x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ങ്ങ​നെ തോ​ന്നി ഇങ്ങനെ ചെയ്യാൻ


Published: June 5, 2026 05:05 AM IST | Updated: June 5, 2026 05:05 AM IST

പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി ലൈ​നി​നു സ​മീ​പം നി​ൽ​ക്കു​ന്നു​വെ​ന്ന പേ​രി​ൽ ക​വി​യൂ​രി​ൽ തെ​ങ്ങു​ക​ള​ട​ക്കം കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വ്യാ​പ​ക​മാ​യി വെ​ട്ടി​നി​ര​ത്തി. ക​വി​യൂ​ർ സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ ഡോ.​ജേ​ക്ക​ബ് ഉ​മ്മ​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങി​ൻ​തൈ​ക​ളാ​ണ് വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട തെ​ങ്ങി​ൻ​തൈ​ക​ൾ മൂ​ടോ​ടെ​യാ​ണ് വെ​ട്ടി​നീ​ക്കി​യ​ത്.

മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ലാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ മെ​ഷീ​നു​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ലി​ൽ വ​ൻ മ​ര​ങ്ങ​ൾ വ​രെ വെ​ട്ടി​നീ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള മ​രംമു​റി​ക്ക​ലി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ജി​ല്ല​യി​ൽ ഉ​യ​ർ​ന്നി​രു​ന്ന​ത്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലാ​യി​രു​ന്നു ആ​ദ്യം ട​ച്ച് വെ​ട്ട​ൽ ന​ട​ന്ന​ത്. തി​രു​വ​ല്ല താ​ലൂ​ക്കി​ലേ​ക്ക് ഇ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ്യാ​പി​പ്പി​ച്ച​ത്.

വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യോ ത​ട്ടു​ക​യോ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞുവീ​ഴു​ക​യോ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ൾ മു​ക​ളി​ൽ നി​ന്നു ത​ന്നെ മു​റി​ച്ചുനീ​ക്കു​ക​യാ​ണ് കെ​എ​സ്ഇ​ബി ചെ​യ്യു​ന്ന​ത്. ഏ​ത് ഉ​യ​ര​ത്തി​ലേ​ക്കും ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ ക​യ​റ്റാ​ൻ പാ​ക​ത്തി​ലു​ള്ള ക്രെ​യി​നും മെ​ഷീ​നു​മാ​ണ് ട​ച്ച് വെ​ട്ട​ലി​നാ​യി കെ​എ​സ്ഇ​ബി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി ലൈ​നി​ൽനി​ന്നും 2.6 മീ​റ്റ​റി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചുനീ​ക്കു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വി​ശ​ദീ​ക​ര​ണം.

ക​വി​യൂ​രി​ൽ ഡോ.​ജേ​ക്ക​ബ് ഉ​മ്മ​ന്‍റെ പു​ര​യി​ട​ത്തി​ൽ വെ​ട്ടി​നീ​ക്ക​പ്പെ​ട്ട തെ​ങ്ങി​ൻ തൈ​ക​ൾ നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള​താ​ണെ​ന്ന് പ​റ​യു​ന്നു. ത​ന്നെ​യു​മ​ല്ല, വൈ​ദ്യു​തി ലൈ​നി​ന്‍റെ ഉ​യ​ര​ത്തി​ലേ​ക്ക് വ​ള​രാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത തൈ​ക​ളാ​യി​രു​ന്നു ഇ​വ. തെ​ങ്ങ് പൂ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​വ വെ​ട്ടി​നീ​ക്കി​യ​ത്. യാ​തൊ​രു മു​ന്ന​റി​യി​പ്പു​ക​ളോ നോ​ട്ടീ​സോ ന​ൽ​കി​യി​രു​ന്നി​ല്ല. പ്ര​വാ​സി​യാ​യ ജേ​ക്ക​ബ് ഉ​മ്മ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. കെ​യ​ർ ടേ​ക്ക​റോ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു​വോ ഈ ​വി​വ​രം അ​റി​ഞ്ഞ​തു​മി​ല്ല.

Tags : Coconut hacked pathanamthitta

Recent News

Corehub Up