Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElderlyWoman

ക​ർ​ണാ​ട​ക​യി​ൽ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കൊ​പ്പ​ലി​ൽ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു. ന​ജ​മു​ന്നി​സ ബീ​ഗം (91) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​ണ് കു​ര​ങ്ങ​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ നി​ല​ത്തു​വീ​ണ് പ​രി​ക്കേ​റ്റ ന​ജ​മു​ന്നി​സ​യെ സ​ഹാ​യി​ക്കാ​ൻ ഓ​ടി​യെ​ത്തി​യ മ​ക​ൾ​ക്കും കു​ര​ങ്ങ​ന്‍റെ ക​ടി​യേ​റ്റു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ടി​ന് പു​റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ്ഥിരമായി കുരങ്ങിന്‍റെ ശല്യമുള്ള പ്രദേശമാണിത്.

Latest News

Corehub Up