Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconut

Business

ഉണർവിൽ കുരുമുളക്

അ​നു​കൂ​ല കാ​ലാ​വ​സ്ഥ ച​വി​ട്ടു​പ​ടി​യാ​ക്കി ചെ​റു​കി​ട ക​ർ​ഷ​ക​ർ റ​ബ​ർ വെ​ട്ടി​ന് ഉ​ത്സാ​ഹി​ച്ച​പ്പോ​ൾ പ​ല വ​ൻ​കി​ട തോ​ട്ട​ങ്ങ​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്നു. കൊ​പ്ര​യു​ടെ വി​ല ത​ക​ർ​ച്ച നാ​ളി​കേ​ര ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​ലാ​ക്കി. ഹൈ​റേ​ഞ്ചി​ൽ​നി​ന്നു​ള്ള കു​രു​മു​ള​ക്‌ നീ​ക്കം ചു​രു​ങ്ങി, നി​ര​ക്ക്‌ ഉ​യ​ർ​ത്താ​തെ അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ സം​ഘ​ടി​ത​രാ​യി ദ​ക്ഷി​ണേ​ന്ത്യ​ൻ സ്റ്റോ​ക്കി​സ്റ്റു​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ വീ​ണ്ടും സ​ജീ​വം.

ക​ർ​ഷ​ക​ർ ടാ​പ്പിം​ഗി​ൽ

സം​സ്ഥാ​ന​ത്തി​ന്‍റെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലെ​യും ചെ​റു​കി​ട ക​ർ​ഷ​ക​ർ ടാ​പ്പിം​ഗി​നു മ​ത്സ​രി​ക്കു​ന്നു. വി​പ​ണി വി​ല പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്ന​തി​നാ​ൽ ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി ഉ​യ​ർ​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്‌. ജൂ​ൺ ര​ണ്ടാം പ​കു​തി​യി​ലേ​ക്ക്‌ പ്ര​വേ​ശി​ക്കു​മ്പോ​ൾ ഷീ​റ്റും ലാ​റ്റ​ക്‌​സും അ​വ​ർ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ക്കി​ത്തു​ട​ങ്ങും. നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വി​ല കി​ലോ 273 രൂ​പ വ​രെ ഉ​യ​ർ​ന്ന​തു ക​ർ​ഷ​ക​ർ​ക്കു വി​പ​ണി​യി​ലു​ള്ള വി​ശ്വാ​സം ഇ​ര​ട്ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ര​ക്ക്‌ 197 രൂപ മാ​ത്ര​മാ​യി​രു​ന്നു.

ഏ​ഷ്യ​ൻ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ബ​ർ ചാ​ഞ്ചാ​ട്ട​ത്തി​ലാ​യി​രു​ന്നു. ജ​പ്പാ​നി​ൽ നി​ര​ക്ക്‌ കി​ലോ 424 യെ​ന്നി​ൽ നി​ന്നും വാ​ര​മ​ധ്യം 415 യെ​ന്നി​ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ൽ 431ലേ​ക്ക്‌ ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ര​ക്ക്‌ കി​ലോ 290 യെ​ന്നാ​യി​രു​ന്നു.

ചൈ​നീ​സ്‌ വ്യാവ​സാ​യി​ക മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​വ​ശ്യ​ക്കാ​രു​ടെ അ​ഭാ​വം നി​ല​നി​ന്നു. ഏ​ഷ്യ​ൻ ഉ​ത്പാ​ദക രാ​ജ്യ​ങ്ങ​ൾ ടാ​പ്പിം​ഗ് സീ​സ​ണി​ന് ഒ​രു​ങ്ങു​ന്ന​തി​നാ​ൽ മാ​സാ​വ​സാ​ന​തോ​ടെ ഷീ​റ്റ്‌ ല​ഭ്യ​ത ഉ​യ​രു​മെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ലാ​ണു വ്യ​വ​സാ​യി​ക​ൾ. ഇ​തി​നി​ട​യി​ൽ ബാ​ങ്കോ​ക്കി​ൽ റ​ബ​ർ വി​ല 302 രൂ​പ വ​രെ ഉ​യ​ർ​ന്ന​ത്‌ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ ഞെ​ട്ട​ലു​ള​വാ​ക്കി. 300 രൂ​പ​യി​ലേ​ക്ക്‌ വി​പ​ണി ഒ​രി​ക്ക​ലും പ്ര​വേ​ശി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു‌ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ പ​ല വ​ൻ​കി​ട ട​യ​ർ നി​ർ​മാ​താ​ക്ക​ളും.

വി​ല ഉ​യ​രാ​തെ നാ​ളി​കേ​രോ​ത്പ​ന്ന വി​പ​ണി

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ വി​ല ഇ​ടി​വി​നി​ട​യി​ൽ സ്ഥി​ര​ത​യ്‌​ക്ക്‌ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കൊ​പ്രാ വി​പ​ണി​യോ​ട്‌ മി​ല്ലു​കാ​ർ കാ​ണി​ച്ച ത​ണു​പ്പ​ൻ മ​നോ​ഭാ​വം തി​രി​ച്ച​ടി​യാ​യി. പ​ച്ച​ത്തേ​ങ്ങ​യ്‌​ക്കും കൊ​പ്ര​യ്‌​ക്കും വ്യ​ാവ​സാ​യി​ക ആ​വ​ശ്യം ഉ​യ​ർ​ന്നാ​ൽ മാ​ത്രമേ വി​ല​ക്ക​യ​റ്റ​ത്തി​നു സാ​ഹ​ച​ര്യം ഒ​രു​ങ്ങൂ. പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ളി​ലും വി​ദേ​ശ​ത്തും വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണ്. വാ​രാ​ന്ത്യം കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 22,200 രൂ​പ​യി​ലും കൊ​പ്ര 12,900 രൂ​പ​യി​ലും ക്ലോ​സിം​ഗ് ന​ട​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നാ​ളി​കേ​ര ഉ​ത്പാ​ദ​നം ഉ​യ​ർ​ന്ന​തും മു​ന്നേ​റ്റ​ത്തി​നു ത​ട​സ​മാ​യി.

കു​രു​മു​ള​കി​ൽ ആ​ശ്വാ​സം

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ ഒ​ടു​വി​ൽ വി​ല ഉ​യ​ർ​ത്തി കു​രു​മു​ള​ക്‌ ശേ​ഖ​രി​ച്ചു. ഹൈ​റേ​ഞ്ചി​ലെ​യും മ​റ്റ്‌ ഭാ​ഗ​ങ്ങ​ളി​ലെ​യും ക​ർ​ഷ​ക​ർ നാ​ട​ൻ ച​ര​ക്ക്‌ വി​ല്പ​ന നി​യ​ന്ത്രി​ച്ച​താ​ണു നി​ര​ക്ക്‌ ഉ​യ​ർ​ത്താ​ൻ വാ​ങ്ങ​ലു​കാ​രെ പ്രേ​രി​പ്പി​ച്ച​ത്‌. ഉ​ത്സ​വ കാ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക്‌ ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ച​ര​ക്ക്‌ ആ​വ​ശ്യ​മു​ണ്ട്‌. എ​ന്നാ​ൽ, നി​ര​ക്ക്‌ ഇ​ടി​ച്ച്‌ പ​ര​മാ​വ​ധി ച​ര​ക്ക്‌ കൈ​ക്ക​ലാ​കാ​ൻ അ​വ​ർ എ​ല്ലാ അ​ട​വു​ക​ളും വി​പ​ണി​യി​ൽ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്‌. ഇ​തി​നി​ട​യി​ൽ ക​ർ​ണാ​ട​ക​ത്തി​ലെ അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​നം ക​ർ​ഷ​ക​രി​ൽ​നി​ന്നും കു​രു​മു​ള​ക്‌ സം​ഭ​ര​ണ​ത്തി​ന് ഉ​ത്സാ​ഹി​ച്ചു. വി​ല ഉ​യ​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​വി​ട​ത്തെ ക​ർ​ഷ​ക​ർ കാ​ര്യ​മാ​യി ച​ര​ക്ക്‌ വി​ല്പ​ന ന​ട​ത്തു​ന്നി​ല്ല. കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,600 രൂ​പ. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7650 ഡോ​ള​ർ.

ഏ​ല​ത്തോ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു

കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കു​ന്നു. മാ​സാ​ന്ത്യ​തോ​ടെ വി​ള​വെ​ടു​പ്പ്‌ വീ​ണ്ടും സ​ജീ​വ​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ. ക​യ​റ്റു​മ​തി​ക്കാ​രും അ​ന്ത​ർ​സം​സ്ഥാ​ന വാ​ങ്ങ​ലു​കാ​രും ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ല​ഭ്യ​മാ​വു​ന്ന ച​ര​ക്ക​ത്ര​യും ശേ​ഖ​രി​ക്കു​ന്നു​ണ്ട്‌. ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 2648 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ൾ 3489 രൂ​പ​യി​ലും വാ​രാ​ന്ത്യം ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു.

Kerala

എ​ങ്ങ​നെ തോ​ന്നി ഇങ്ങനെ ചെയ്യാൻ

പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി ലൈ​നി​നു സ​മീ​പം നി​ൽ​ക്കു​ന്നു​വെ​ന്ന പേ​രി​ൽ ക​വി​യൂ​രി​ൽ തെ​ങ്ങു​ക​ള​ട​ക്കം കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വ്യാ​പ​ക​മാ​യി വെ​ട്ടി​നി​ര​ത്തി. ക​വി​യൂ​ർ സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ ഡോ.​ജേ​ക്ക​ബ് ഉ​മ്മ​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങി​ൻ​തൈ​ക​ളാ​ണ് വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട തെ​ങ്ങി​ൻ​തൈ​ക​ൾ മൂ​ടോ​ടെ​യാ​ണ് വെ​ട്ടി​നീ​ക്കി​യ​ത്.

മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ലാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ മെ​ഷീ​നു​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ലി​ൽ വ​ൻ മ​ര​ങ്ങ​ൾ വ​രെ വെ​ട്ടി​നീ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള മ​രംമു​റി​ക്ക​ലി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ജി​ല്ല​യി​ൽ ഉ​യ​ർ​ന്നി​രു​ന്ന​ത്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലാ​യി​രു​ന്നു ആ​ദ്യം ട​ച്ച് വെ​ട്ട​ൽ ന​ട​ന്ന​ത്. തി​രു​വ​ല്ല താ​ലൂ​ക്കി​ലേ​ക്ക് ഇ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ്യാ​പി​പ്പി​ച്ച​ത്.

വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യോ ത​ട്ടു​ക​യോ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞുവീ​ഴു​ക​യോ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ൾ മു​ക​ളി​ൽ നി​ന്നു ത​ന്നെ മു​റി​ച്ചുനീ​ക്കു​ക​യാ​ണ് കെ​എ​സ്ഇ​ബി ചെ​യ്യു​ന്ന​ത്. ഏ​ത് ഉ​യ​ര​ത്തി​ലേ​ക്കും ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ ക​യ​റ്റാ​ൻ പാ​ക​ത്തി​ലു​ള്ള ക്രെ​യി​നും മെ​ഷീ​നു​മാ​ണ് ട​ച്ച് വെ​ട്ട​ലി​നാ​യി കെ​എ​സ്ഇ​ബി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി ലൈ​നി​ൽനി​ന്നും 2.6 മീ​റ്റ​റി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചുനീ​ക്കു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വി​ശ​ദീ​ക​ര​ണം.

ക​വി​യൂ​രി​ൽ ഡോ.​ജേ​ക്ക​ബ് ഉ​മ്മ​ന്‍റെ പു​ര​യി​ട​ത്തി​ൽ വെ​ട്ടി​നീ​ക്ക​പ്പെ​ട്ട തെ​ങ്ങി​ൻ തൈ​ക​ൾ നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള​താ​ണെ​ന്ന് പ​റ​യു​ന്നു. ത​ന്നെ​യു​മ​ല്ല, വൈ​ദ്യു​തി ലൈ​നി​ന്‍റെ ഉ​യ​ര​ത്തി​ലേ​ക്ക് വ​ള​രാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത തൈ​ക​ളാ​യി​രു​ന്നു ഇ​വ. തെ​ങ്ങ് പൂ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​വ വെ​ട്ടി​നീ​ക്കി​യ​ത്. യാ​തൊ​രു മു​ന്ന​റി​യി​പ്പു​ക​ളോ നോ​ട്ടീ​സോ ന​ൽ​കി​യി​രു​ന്നി​ല്ല. പ്ര​വാ​സി​യാ​യ ജേ​ക്ക​ബ് ഉ​മ്മ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. കെ​യ​ർ ടേ​ക്ക​റോ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു​വോ ഈ ​വി​വ​രം അ​റി​ഞ്ഞ​തു​മി​ല്ല.

District News

ജി​ല്ല​യി​ലെ തെ​ങ്ങിന്‍തോ​പ്പു​ക​ളി​ൽ കൊ​ന്പ​ൻ​ചെ​ല്ലി ആ​ക്ര​മ​ണം രൂ​ക്ഷം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ തെ​ങ്ങിന്‍​തോ​പ്പു​ക​ളി​ൽ കൊ​ന്പ​ൻ​ചെ​ല്ലി (ചു​വ​ന്ന ചെ​ല്ലി) ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. പ്ര​ത്യേ​കി​ച്ച് ജ​നു​വ​രി,ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് കീ​ടാ​ക്ര​മ​ണം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഉ​ത്പാ​ദ​ന ന​ഷ്ട​വും തെ​ങ്ങു​ക​ളു​ടെ നാ​ശ​വും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ങ്ങി​നെ ആ​ക്ര​മി​ക്കു​ന്ന ഒ​രു​ഡ​സ​നി​ലേ​റെ കീ​ട​ങ്ങ​ളി​ലൊ​ന്നാ​ണെ​ങ്കി​ലും ഏ​റ്റ​വും മാ​ര​ക​മാ​യ​വ​യി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് കൊ​ന്പ​ൻ​ചെ​ല്ലി. ചെ​ല്ലി​യു​ടെ ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ തെ​ങ്ങി​ന്‍റെ ഉ​ള്ള​റ​ക​ൾ ന​ശി​ക്കു​ക​യും പി​ന്നീ​ട് വൃ​ക്ഷം പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങി​പ്പോ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രേ സ​മ​യം നി​ര​വ​ധി തെ​ങ്ങു​ക​ളി​ൽ ബാ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു. കു​ർ​ക്കു​ലി​യോ​ണി​ഡേ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട കൊ​ന്പ​ൻ​ചെ​ല്ലി​യു​ടെ ശാ​സ്ത്ര​നാ​മം റി​ങ്കോ​ഫോ​റ​സ് ഫെ​റു​ജി​നി​യ​സ് ആ​ണ്.

മു​ട്ട​യി​ട്ട് വി​രി​ഞ്ഞി​റ​ങ്ങു​ന്ന പു​ഴു​ക്ക​ൾ ഏ​ക​ദേ​ശം ര​ണ്ട് മാ​സ​ത്തി​ന​കം പൂ​ർ​ണ​വ​ള​ർ​ച്ച പ്രാ​പി​ക്കു​ക​യും ഈ ​കാ​ല​യ​ള​വി​ൽ തെ​ങ്ങി​ന്‍റെ ഉ​ള്ളി​ലൂ​ടെ തു​ര​ന്ന് ഗു​രു​ത​ര നാ​ശം വ​രു​ത്തു​ക​യും ചെ​യ്യു​ന്നു.

തു​ട​ക്ക​ത്തി​ൽ പു​റ​മേ വ്യ​ക്ത​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാ​ത്ത​തി​നാ​ൽ രോ​ഗം തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്ന​തും നാ​ശ​ന​ഷ്ടം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


കീ​ട​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ൽ​കാ​നും കൃ​ഷി​വ​കു​പ്പ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ക​യാ​ണ്.

Business

ഉത്സവദിനങ്ങൾ കാർഷികമേഖലയെ തളർത്തുമോ‍?

കാ​ർ​ഷി​ക​മേ​ഖ​ല ക്രി​സ്‌​മ​സ്‌ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക്‌ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​ത് ഉ​ത്പ​ന്ന വി​പ​ണി​ക​ളെ ത​ള​ർ​ത്തും. കു​രു​മു​ള​ക്‌ ല​ഭ്യ​ത ചു​രു​ങ്ങി​യ​തു വി​ല​ക്ക​യ​റ്റ​ത്തി​നു വ​ഴിതെ​ളി​ച്ചു. പു​തി​യ ഏ​ലം വി​റ്റു​മാ​റാ​ൻ ഉ​ത്പാ​ദ​ക​ർ മ​ത്സ​രി​ച്ചു. മ​ഞ്ഞു​വീ​ഴ്‌​ച രൂ​ക്ഷ​മാ​യ​തോ​ടെ തേ​യി​ല ഉ​ത്പാ​ദ​നം സ്‌​തം​ഭി​ച്ചു. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ വി​ലത്ത​ക​ർ​ച്ച​യി​ൽ, വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല ത​ക​ർ​ച്ച​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ പ​ല മി​ല്ലു​ക​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. ജാ​പ്പ​നീ​സ്‌ നാ​ണ​യ​ത്തി​നു വീ​ണ്ടും കാ​ലി​ട​റു​ന്നു, അ​വ​സ​രം നേ​ട്ട​മാ​ക്കാ​ൻ റ​ബ​റി​നാ​വു​മോ?

കു​രു​മു​ള​ക് ല​ഭ്യ​തക്കു​റ​വ്

കാ​ർ​ഷി​കമേ​ഖ​ല ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നാ​ൽ മു​ൻ​നി​ര ഉ​ത്പ​ന്ന നീ​ക്കം ചു​രു​ങ്ങും. ഓ​ഫ്‌ സീ​സ​ൺ കാ​ല​യ​ള​വാ​യ​തി​നാ​ൽ ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ കു​രു​മു​ള​ക്‌ ല​ഭ്യ​ത ചു​രു​ങ്ങി. വി​ള​വെ​ടു​പ്പി​ന് ഇ​നി​യും കാ​ത്തി​രി​ക്ക​ണം, അ​തു​കൊ​ണ്ടുത​ന്നെ സ്റ്റോ​ക്കി​ന് ആ​ക​ർ​ഷക​മാ​യ വി​ല ഉ​റ​പ്പുവ​രു​ത്താ​നാ​വു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പ​ല വ​ൻ​കി​ട ക​ർ​ഷ​ക​രും.

ഇ​തി​നി​ട​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം മു​ള​ക്‌ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​ക്ക്‌ ഉ​യ​ർ​ത്തി വി​ല്പ​ന​ക്കാ​രെ വി​പ​ണി​യി​ലേ​ക്ക്‌ അ​ടു​പ്പി​ക്കാ​ൻ അ​ന്ത​ർ​സം​സ്ഥാ​ന ഇ​ട​പാ​ടു​കാ​ർ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ, ല​ഭ്യ​ത അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​നൊ​ത്ത്‌ ഉ​യ​ർ​ന്ന​തു​മി​ല്ല. വാ​രാ​ന്ത്യം അ​ൺഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,400 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 71,400ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 8200 ഡോ​ള​ർ.

വി​യ​റ്റ്നാം ന​ട​പ്പു വ​ർ​ഷം 1.6 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ കു​രു​മു​ള​ക്‌ ക​യ​റ്റു​മ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​യ​റ്റ്‌​നാം പെ​പ്പ​ർ ആ​ൻ​ഡ് സ്പൈ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹോ​ങ് തീ ​ലി​യ​ൻ. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ഈ ​വ​ർ​ഷം അ​വ​ർ ആ​ഗോ​ള വ്യാ​പാ​ര​ത്തി​ൽ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണു കാ​ഴ്‌​ച​വ​ച്ച​ത്‌. ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പ്‌ വ​രു​ത്താ​നാ​യ​ത്‌ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ ഉ​ത്പാ​ദ​ക​രെ പ്രേ​രി​പ്പി​ക്കും. വി​യ​റ്റ്‌​നാ​മി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ഗ്രാ​മി​ന് ഒ​ന്ന​ര ല​ക്ഷം ഡോ​ങ്‌ വ​രെ ക​യ​റി.

ഏ​ല​ക്ക​യി​ൽ ആ​ശ്വാ​സം

ഏ​ല​ക്ക ലേ​ലകേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ച​ര​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ എ​ത്തു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലും ര​ണ്ട്‌ ലേ​ലം വീ​തം ന​ട​ന്നു. ഈ ​അ​വ​സ​ര​ത്തി​ലും വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങി​യ ച​ര​ക്കി​ൽ ഏ​റി​യ പ​ങ്കും പൂ​ർ​ണ​മാ​യി വി​റ്റ​ഴി​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളും ക​യ​റ്റു​മ​തി​ക്കാ​രും ഏ​ല​ക്ക വാ​ങ്ങാ​ൻ മ​ത്സ​രി​ച്ച​ത്‌ ശ​രാ​ശ​രി ഇ​ന​ങ്ങ​ളെ കി​ലോയ്ക്ക് 2400 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ൽ നി​ല​നി​ർ​ത്തി. ക്രി​സ്‌​മ​സ്‌ വേ​ള​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​യ്‌​ക്ക്‌ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കാ​ർ​ഷി​ക മേ​ഖ​ല.

തേ​യി​ല​യ്ക്കു ഭീ​ഷ​ണി​യാ​യി അ​തി​ശൈ​ത്യം

ശൈ​ത്യം ശ​ക്ത​മാ​യ​തോ​ടെ തോ​ട്ടം മേ​ഖ​ല​യി​ൽ തേ​യി​ല കൊ​ളു​ന്ത്‌ നു​ള്ള് സ്‌​തം​ഭി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഏ​റ്റ​വും താ​ഴ്‌​ന്ന താ​പ​നി​ല​യി​ലാ​ണ്. മൂ​ന്നാ​റി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​ലേ​ക്ക്‌ താ​ഴ്‌​ന്ന​ത്‌ തേ​യി​ല ഉ​ത്പാ​ദ​ന മേ​ഖ​ല​യ്‌​ക്കു ക​ന​ത്ത സാ​മ്പ​ത്തി​കന​ഷ്‌​ടം വ​രു​ത്തി​വ​യ്ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ തേ​യി​ല ഉ​ത്പാ​ദ​നം മൂ​ന്നു മാ​സ​മാ​യി കു​റ​വാ​ണ്. ഒ​ക്‌​ടോ​ബ​റി​ലും ന​വം​ബ​റി​ലും ഉ​ത്പാ​ദ​നം ചു​രു​ങ്ങി, ത​ണു​പ്പ്‌ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സം​ബ​റി​ലും ഉ​ത്പാ​ദ​നം ചു​രു​ങ്ങു​മെ​ന്നാ​ണ് തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള സൂ​ച​ന. വി​ദേ​ശ​ത്തു​നി​ന്നും തേ​യി​ല​യ്‌​ക്ക്‌ ശ​ക്ത​മാ​യ ഡി​മാ​ൻ​ഡ് തു​ട​രു​ന്ന​ത്‌ ഉ​യ​ർ​ന്ന വി​ല​യ്‌​ക്ക്‌ വ​ഴി​യൊ​രു​ക്കി. ഇ​ലത്തേ​യി​ല​ക​ൾ കി​ലോ ര​ണ്ട്‌ മു​ത​ൽ അ​ഞ്ച്‌ രൂ​പ വ​രെ ക​യ​റി​യ​പ്പോ​ൾ പൊ​ടിത്തേ​യി​ല​ക​ൾ​ക്ക്‌ എ​ട്ട്‌ രൂ​പ വ​രെ വ​ർ​ധി​ച്ചു.

വി​ല​യി​ടി​ഞ്ഞ് നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക്‌ ക​ന​ത്ത വി​ലത്ത​ക​ർ​ച്ച. ത​മി​ഴ്‌​നാ​ട്ടി​ലെ മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണ​ത്തി​ൽ​നി​ന്നു പി​ൻ​വ​ലി​ഞ്ഞ്‌ സ്റ്റോ​ക്കു​ള്ള വെ​ളി​ച്ചെ​ണ്ണ വി​റ്റ​ഴി​ക്കാ​ൻ കാ​ണി​ച്ച തി​ടു​ക്കം വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ചു. ക്രി​സ്‌​മ​സ്‌ വേ​ള​യി​ൽ എ​ണ്ണ​യ്‌​ക്ക്‌ ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പുവ​രു​ത്താ​മെന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു വാ​രാ​രം​ഭം മു​ത​ൽ മി​ല്ലു​കാ​ർ. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത്‌ ഡി​മാ​ൻ​ഡ് ഉ​യ​രു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ വി​ല​യി​ടി​ച്ചു ച​ര​ക്കു വി​റ്റു​മാ​റാ​നു​ള്ള അ​വ​സാ​ന ത​ന്ത്രം അ​വ​ർ പ്ര​യോ​ഗി​ച്ചു. കാ​ങ്ക​യ​ത്ത്‌ വെ​ളി​ച്ചെ​ണ്ണ 25,350 രൂ​പ​യി​ൽ നി​ന്നും 23,000ലേ​ക്ക്‌ ഇ​ടി​ഞ്ഞു. കൊ​പ്ര​യ്‌​ക്ക്‌ 2100 രൂ​പ കു​റ​ഞ്ഞ്‌ 16,200 യാ​യി.

അ​യ​ൽ സം​സ്ഥാ​ന​ത്ത്‌ നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ കൊ​ച്ചി വി​പ​ണി​യെ​യും പി​ടി​ച്ചു​ല​ച്ചു. വാ​രാ​ന്ത്യം വെ​ളി​ച്ചെ​ണ്ണ 31,900 രൂ​പ​യാ​യും കൊ​പ്ര 19,100 രൂ​പ​യാ​യും ഇ​ടി​ഞ്ഞു. പു​തുവ​ർ​ഷം പി​റ​ക്കു​ന്ന​തോ​ടെ വി​പ​ണി കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു നാ​ളി​കേ​ര ക​ർ​ഷ​ക​ർ.

റ​ബ​റി​നു തി​രി​ച്ച​ടിത​ന്നെ

ഏ​ഷ്യ​ൻ ട​യ​ർ വ്യ​വ​സാ​യി​ക​ൾ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നും അ​ക​ന്ന​ത്‌ റ​ബ​റി​നു തി​രി​ച്ച​ടി​യാ​യി. ജ​പ്പാ​ൻ പ​ലി​ശ നി​ര​ക്ക്‌ 30 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​ത​ല​ത്തി​ലേ​ക്ക്‌ എ​ത്തി​ച്ച​ത്‌ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ നി​ന്നും വി​ദേ​ശ നി​ക്ഷേ​പ​ക​രെ അ​ക​റ്റി. യെ​ൻ ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ റ​ബ​റി​ന്‍റെ ആ​ക​ർ​ഷ​ണം കു​റ​ച്ചു. ഇ​തോ​ടെ ഷീ​റ്റ്‌ വി​ല 333 യെ​ന്നി​ൽനി​ന്നും 328ലേ​ക്ക്‌ ഇ​ടി​ഞ്ഞു.

പ​ലി​ശനി​ര​ക്കി​ൽ അ​വ​ർ മാ​റ്റം വ​രു​ത്തി​യെ​ങ്കി​ലും നാ​ണ​യ​ത്തെ ബാ​ധി​ച്ച ത​ള​ർ​ച്ച വി​ട്ടു​മാ​റി​യി​ല്ല. യെ​ന്നി​ന്‍റെ മൂ​ല്യം 154ൽ​നി​ന്നും 157ലേ​ക്ക്‌ ഇ​ടി​ഞ്ഞ​തു വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കും. എ​ന്നാ​ൽ, ഉ​ത്സ​വ ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ അ​വ​ർ വി​പ​ണി​യി​ൽ താ​ത്പ​ര്യം കാ​ണി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പുവ​രു​ത്താ​നാ​വി​ല്ല. സം​സ്ഥാ​ന​ത്ത്‌ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ 18,300 രൂ​പ​യി​ലും അ​ഞ്ചാം ഗ്രേ​ഡ്‌ 18,000 രൂ​പ​യി​ലു​മാ​ണ്.

SUNDAY DEEPIKA

ചാ​വ​ക്കാ​ട് കു​ള്ള​നി'​ലൂ​ടെ ലി​ജോ​യു​ടെ വി​ജ​യ​ഗാ​ഥ

പൂ​ർ​വി​ക​രാ​യി ന​ട​ത്തി​വ​ന്ന കൃ​ഷി ത​ന്‍റേ​താ​യ രീ​തി​യി​ൽ ഹൈ​ടെ​ക് ആ​ക്കി അ​തി​ൽ വ​മ്പ​ൻ വി​ജ​യം വെ​ട്ടി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ലി​ജോ ലോ​റ​ൻ​സ് (34) എ​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും പു​ത്ത​ൻ വി​പ​ണ​ന രീ​തി​ക​ളു​ടെ​യും ഗു​ണ​ഫ​ല​ങ്ങ​ൾ ഉ​പ​യു​ക്ത​മാ​ക്കി​യ​തോ​ടെ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് തൈ​ക​ൾ കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മ​ല​ബാ​ർ കോ​ക്ക​ന​ട്ട് അ​ഗ്രി ഫാ​മി​ന്‍റെ എ​ല്ലാ​മെ​ല്ലാ​മാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

65 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യം

ഏ​താ​ണ്ട് 65 വ​ർ​ഷം മു​ൻ​പാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി ഒ​ല​ക്കേ​ങ്ക​ൽ ജോ​സ് ത​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന് നാ​ട​ൻ തെ​ങ്ങി​ൻ​തൈ​ക​ൾ മു​ള​പ്പി​ച്ച് വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​ത് മ​ക​ൻ ലോ​റ​ൻ​സ് അ​ല്പം​കൂ​ടി വി​പു​ലീ​ക​രി​ച്ച് പി​ന്തു​ട​ർ​ന്നു.

പ​ക്ഷേ ചെ​റു​മ​ക​ൻ ലി​ജോ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ അ​ത് ഹൈ​ടെ​ക് ആ​യി; ഇ​ന്ത്യ​യി​ൽ ഉ​ട​നീ​ളം വി​പ​ണി​യു​ള്ള മ​ല​ബാ​ർ കോ​ക്ക​ന​ട്ട് അ​ഗ്രി ഫാം ​മു​ന്നേ​റി. ഇ​ന്ന് ചാ​വ​ക്കാ​ട് കു​ള്ള​ൻ, ഗം​ഗാ​ബോ​ണ്ടം, ഡി x ​ടി, ചാ​വ​ക്കാ​ട് ഓ​റ​ഞ്ച്, ചാ​വ​ക്കാ​ട് യെ​ല്ലോ, മ​ലേ​ഷ്യ​ൻ ഗ്രീ​ൻ, മ​ലേ​ഷ്യ​ൻ യെ​ല്ലോ, മ​ലേ​ഷ്യ​ൻ കു​ള്ള​ൻ നാ​ട​ൻ ഇ​ന​ങ്ങ​ളാ​യ ചാ​വ​ക്കാ​ട് നാ​ട​ൻ, കു​റ്റ്യാ​ടി നാ​ട​ൻ എ​ന്നി​ങ്ങ​നെ 12 ഇ​നം തെ​ങ്ങി​ൻ തൈ​ക​ളും വി​വി​ധ​ത​രം ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ളും ഇ​വ​ർ വി​പ​ണ​നം ന​ട​ത്തു​ന്നു​ണ്ട്.

തെ​ങ്ങി​ൻ തൈ ​ഉ​ത്പാ​ദ​നം

വി​വി​ധ​ത​രം തെ​ങ്ങു​ക​ളു​ടെ ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു തേ​ങ്ങ​ക​ൾ ശേ​ഖ​രി​ച്ച് സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ കൊ​ണ്ടു​വ​ന്നു മു​ള​പ്പി​ച്ചെ​ടു​ത്ത് പാ​ക്ക​റ്റി​ലാ​ക്കി വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ് ഇ​വ​ർ. ചാ​വ​ക്കാ​ട് കു​ള്ള​ൻ, ഡി x ​ടി, മ​ലേ​ഷ്യ​ൻ ഗ്രീ​ൻ, ഗം​ഗാ​ബോ​ണ്ടം എ​ന്നീ ഹൈ​ബ്രി​ഡ് തൈ​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യും. ഇ​തി​ൽ മ​ലേ​ഷ്യ​ൻ ഗ്രീ​നും യെ​ല്ലോ​യും സാ​ധാ​ര​ണ ഇ​ള​നീ​ർ ആ​വ​ശ്യ​ത്തി​നാ​ണ് കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​യി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വെ​ള്ള​മു​ണ്ടാ​കും. ഒ​രു മ​ലേ​ഷ്യ​ൻ യെ​ല്ലോ ക​രി​ക്കി​ൽ ഒ​രു ലി​റ്റ​റോ​ളം വെ​ള്ളം കി​ട്ടും.

ക​രി​ക്കി​ന്‍റെ (ഇ​ള​നീ​ർ ) വി​പ​ണി സ​മീ​പ​കാ​ല​ത്താ​യി വ​ള​രെ വ​ലു​താ​യ​തോ​ടെ ഇ​ത്ത​രം തൈ​ക​ളു​ടെ ഡി​മാ​ൻ​ഡ് ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ​പ്പാ​യ​യു​ടെ ആ​കൃ​തി​യും പ​ച്ച​നി​റ​വു​മു​ള്ള ഗം​ഗാ​ബോ​ണ്ടം കു​ല​യി​ൽ ഏ​റെ എ​ണ്ണം വ​രു​മെ​ന്ന​തി​നാ​ൽ അ​തി​നും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ് .

ചാ​വ​ക്കാ​ട് കു​ള്ള​ൻ ഹൈ​ലൈ​റ്റ്

ലി​ജോ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ നി​ർ​ദേ​ശി​ക്കു​ന്ന​തു ര​ണ്ട് ഇ​ന​ങ്ങ​ളാ​ണ്. ഒ​ന്ന് ചാ​വ​ക്കാ​ട് കു​ള്ള​നും മ​റ്റൊ​ന്ന് ഡി ​ഇ​ൻ​ടു ടി ​യും. വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങ, ഇ​ള​നീ​ർ എ​ന്നീ മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​യ തെ​ങ്ങു​ക​ളാ​ണി​വ. ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ള​വും എ​ണ്ണ​യും ഇ​വ ര​ണ്ടി​ൽ​നി​ന്നും ല​ഭി​ക്കും എ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. ഇ​തി​ൽ​ത്ത​ന്നെ ഒ​ന്നാ​മ​ൻ ചാ​വ​ക്കാ​ട് കു​ള്ള​നാ​ണ്.

വെ​സ്റ്റ് കോ​സ്റ്റ് ടോ​ളും ചാ​വ​ക്കാ​ട് ഗ്രീ​നും ത​മ്മി​ലു​ള്ള സ​ങ്ക​ര​യി​ന​മാ​ണ് ചാ​വ​ക്കാ​ട് കു​ള്ള​ൻ. ന​ല്ല വെ​യി​ലു​ള്ള​യി​ട​ത്ത് വ​ച്ചാ​ൽ മൂ​ന്നു മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കും. അ​ഞ്ചാ​റു വ​ർ​ഷം പ്രാ​യ​മാ​യാ​ൽ 100 മു​ത​ൽ 200 തേ​ങ്ങ​വ​രെ വ​ർ​ഷം ല​ഭി​ക്കും. ഒ​രു കു​ല​യി​ൽ 20-25 തേ​ങ്ങ​വ​രെ പി​ടി​ക്കും. സ്ഥ​ല​പ​രി​മി​തി​യു​ള്ള​വ​ർ​ക്കും ന​ടാ​വു​ന്ന ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ന​മാ​ണി​ത്. മ​റ്റ് ഇ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ട് വ​ള​രെ കു​റ​വാ​ണ്. ഗ്രീ​ൻ ഇ​ന​ങ്ങ​ൾ​ക്ക് കേ​ട് കൂ​ടു​ത​ൽ വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ഇ​വ​യു​ടെ കൂ​മ്പി​ന്‍റെ മ​ധു​ര​മാ​ണ്. ഇ​ത് പ്രാ​ണി​ക​ൾ​ക്കും കീ​ട​ങ്ങ​ൾ​ക്കും ഏ​റെ ഇ​ഷ്ട​മാ​ണ്.

ന​ടീ​ൽ, പ​രി​ച​ര​ണം

ര​ണ്ട് അ​ടി വീ​തി​യും ര​ണ്ട് അ​ടി താ​ഴ്ച​യും ഉ​ള്ള കു​ഴി​യെ​ടു​ത്ത് ഇ​വ​യു​ടെ തൈ​ക​ൾ ന​ടാം. ന​ടു​ന്ന​തി​ന് മൂ​ന്നു​നാ​ലു ദി​വ​സം മു​ൻ​പ് കു​മ്മാ​യം ഇ​ട്ടു​വ​യ്ക്ക​ണം. അ​ടി​വ​ള​മാ​യി എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക് എ​ന്നി​വ​യു​ടെ മി​ശ്രി​തം ഒ​രു കി​ലോ വീ​തം ഓ​രോ കു​ഴി​യി​ലും ന​ൽ​കു​ക. ന​ല്ല വെ​യി​ലു​ള്ള​യി​ട​ത്ത് വേ​ണം തൈ​ക​ൾ ന​ടാ​ൻ.

ത​ണ​ലി​ൽ തൈ​ക​ൾ വ​ച്ചാ​ൽ ഒ​രി​ക്ക​ലും മൂ​ന്ന​ര നാ​ലു​വ​ർ​ഷം​കൊ​ണ്ട് കാ​യ്ക്കി​ല്ല. നാ​ലു വ​ശ​ങ്ങ​ളി​ൽ​നി​ന്നും വെ​യി​ൽ ല​ഭി​ക്ക​ണം. തൈ​ക​ൾ ത​മ്മി​ൽ 15 അ​ടി അ​ക​ലം മ​തി​യെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ തൈ​ക​ൾ ന​ടാ​നാ​കും. ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള സ​മ​യ​ത്ത് ആ​ഴ്ച​യി​ൽ മൂ​ന്നു ന​ന​യും അ​ല്ലാ​ത്ത​പ്പോ​ൾ ആ​ഴ്ച​യി​ൽ ര​ണ്ടു ന​ന​യും നി​ർ​ബ​ന്ധം. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ വ​ളം ചെ​യ്യ​ണം. നി​ല​ത്തു​നി​ന്ന് ര​ണ്ട​ര അ​ടി ഉ​യ​ര​മാ​കു​മ്പോ​ൾ​ത്ത​ന്നെ കാ​യ്ച്ചു​തു​ട​ങ്ങും. ഓ​ല​യ്ക്ക് നീ​ളം കു​റ​വാ​ണ്. 40 വ​ർ​ഷം ആ​യു​സു​ള്ള ഇ​വ​യ്ക്ക് പ​ര​മാ​വ​ധി 16 അ​ടി ഉ​യ​ര​മേ വ​രൂ.

ഡെ​ലി​വ​റി സൗ​ക​ര്യം

കേ​ര​ള​ത്തി​ന​ക​ത്തും ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ള്ള ന​ഴ്സ​റി​ക​ളി​ലേ​ക്ക് ഇ​വ​രു​ടെ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ര​ണ്ടോ മൂ​ന്നോ തൈ​ക​ൾ ചോ​ദി​ച്ച് വി​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ 50 രൂ​പ കൊ​റി​യ​ർ ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ലേ​ക്കും തൈ​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ​തു​ട​ങ്ങി.

""പാ​യ്ക്കിം​ഗി​നു​ത​ന്നെ ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചെ​ല​വ് വ​രു​ന്നു​ണ്ട്. എ​ങ്കി​ലും ടൗ​ണി​ലും മ​റ്റും അ​ഞ്ചു സെ​ന്‍റി​ൽ വീ​ടു​വ​യ്ക്കു​ന്ന​വ​ർ​ക്ക് പു​ര​യി​ട​ത്തി​ൽ ഒ​രു തെ​ങ്ങി​ൻ​തൈ വ​ച്ച് സ്വ​ന്തം വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള തേ​ങ്ങ ല​ഭി​ക്ക​ണ​മെ​ന്ന് ഒ​രു സ്വ​പ്നം ഉ​ണ്ടാ​കു​മ്പോ​ൾ ന​മ്മ​ള​ത് സാ​ധി​ച്ചു കൊ​ടു​ക്ക​ണ്ടേ​യെ​ന്ന് ക​രു​തി​യാ​ണ് ഇ​ത്ത​ര​മൊ​രു വി​പ​ണ​ന​രീ​തി തു​ട​ങ്ങി​യ​ത്. തേ​ങ്ങ​യ്ക്ക് വി​ല വ​ല്ലാ​തെ വ​ർ​ധി​ച്ച​തി​നാ​ൽ വി​ത്തു തേ​ങ്ങ കി​ട്ടാ​നി​ല്ലാ​താ​യി. അ​തോ​ടെ ഡി​മാ​ൻ​ഡ് അ​നു​സ​രി​ച്ച് തൈ​ക​ൾ കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഞ​ങ്ങ​ൾ''-​ലി​ജോ പ​റ​ഞ്ഞു.

അ​പ്പ​ൻ ലോ​റ​ൻ​സും ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ ഭാ​ര്യ ഹ​രി​ത​യും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ലി​ജോ​യ്ക്കൊ​പ്പ​മു​ണ്ട്.

Editorial

വെ​ളി​ച്ചെ​ണ്ണ തി​ള​യ്ക്കു​ന്പോ​ൾ

വെ​ളി​ച്ച​ണ്ണവി​ല ച​രി​ത്രം തി​രു​ത്തി കു​തി​ക്കു​ക​യാ​ണ്. കി​ലോ​യ്ക്ക് 450 രൂ​പ​വ​രെ വി​ല​യാ​യി. പ​ച്ച​ത്തേ​ങ്ങ കി​ലോ​യ്ക്ക് 75 രൂ​പ. തേ​ങ്ങ വി​റ്റ് ത​മി​ഴ്നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും ക​ർ​ഷ​ക​ർ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കു​ക​യാ​ണ്.

പ​ക്ഷേ, മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ മ​ണ്ട വെ​ട്ടി​യ തെ​ങ്ങു​കൃ​ഷി​യി​ൽ​നി​ന്നു കേ​ര​ള​ത്തി​നു കാ​ര്യ​മാ​യ നേ​ട്ട​മി​ല്ല; ഉ​ത്പാ​ദ​നം കൂ​പ്പു​കു​ത്തി. സ​ർ​ക്കാ​ർ നാ​ളി​കേ​ര ക​ർ​ഷ​ക​രെ പ്ര​ത്യേ​കം ദ്രോ​ഹി​ച്ച​ത​ല്ല; എ​ല്ലാ ക​ർ​ഷ​ക​രെ​യും കൈ​യൊ​ഴി​ഞ്ഞ കൂ​ട്ട​ത്തി​ൽ അ​വ​രും പെ​ട്ടു.

വി​ല​യി​ടി​വ്, രോ​ഗ​ങ്ങ​ൾ, താ​റു​മാ​റാ​യ സം​ഭ​ര​ണം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, കൃ​ഷി ഉ​പേ​ക്ഷി​ക്ക​ൽ, എ​ന്നി​ങ്ങ​നെ പ​ല കാ​ര‍ണ​ങ്ങ​ളാ​ൽ കേ​ര​ള​ത്തി​ലെ നാ​ളി​കേ​ര ഉ​ത്പാ​ദ​നം കു​ത്ത​നെ കു​റ​ഞ്ഞു. നാ​ളി​കേ​ര​ത്തി​ന്‍റെ നാ​ട് ഈ ​ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി​യും പ​ഴ​ങ്ങ​ളും പ​ല​ച​ര​ക്കി​നു​മൊ​പ്പം വ​ലി​യ​തോ​തി​ൽ തേ​ങ്ങ​യും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്നും വാ​ങ്ങും.

ന​മ്മു​ടെ ഓ​ണം അ​വ​രു​ടെ പ​ണ​പ്പെ​ട്ടി നി​റ​യ്ക്കും. ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ കൊ​ടു​ക്കു​ക​യും അ​തേ​സ​മ​യം, സ​ബ്സി​ഡി ന​ൽ​കി സ​പ്ലൈ​കോ വ​ഴി​യും റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യും വി​ല കു​റ​ച്ചു വെ​ളി​ച്ചെ​ണ്ണ വി​ൽ​ക്കു​ക​യും ചെ​യ്യേ​ണ്ട സ​മ​യ​മാ​ണി​ത്.

കേ​ന്ദ്രം ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​ക്ക് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ 20 ശ​ത​മാ​നം ഇ​റ​ക്കു​മ​തിത്തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് വി​ല വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ന​മു​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ എ​ണ്ണ​യു​ടെ 57 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി​യാ​യി​രു​ന്ന​തി​നാ​ൽ മ​റ്റു ചെ​ല​വു​ക​ളും വ​ർ​ധി​ച്ച​തോ​ടെ പാം, ​സൂ​ര്യ​കാ​ന്തി, സോ​യ​ാബീ​ൻ എ​ന്നീ എ​ണ്ണ​ക​ളു​ടെ വി​ല ഉ​യ​ർ​ന്നു.

ഇ​തോ​ടെ കേ​ന്ദ്രം ഇ​റ​ക്കു​മ​തിത്തീ​രു​വ 10 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. മേ​യ് 31 മു​ത​ൽ വി​ല കു​റ​യു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. രാ​ജ്യാ​ന്ത​ര സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ ഈ ​തീ​രു​വ​യി​ൽ കേ​ന്ദ്രം ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ഒ​രു​റ​പ്പു​മി​ല്ല. റ​ബ​റി​ന്‍റെ കാ​ര്യം ഓ​ർ​ത്താ​ൽ മ​തി. രാ​ജ്യ​ത്തെ ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ആ​വ​ശ്യം 20 വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തു.

ബേ​ക്കറി പ​ല​ഹാ​ര​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​മേ​റി​യ​തും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സം​സ്കാ​രം വ​ള​ർ​ന്ന​തും ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ച്ചു. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കി​യെ​ന്ന​തു വേ​റെ കാ​ര്യം.

വെ​ളി​ച്ചെ​ണ്ണ​യുടെ വി​ലവ​ർ​ധ​ന കേ​ര​ള​ത്തി​നു നേ​ട്ട​മു​ണ്ടാ​ക്കാ​മാ​യി​രു​ന്ന കാ​ര്യ​മാ​ണ്. പ​ക്ഷേ, ഒരി​ക്ക​ൽ രാ​ജ്യ​ത്ത് നാ​ളി​കേ​ര കൃ​ഷി​യി​ലും ഉ​ത്പാ​ദ​ന​ത്തി​ലും ഒ​ന്നാ​മ​താ​യി​രു​ന്ന കേ​ര​ളം, ക​ർ​ണാ​ട​ക​ത്തി​നും തമി​ഴ്നാ​ടി​നും പി​ന്നി​ൽ മൂ​ന്നാ​മ​താ​യി. വ​ള​ച്ചു​കെ​ട്ടി​​ല്ലാ​തെ പ​റ​ഞ്ഞാ​ൽ, ആ ​ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും സർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​ർ​ക്കൊ​പ്പം നിന്നു.

2017-18 സാ​മ്പ​ത്തി​ക​വ​ര്‍ഷം 845.2 കോ​ടി തേ​ങ്ങ ഉ​ത്പാ​ദി​പ്പി​ച്ച കേ​ര​ളത്തിൽ 2023-24ൽ ​ഉ​ത്പാ​ദ​നം 564.7 കോ​ടി​യി​ലേ​ക്കു കൂ​പ്പു​കു​ത്തി. അ​താ​യ​ത്, അ​ഞ്ചു​വ​ര്‍ഷംകൊ​ണ്ട് 300 കോ​ടി കു​റ​ഞ്ഞു. 1956ൽ ​രാ​ജ്യ​ത്തെ തെ​ങ്ങു​കൃ​ഷി വി​സ്തൃ​തി​യു​ടെ 69 ശ​ത​മാ​ന​വും ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 73 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​യി​രു​ന്നു.

2020-21ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ത് യ​ഥാ​ക്ര​മം 35 ശ​ത​മാ​ന​വും 33 ശ​ത​മാ​ന​വു​മാ​യി. ന​മ്മു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്ന നെ​ല്ലു​ത്പാ​ദ​ന​ത്തി​ലു​ൾ​പ്പെ​ടെ ഈ ​കു​റ​വ് ദൃ​ശ്യ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ ത​ക​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യെ​ക്കു​റി​ച്ച് ദീ​പി​ക റി​പ്പോ​ർ​ട്ടു​ക​ളി​ലൂ​ടെ​യും മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും നി​ര​വ​ധി മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​നം അ​റി​യു​ന്നുണ്ട്; മാ​റ്റം വ​രു​ത്തേ​ണ്ട ഭ​ര​ണ​കൂ​ടം അ​റി​യു​ന്നു​ണ്ടെ​ങ്കി​ലും ത​ല പൂഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 1,12,000 ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്ന് ഇ​ന്ന​ലെ ‘അ​ന്ന​മൂ​ട്ടു​ന്ന​വ​രെ ആ​ർ​ക്കും വേ​ണ്ട’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെയ്തി​രു​ന്നു. ദേ​ശീ​യ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കാ​ണ​ത്. എവി​ടെ​പ്പോ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​കസ്നേ​ഹം?

തേ​ങ്ങ​യി​ലേ​ക്കു തി​രി​ച്ചു​വ​ന്നാ​ൽ, ത​മി​ഴ്നാ​ട് നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കു ചെ​യ്തുകൊ​ടു​ക്കു​ന്ന​ത് അ​റി​യാ​ൻ കൃ​ഷി​വ​കു​പ്പു മ​ന്ത്രി​യോ ഉ​ദ്യോ​ഗ​സ്ഥ​രോ ക​ന്പം, തേ​നി, കോ​യ​ന്പ​ത്തൂ​ർ, നാ​മ​ക്ക​ൽ, ദി​ണ്ഡി​ഗ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഒ​ന്നു പോ​യി നോ​ക്കി​യാ​ൽ മ​തി. കേ​ര​ള​ത്തോ​ടു പ​ട​വെ​ട്ടി​യാ​ണ് ക​ന്പ​ത്തെ​യും തേ​നി​യി​ലെ​യും ത​രി​ശു​നി​ല​ങ്ങ​ളെ​പ്പോ​ലും മു​ല്ല​പ്പെ​രി​യാ​റി​ലെ വെ​ള്ള​മു​പ​യോ​ഗി​ച്ച് അ​വ​ർ ഒ​ന്നാ​ന്ത​രം തെ​ങ്ങി​ൻ​തോ​പ്പു​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും നാ​ളി​കേ​രോ​ത്പാ​ദ​നം വ​ർ​ധി​ച്ച​ത് സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​നു കൊ​ടു​ത്ത പി​ന്തു​ണകൊ​ണ്ടാ​ണ്. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളെ​ല്ലാം അ​വ​ർ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി.

പ​ക്ഷേ, 50,000 കോ​ടി വി​റ്റു​വ​ര​വ് പ്ര​തീ​ക്ഷി​ച്ച് 2014ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ കൊ​ണ്ടു വ​ന്ന നീ​ര​യു​ടെ ഇ​ന്ന​ത്തെ സ്ഥി​തി നോ​ക്കി​യാ​ൽ മാ​ത്രം മ​തി, ന​മ്മു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ആ​ഴ​മ​റി​യാ​ൻ. ന​ല്ല തു​ട​ക്ക​മാ​യി​രു​ന്നെ​ങ്കി​ലും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​യി​ല്ല.

ഉ​പോ​ത്പ​ന്ന​ങ്ങ​ളാ​കു​മെ​ന്നു ക​രു​തി​യ ശ​ര്‍ക്ക​ര​പ്പാ​വ്, പ​ഞ്ച​സാ​ര, തേ​ൻ... ഒ​ന്നു​മി​ല്ല. സ​ർ​ക്കാ​രി​നെ വി​ശ്വ​സി​ച്ച് രം​ഗ​ത്തി​റ​ങ്ങി​യ​വ​ർ ക​ട​ക്കെ​ണി​യി​ലാ​യി. അ​തി​ന്‍റെ പേ​രി​ൽ 12 ക​മ്പ​നി​ക​ളും 260 ഫെ​ഡ​റേ​ഷ​നു​ക​ളും കൂ​ടാ​തെ അ​യ്യാ​യി​ര​ത്തി​ൽ​പ​രം സൊ​സൈ​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. എ​ല്ലാം കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലൊ​തു​ങ്ങി.

റ​ബ​റി​നും നെ​ല്ലി​നു​മൊ​പ്പം തെ​ങ്ങും നാ​ടു​നീ​ങ്ങു​ക​യാ​ണ്. കൃ​ഷി ന​ഷ്ട​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു. സ​ർ​ക്കാ​രു​ക​ളു​ടെ നി​ഷ്ക്രി​യ​ത​യ്ക്കൊ​ടു​വി​ൽ ക​ർ​ഷ​ക​രി​ൽ വ​ലി​യൊ​രു പ​ങ്ക് കാ​ർ​ഷി​ക​വൃ​ത്തി ഉ​പേ​ക്ഷി​ച്ചു. മ​റ്റു നി​വൃ​ത്തി​യി​ല്ലാ​ത്ത​വ​രും കൃ​ഷി​യാ​ണു ജീ​വി​ത​മെ​ന്നു ക​രു​തു​ന്ന​വ​രു​മാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്.

പ​ക്ഷേ, ഇ​ച്ഛാ​ശ​ക്തി​യു​ള്ള ഭ​ര​ണ​കൂ​ട​ത്തി​നു പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ് ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ. ത​മി​ഴ്നാ​ടും ക​ർ​ണാ​ട​ക​വും മാ​ത്ര​മ​ല്ല, ആ​ന്ധ്ര​യും ഒ​ഡീ​ഷ​യും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളും തെ​ങ്ങി​ൽ​നി​ന്നു വ​രു​മാ​നം ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു തേ​ങ്ങ ക​യ​റ്റി അ​യ​യ്ക്കാ​നും തു​ട​ങ്ങി. താ​ങ്ങു​വി​ല കൊ​ടി​യ ന​ഷ്ടം ഒ​ഴി​വാ​ക്കാ​നു​ള്ള ആ​ശ്വാ​സധ​ന​മാ​ണ്.

ക​ർ​ഷ​ക​ർ​ക്ക് അ​തി​നൊ​പ്പം സ​ബ്സി​ഡി​യും മി​ക​ച്ച വി​പ​ണി​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് കേ​ര​ളം ചെ​യ്യേ​ണ്ട​ത്. ഒ​പ്പം, താ​ങ്ങാ​വു​ന്ന വി​ല​യ്ക്ക് വെ​ളി​ച്ചെ​ണ്ണ ഉ​പ​ഭോ​ക്താ​വി​നു ല​ഭ്യ​മാ​കു​ക​യും വേ​ണം. 450 രൂ​പ കൊ​ടു​ത്ത് വെ​ളി​ച്ചെ​ണ്ണ വാ​ങ്ങി ക​റി​ക്കു ക​ടു​കു പൊ​ട്ടി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത ല​ക്ഷ​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ട്.

കൃ​ഷി​യി​ട​ങ്ങ​ളെ സ​ഹാ​യി​ക്കാ​ത്ത​വ​ർ അ​ടു​ക്ക​ള​യെ സ​ഹാ​യി​ക്കു​മോ? ര​ണ്ടും സാ​ധ്യ​മാ​ണ്; ഇ​ച്ഛാ​ശ​ക്തി​യു​ണ്ടെ​ങ്കി​ൽ.

Latest News

Corehub Up