അറസ്റ്റിലായ പ്രതി
ഉള്ളൂർ: വഴിയോര കച്ചവടക്കാരിയുടെ സ്വർണമാല കവർന്ന കേസിലെ രണ്ടാം പ്രതിയെ കഴക്കൂട്ടം എസി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടി.
ആറ്റുകാൽ മണക്കാട് പുത്തൻകോട്ട കമ്പിക്കകത്ത് ധനുഷ് (24) ആണ് പിടിയിലായത്. മെഡിക്കൽ കോളജ് ആക്കുളം ടൂറിസ്റ്റ് വില്ലേജിനടുത്ത് വഴിയോര കച്ചവടം നടത്തിവരിയായിരുന്ന ആക്കുളം എർത്ത് സയൻസിനു സമീപം പുതുവൽ പുത്തൻവീട്ടിൽ ജയകുമാരിയുടെ (58) മൂന്നുപവൻ വരുന്ന സ്വർണമാലയാണ് രണ്ടംഗസംഘം കവർന്നത്. ഒക്ടോബർ 27നു പകൽസമയത്തായിരുന്നു സംഭവം.
ബൈക്കിൽ എത്തിയ മൂന്നാം സംഘം കടയുടെ സമീപം വാഹനം നിർത്തിയശേഷം സാധനം വാങ്ങാനെന്ന വ്യാജേന ജയകുമാരിയുടെ സമീപമെത്തുകയും മാലമോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. മാല പിടിച്ചു വലിക്കുന്നതിനിടെ ജയകുമാരിയുടെ കഴുത്തിനു മുറിവേറ്റു. ജയകുമാരി മോഷ്ടാവിനെ പിന്തുടർന്നുവെങ്കിലും ഫലം കണ്ടില്ല. ഫോർട്ട് സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിലുള്ള ആളാണ് ധനുഷ്. ഇയാൾക്കെതിരേ പിടിച്ചുപറി, മോഷണം, അടിപിടി, ലഹരി ഉപയോഗം എന്നിവയ്ക്കെതിരെ കേസുണ്ട്. കൃത്യം നടത്തിയശേഷം പ്രതികൾ കൊല്ലത്തേക്കു കടക്കുകയും മാല വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഗോവയിലേക്ക് പോകുകയും ചെയ്തു. ഇവിടെലച്ചു ലഹരി ഉപയോഗിച്ചശേഷം തിരിച്ചു നാട്ടിലേക്കു വരുന്നതിനിടെയാണ് പിടിയിലായത്. മറ്റുള്ള രണ്ടുപേരെ പിടികൂടുന്നതിനുള്ള ശ്രമം ഊർജിതമായി നടന്നുവരുന്നതായി മെഡിക്കൽ കോളജ് പൊലിസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിഐ ഗിരിലാൽ, എസ്.ഐമാരായ വിപിൻ, തോമസ്, മുഹമ്മദ് യാസിൻ, ഗോപകുമാർ, എഎസ്ഐമാരായ ജ്യോതി, സുരേഷ്, സിപിഒമാരായ ഉണ്ണികൃഷ്ണൻ, ബിജിത്ത്, പ്രശാന്ത്, മുബാറക്, ഹരി, അരുൺ, ഷഹനാസ്, അജിത്ത്, ജഹാംഗീർ, ശ്രീജിത്ത് എന്നിവരാണു പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Tags : involving theft arrest NattuVishesham DistrictNews