x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു; മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർതന്നെ ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യും


Published: June 5, 2026 03:15 AM IST | Updated: June 5, 2026 03:15 AM IST

ബെം​ഗ​ളൂ​രു: നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു. ധ​ന​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് തീ​രു​മാ​നം. പ്രി​യ​ങ്ക് ഖ​ർ​ഗേ​ക്കാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബെം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന വ​കു​പ്പ് കൃ​ഷ്ണ ബൈ​രെ ഗൗ​ഡ​യ്ക്കും ന​ൽ​കി.

കെ.ജെ. ജോ​ർ​ജി​ന് ഊ​ർ​ജ​വും വി​നോ​ദ​സ​ഞ്ചാ​ര​വും ന​ൽ​കി​യ​പ്പോ​ൾ യു​.ടി. ഖാ​ദ​റി​ന് ആ​രോ​ഗ്യ​വും കു​ടും​ബ​ക്ഷേ​മ വ​കു​പ്പും ന​ൽ​കി. ജ​ല​സേ​ച​ന വ​കു​പ്പ് ന​ൽ​കി​യ​ത് രാ​മ​ലിം​ഗ റെ​ഡ്ഡി​ക്കാ​ണ്. എ​ന്നാ​ൽ ബം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന വ​കു​പ്പാണ് റെ​ഡ്ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം, ആ​വ​ശ്യ​പ്പെ​ട്ട വ​കു​പ്പ് കി​ട്ടാ​ത്ത​തി​ൽ രാ​മ​ലിം​ഗ റെ​ഡ്ഡി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി ജി.​ പ​ര​മേ​ശ്വ​ര​യ്ക്ക് റ​വ​ന്യൂ, കാ​യി​ക വ​കു​പ്പു​ക​ളും ന​ൽ​കി.

Tags : Ministerial portfolios Karnataka Chief Minister D.K. Shivakumar finance

Recent News

Corehub Up