x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ൽ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


Published: June 5, 2026 06:52 AM IST | Updated: June 5, 2026 06:52 AM IST

വ​യ​നാ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ (ദേ​ശീ​യ പാ​ത 766) വ​ലി​യ മ​ൾ​ട്ടി ആ​ക്‌​സി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഹെ​വി ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളു​ടെ​യും ആ​ർ​ട്ടി​ക്കു​ലേ​റ്റ​ഡ് ലോ​റി​ക​ളു​ടെ​യും യാ​ത്ര​യ്ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ധ്യ​ക്ഷ​യു​മാ​യ ഡി.​ആ‍​ർ. മേ​ഘ​ശ്രീ ഉ​ത്ത​ര​വി​ട്ടു. രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. മ​ഴ​ക്കാ​ലം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ​യോ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ​യോ നി​രോ​ധ​നം നി​ല​നി​ൽ​ക്കും.

അ​തേ​സ​മ​യം കെ​എ​സ്ആ‍​ർ​ടി​സി ബ​സു​ക​ൾ, സ്വ​കാ​ര്യ കാ​റു​ക​ളും ജീ​പ്പു​ക​ളും ടാ​ക്സി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സു​ക​ൾ, ആ​രോ​ഗ്യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സേ​വ​ന വാ​ഹ​ന​ങ്ങ​ൾ, പോ​ലീ​സ്, ഫ​യ‍​ർ​ഫോ​ഴ്സ്, സി​വി​ൽ ഡി​ഫ​ൻ​സ്, ദു​ര​ന്ത പ്ര​തി​ക​ര​ണ വി​ഭാ​ഗ​ങ്ങ​ൾ, സൈ​ന്യം, അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

ചു​ര​ത്തി​ലെ നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ‍​ർ​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം ക‍​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Tags : Traffic control heavy vehicles Thamarassery Pass

Recent News

Corehub Up