കൊച്ചി: താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോന് ഉള്‍പ്പെട്ട സമിതി തന്റെ പരാതി കേള്‍ക്കുന്നതില്‍ കാര്യമില്ലെന്നു നടി അന്‍സിബ ഹസന്. ശ്വേതാ മേനോനും തന്റെ പരാതിയില്‍ ആരോപണവിധേയയാണെന്നും അന്‍സിബ പറഞ്ഞു.
ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ താരസംഘടന അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാനാകില്ലെന്ന് ശ്വേതാ മേനോന് വ്യക്തമാക്കുകയായിരുന്നു.
Tags : Ansiba AMMA President