Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HarsimratKaurBadal

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​നും ഭാ​ര്യ​യ്ക്കു​മെ​തി​രെ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി ഹ​ർ​സി​മ്ര​ത് ബാ​ദ​ൽ

അ​മൃ​ത്‌​സ​ർ‌: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​നും ഭാ​ര്യ ഗു​ർ​പ്രീ​ത് കൗ​റി​നു​മെ​തി​രെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എം​പി ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ. ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യെ സം​ര​ക്ഷി​ക്കാ​നും ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യും ഭാ​ര്യ​യും ഒ​ത്തു​ക​ളി​ച്ചെ​ന്നും വി​ഷ​യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ഹ​ർ​സി​മ്ര​തി​ന്‍റെ ആ​വ​ശ്യം.

ഡ​ൽ​ഹി​യി​ലെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ വി​ജ​യ കി​ഷോ​ർ ര​ഹ​ത്ക​റെ നേ​രി​ൽ ക​ണ്ടാ​ണ് ഹ​ർ​സി​മ്ര​ത് ബാ​ദ​ൽ പ​രാ​തി​യും തെ​ളി​വു​ക​ളും കൈ​മാ​റി​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ അ​ഞ്ച് സ്ത്രീ​ക​ൾ നീ​തി​ക്കാ​യി സ​മീ​പി​ച്ച​പ്പോ​ൾ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തെ​ന്ന് ഹ​ർ​സി​മ്ര​ത് ആ​രോ​പി​ച്ചു. കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

സ്ത്രീ​ക​ളു​ടെ അ​ഭി​മാ​നം അ​ഞ്ച് കോ​ടി രൂ​പ​യ്ക്ക് പ​ണ​യം വെ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച അ​വ​ർ, സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​എ​പി ഭ​ര​ണ​ത്തി​ൽ പ​ഞ്ചാ​ബി​ൽ ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ന്നും ക​ട​ക്കെ​ണി​യി​ലാ​യ സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി​യും ല​ഹ​രി​മാ​ഫി​യ​യും വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ഹ​ർ​സി​മ്ര​ത് ബാ​ദ​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് ഭ​ഗ​വ​ന്ത് മ​ന്നി​ന്‍റെ ഭാ​ര്യ ഗു​ർ​പ്രീ​ത് കൗ​ർ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up