x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ന്നെ സ്വീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​രു​ത്; പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നോ​ടി​യാ​യി സി​ജെ​പി സ്ഥാ​പ​ക​ന്‍റെ അ​ഭ്യ​ർ​ഥ​ന


Published: June 5, 2026 07:24 AM IST | Updated: June 5, 2026 07:24 AM IST

ന്യൂ​ഡ​ൽ​ഹി: താ​ൻ യു​എ​സി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ൽ എ​ത്തു​മ്പോ​ൾ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​രു​തെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ അ​ഭ്യ​ർ​ഥ​ന. നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജൂ​ൺ ആ​റി​ന് സി​ജെ​പി ന​ട​ത്താ​നി​രി​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ദി​പ്കെ ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​ത്.

താ​ൻ ഡ​ൽ​ഹി​യി​ൽ എ​ത്തു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​ണ​മെ​ന്ന് സി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രോ​ട് അ​ഭി​ജി​ത് ദി​പ്കെ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​ഹ്വ​ന​ത്തി​ന് ല​ഭി​ച്ച ജ​ന​പി​ന്തു​ണ ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​പ്പു​റ​മാ​യി​രു​ന്നു​വെ​ന്ന് സി​ജെ​പി എ​ക്സി​ൽ കു​റി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടു​ന്ന​ത് സ​ർ​വീ​സു​ക​ളെ ബാ​ധി​ക്കു​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും സി​ജെ​പി വ്യ​ക്ത​മാ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷാ സേ​ന​യ്ക്കും പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​തി​രി​ക്കാ​ൻ ദ​യ​വാ​യി ആ​രും ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് വ​ര​രു​തെ​ന്നും പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ശേ​ഷം ദി​പ്കെ നേ​രെ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന്ത​ർ മ​ന്ദി​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​രി​ട്ട് അ​നു​മ​തി വാ​ങ്ങാ​ൻ വേ​ണ്ടി​യാ​ണി​ത്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പാ​ലി​ക്ക​ണ​മെ​ന്നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​രു​തെ​ന്നും പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മാ​ധാ​ന​പ​ര​മാ​യ ഈ ​പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്ന് സി​ജെ​പി വ​ക്താ​വ് പ​റ​ഞ്ഞു. എ​ത്ര പേ​ർ പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

Tags : Delhi airport CJP protest

Recent News

Corehub Up