക്
Published: July 28, 2026 07:01 AM IST | Updated: July 28, 2026 07:01 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​റ്റ​ൽ സ​ർ​വേ​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വാ​ഹ​ന​പ്രേ​മി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടാ​നും, അ​വ​യു​ടെ നി​യ​മ​സാ​ധു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​ണ് ന​ട​പ​ടി.

വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും പേ​ഴ്‌​സ​ണ​ലൈ​സേ​ഷ​നെ​ക്കു​റി​ച്ചു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ഡി​ജി​റ്റ​ൽ സ​ർ​വേ​യി​ലൂ​ടെ അ​റി​യി​ക്കാം. ഗൂ​ഗി​ൾ ഫോ​ർ​മാ​റ്റി​ലാ​ണ് സ​ർ​വേ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ ഏ​തു​ത​ര​ത്തി​ലാ​കാം, രൂ​പ​മാ​റ്റം ഏ​തു രീ​തി​യി​ൽ വ​രു​ത്താം, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ് തു​ട​ങ്ങി​യ പ്ര​ധാ​ന​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ് സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

റോ​ഡ് സു​ര​ക്ഷ​യും ക​ർ​ശ​ന​മാ​യ പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട്, വാ​ഹ​ന​പ്രേ​മി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വ്യ​ക്ത​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ ഒ​രു ന​യ​രേ​ഖ രൂ​പീ​ക​രി​ക്കാ​നാ​ണ് സ​ർ​വേ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : MotorVehicleDepartment CPJohn DigitalSurvey NewsUpdate Headlines

Recent News

Corehub Up