x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീവ്രമഴ: ഭക്തർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്‌

തിരുവനന്തപുരം ബ്യൂറോ
Published: August 2, 2026 12:47 PM IST | Updated: August 2, 2026 12:47 PM IST

ശബരിമലയിൽ ദർശനം നടത്തുന്ന ഭക്തർ (File photo)

തിരുവനന്തപുരം: അതിതീവ്രമായ മഴയും ഇതേത്തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും തിങ്കളാഴ്ചയും ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന്
തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണ്.

അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നത്.

Tags : Sabarimala DevaswomBoard HeavyRains Landslide

Recent News

Corehub Up