x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​യു​ടെ കാ​ൽ പു​ഴു​വ​രി​ച്ച സം​ഭ​വം; ഡോ​ക്‌ടറെ സ​സ്പെ​ൻ​ഡ് ചെയ്തു


Published: June 5, 2026 03:56 AM IST | Updated: June 5, 2026 03:56 AM IST

ഉ​​​ള്ളൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞ രോ​​​ഗി​​​യു​​​ടെ കാ​​​ലി​​​ല്‍ പു​​​ഴു​​​വ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ഡ്യൂ​​​ട്ടി ഡോ​​​ക്ട​​​റെ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തു. ഡോ. ​​​അ​​​ഭി​​​ജി​​​ത്തി​​​നെ​​​യാ​​​ണ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത​​​ത്. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ശേ​​​ഷം ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ് പു​​​ഴു​​​വ​​​രി​​​ക്കാ​​​ന്‍ ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട്.

മു​​​റി​​​വ് കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ച് വൃ​​​ത്തി​​​യാ​​​ക്കാ​​​നോ വീ​​​ണ്ടും ഡ്ര​​​സ് ചെ​​​യ്യാ​​​നോ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ല്‍.
ഡി​​​എം​​​ഇ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന് കൈ​​​മാ​​​റി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി. ജീ​​​വ​​​ന​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ അ​​​തൃ​​​പ്ത​​​നാ​​​യ മ​​​ന്ത്രി വീ​​​ണ്ടും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ക​​​ഴി​​​ഞ്ഞ മാ​​​സം 28ന് ​​​ആ​​​ണ് കൊ​​​ല്ലം പാ​​​രി​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യാ​​​യ രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദി​​​ന് ബൈ​​​ക്ക​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ​​​തും തു​​​ട​​​ര്‍​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി കാ​​​ലി​​​ല്‍ ക​​​മ്പി​​​യി​​​ട്ട​​​തും. അ​​​ഞ്ചു ദി​​​വ​​​സം തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന അദ്ദേ​​​ഹ​​​ത്തെ പി​​​ന്നീ​​​ട് വാ​​​ര്‍​ഡി​​​ലേ​​​ക്കു മാ​​​റ്റി. വാ​​​ര്‍​ഡി​​​ലെ​​​ത്തി​​​ച്ച ശേ​​​ഷ​​​മാ​​​ണ് കാ​​​ലി​​​ല്‍ പു​​​ഴു​​​വ​​​രി​​​ക്കു​​​ന്ന​​​ത് ബ​​​ന്ധു​​​ക്ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​ത്.

വി​​​വ​​​രം ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടും സം​​​ഭ​​​വ​​​ദി​​​വ​​​സം രാ​​​ത്രി ഏ​​​ഴു​​​വ​​​രെ ആ​​​രും തി​​​രി​​​ഞ്ഞു​​​നോ​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ബ​​​ന്ധു​​​ക്ക​​​ള്‍ ബ​​​ഹ​​​ളം​​​വ​​​ച്ച​​​തോ​​​ടെ വീ​​​ണ്ടും രാ​​​ജേ​​​ന്ദ്ര ​​​പ്ര​​​സാ​​​ദി​​​നെ ഐ​​​സി​​​യു​​​വി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ഷ​​​യം വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​യ​​​തും ഡ്യൂ​​​ട്ടി ഡോ​​​ക്ട​​​റെ സ​​​സ്പെ​​​ൻഡ് ചെയ്തതും.

Tags : Doctor Suspended Medical Negligence

Recent News

Corehub Up