x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​ൻ തു​ക​യെ ചൊ​ല്ലി ത​ർ​ക്കം: വ​യോ​ധി​ക​യെ കൊ​ന്ന് ഡാ​മി​ൽ ത​ള്ളി​യ കൊ​ച്ചു​മ​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 20, 2026 03:03 PM IST | Updated: November 20, 2026 03:03 PM IST

ഹ​മ്മ​വ്വ ബാ​ല​പ്പ സ​ന​ദി, ഭീ​മ​പ്പ രാ​മ​പ്പ സ​ന​ദി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യി​ലൂ​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം വി​ട്ടു​ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഡാ​മി​ൽ ത​ള്ളി​യ കേ​സി​ൽ യു​വാ​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ബെ​ല​ഗാ​വി സ്വ​ദേ​ശി ഹ​മ്മ​വ്വ ബാ​ല​പ്പ സ​ന​ദി​യാ​ണ് (78) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കൊ​ച്ചു​മ​ക​ൻ ഭീ​മ​പ്പ രാ​മ​പ്പ സ​ന​ദി​യെ​യാ​ണ് (20) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ർ 10-ന് ​പാ​ഷാ​പൂ​ർ ച​ന്ത​യി​ലേ​ക്ക് പോ​യ ഹ​മ്മ​വ്വ​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​വം​ബ​ർ 15-ന് ​ക​ല്ലു​ക​ൾ നി​റ​ച്ച ര​ണ്ട് ചാ​ക്കു​ക​ളി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ക​ൾ ഭീ​മ​വ്വ പ​ര​സ​പ്പ ഇ​റാ​ന​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി വ​ഴി ല​ഭി​ക്കു​ന്ന പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ​പ്പ നേ​ര​ത്തെ മു​ത​ൽ മു​ത്ത​ശി​യു​മാ​യി ത​ർ​ക്കി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ന​വം​ബ​ർ 10-ന് ​ച​ന്ത​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഹ​മ്മ​വ്വ​യെ ബൈ​ക്കി​ൽ ക​യ​റ്റി അ​ര​ളി​ക്ക​ട്ടി​ക്ക് സ​മീ​പ​മു​ള്ള ഗ​വി​സി​ദ്ധേ​ശ്വ​ര കു​ന്നി​ൻ​പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​ച്ച ശേ​ഷ​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ മു​ത്ത​ശി​യെ ത​ള്ളി​യി​ട്ട ശേ​ഷം കൈ​കൊ​ണ്ട് ക​ഴു​ത്തു​ഞെ​രി​ക്കു​ക​യും തു​ട​ർ​ന്ന് ക​യ​ർ മു​റു​ക്കി ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഹ​മ്മ​വ്വ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 2,300 രൂ​പ​യെ​ടു​ത്ത ഭീ​മ​പ്പ, സ​മീ​പ​ത്തെ പാ​ഷാ​പൂ​ർ ച​ന്ത​യി​ൽ പോ​യി ര​ണ്ട് ചാ​ക്കു​ക​ൾ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്നു. ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ല​ക​ൾ ഊ​രി​യെ​ടു​ത്ത ശേ​ഷം മൃ​ത​ദേ​ഹം ചാ​ക്കി​ൽ നി​റ​ച്ച് ക​ല്ലു​ക​ളും ചേ​ർ​ത്ത് അ​ന്ന് രാ​ത്രി ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി ഹി​ഡ്‌​ക​ൽ ഡാ​മി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. ചാ​ക്ക് വാ​ങ്ങി​യ ക​ട​യു​ട​മ​യെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്താ​ൻ പൊ​ലി​സി​നെ സ​ഹാ​യി​ച്ച​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : Kill Grandson Arrest ElderlyWoman

Recent News

Corehub Up