Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative

Kasaragod

ജി​ല്ലാ ബാ​ങ്കു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി

വെ​ള്ള​രി​ക്കു​ണ്ട്: എ​ല്ലാ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും അം​ഗ​ത്വം ന​ൽ​കി​ക്കൊ​ണ്ട് ജി​ല്ലാ ബാ​ങ്കു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ക​ര​ക​യ​റ്റി പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ​ഹ​കാ​രി​ക​ൾ​ക്ക് ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ച സ​ർ​ക്കാ​രി​നെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ എം.​കെ. മാ​ധ​വ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ൺ​വീ​ന​ർ എം. ​അ​സി​നാ​ർ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടോ​മി പ്ലാ​ച്ചേ​രി, ഹ​രീ​ഷ് പി. ​നാ​യ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, സൈ​മ​ൺ പ​ള്ള​ത്തു​കു​ഴി, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഷോ​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ​ഹ​ക​ര​ണസം​ഘം തട്ടിപ്പ്: മുൻ പ്ര​സി​ഡ​ന്‍റ് അറസ്റ്റിൽ

ചേ​ല​ക്ക​ര: ത​ല​പ്പി​ള്ളി താ​ലൂ​ക്ക് മ​ൾ​ട്ടി പ​ർ​പ്പ​സ് സ​ഹ​ക​ര​ണ സം​ഘത്തി​ലെ പ​ണം ത​ട്ടി​യ കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് പു​ലാ​ക്കോ​ട് ഏ​ഴ​ര​ക്കുന്ന് ​ര​തീ​ഷി​നെ (42) പൊ​ലീ​സ് അ​റസ്റ്റ് ചെ​യ്‌​തു. സം​ഘ​ത്തി​ൽ 2023 മുത​ൽ 2025 മാ​ർ​ച്ച് വ​രെ പ്ര​സി​ഡ​ന്‍റായി​രു​ന്ന ര​തീ​ഷ് ഇ​ക്കാ​ല​യ​ള​വി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി ലാ​ണു കേ​സ്.

152 അം​ഗ​ങ്ങ​ൾ​ക്ക് 25,000 രൂ​പ വീ​തം 38 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നു കാ​ണി​ച്ച് വ്യാ​ജ ഒ​പ്പി​ട്ടു പ​ണം ത​ട്ടി​യ​തായാ​ണ് പ​രാ​തി. പ​ലി​ശ ഉ​ൾ​പ്പെ​ടെ 51.68 ല​ക്ഷം രൂ​പ വ​ന്ന​തോ​ടെ വായ്പ​യെ​ടു​ത്ത​വ​ർ​ക്കു ബാ​ങ്ക് നോ​ട്ടീസ് ​ന​ൽ​കി​യ​തോ​ടെ​യാ​ണു ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

ഇ​ട​പാ​ടു​കാരി​ൽ പ​ല​രു​ടെ​യും വ്യാ​ജ ഒ​പ്പി​ട്ടാ​ണു പ​ണം ത​ട്ടി​യ​തെ​ന്നു മ​ന​സ്സി​ലാ​യതോ​ടെ സം​ഘം സെ​ക്ര​ട്ട​റി പൊ​ലീസി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർന്നാ​ണു ന​ട​പ​ടി.

Kerala

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്; ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പ് കോ​ൺ​ഗ്ര​സ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് തൃ​ശ്ശൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് ടാ​ജ​റ്റ് അ​റി​യി​ച്ചു. ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും സി​പി​എം അ​നു​ഭാ​വി​ക​ളാ​യ​തി​നാ​ൽ വീ​ണ്ടും ഒ​രു സി​പി​എം ഭ​ര​ണ​സ​മി​തി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടു എ​ന്നു വ​രു​ത്തി​തീ​ർ​ക്കാ​ൻ ഉ​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ 2021 മു​ത​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഭ​ര​ണ​ത്തി​ലാ​ണ് ബാ​ങ്ക് ഉ​ള്ള​ത്. ഈ ​മാ​സം 22 ന് ​മാ​ടാ​യി​ക്കോ​ണം ചാ​ത്ത​ന്‍ മാ​സ്റ്റ​ര്‍ എ​യു​പി സ്കൂ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. പ​തി​മൂ​ന്ന് അം​ഗ ഭ​ര​ണ സ​മി​തി​യെ ആ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം പ​തി​മൂ​വാ​യി​രം വോ​ട്ട​ര്‍​മാ​രാ​ണ് ക​രു​വ​ന്നൂ​രു​ള്ള​ത്. എ​ക്ലാ​സ് മെ​മ്പ​ര്‍​ഷി​പ്പു​ള്ള​വ​ര്‍​ക്കാ​ണ് വോ​ട്ട​വ​കാ​ശം.

സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

Kerala

സഹകരണ പെന്‍ഷന്‍കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​ത്തെ 26,000 ത്തോ​ളം വ​രു​ന്ന സ​ഹ​ക​ര​ണ പെ​ന്‍ഷ​ന്‍കാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്.

മി​നി​മം പെ​ന്‍ഷ​നും പ​ര​മാ​വ​ധി പെ​ന്‍ഷ​നും വ​ര്‍ധി​പ്പി​ക്കു​ക, സ​ഹ​ക​ര​ണ പെ​ന്‍ഷ​ന്‍കാ​ര്‍ക്കും മെ​ഡി​സെ​പ് ന​ട​പ്പാ​ക്കു​ക, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍സ് വ​ര്‍ധി​പ്പി​ക്കു​ക, പെ​ന്‍ഷ​ന്‍ ഫ​ണ്ട് വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്കു​ക, സം​ഘ​ങ്ങ​ളു​ടെ പെ​ന്‍ഷ​ന്‍ വി​ഹി​തം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഫെ​ബ്രു​വ​രി ഒ​മ്പ​തു​മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​വും ഫെ​ബ്രു​വ​രി 23 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​വും ന​ട​ത്തു​മെ​ന്ന് കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ്‌​സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ സു​കു​മാ​ര​ന്‍ പ​റ​ഞ്ഞു.

ഇ​തി​നു മു​ന്നോ​ടി​യാ​യി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 29 മു​ത​ല്‍ ഫെ​ബ്രു​വ​രി നാ​ലു വ​രെ കാ​സ​ര്‍ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ര​ണ്ട് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക​ളും ന​ട​ത്തും.

വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ണ്ടൂ​ര്‍ രാ​മ​കൃ​ഷ്ണ​നും തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ സു​കു​മാ​ര​നും ന​യി​ക്കും.

District News

കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

പ​ത്ത​നം​തി​ട്ട: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ മൂ​ലം സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് ഉ​ണ്ടാ​യ ത​ക​ർ​ച്ച സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ താ​റു​മാ​റാ​ക്കി​യ​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു കാ​വു​ങ്ക​ൽ ന​യി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ യാ​ത്രാ ദൗ​ത്യം -2026 സ്വീ​ക​ര​ണ പ​രി​പാ​ടി പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ൻ രാ​ജ്, കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, കെ​സി​എ​ഫ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ കു​റു​ങ്ങ​പ്പ​ള്ളി , ജ​നാ​ധി​പ​ത്യ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ജ​യ​വ​ർ​മ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, കെ​സി​എ​ഫ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സി. ​വി. അ​ജ​യ​ൻ,ആ​ക്കി​നാ​ട്ട് രാ​ജീ​വ്, സ​തീ​ഷ് കു​മാ​ർ, ശ്രീ​ജ എ​സ്. നാ​ഥ്, എ​സ്. അ​ർ​ച്ച​ന, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ടി. ​വി. സൈ​മ​ൺ, റെ​നീ​സ് മു​ഹ​മ്മ​ദ്, ഉ​ഷ ഗോ​പി​നാ​ഥ്, എം. ​പി. രാ​ജു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു തു​മ്പ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . പ​ത്ത​നം​തി​ട്ട ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പ​ത്തു നി​ന്നും യാ​ത്ര​യെ സ്വീ​ക​രി​ച്ചു. ജി​ല്ല​യി​ൽ നി​ന്നും ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ​വി​ജ​യി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. യാ​ത്ര ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ സ​മാ​പി​ക്കും

District News

സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം

തൊ​ടു​പു​ഴ: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു കാ​വു​ങ്ക​ല്‍ ന​യി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

കെ​സി​ഇ​എ​ഫ്ഇ​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി ട്ര​ഷ​റ​ര്‍ ഇ​ന്ദു സു​ധാ​ക​ര​ന്‍, യു.​എം.​ ഷാ​ജി, ഏ​ബ്ര​ഹാം കു​ര്യാ​ക്കോ​സ്, ടോം ​തോ​മ​സ്, അ​ജേ​ഷ് പി.​ രാ​ജ്, ഷാ​ജ​ന്‍ ജോ​സ​ഫ്, ജി​നു വ​ര്‍​ഗീ​സ്, എ​ബി മാ​ത്യു, അ​നൂ​പ് കോ​ണി​ക്ക​ല്‍, ദീ​പ ഷേ​ര്‍​ളി, ജ​യേ​ഷ് കു​മാ​ര്‍, ലൂ​ക്കോ​സ് സ്റ്റീ​ഫ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up