ന്യൂഡല്‍ഹി: 60 എംഎല്‍എമാര്‍ പ്രത്യേക ബ്ലോക്കായി മാറിയതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്. 20 എംപിമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറെടുത്തിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
ബിജെപി നേതൃത്വവുമായി എംപിമാര്‍ ചര്‍ച്ച നടത്തിവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 41 എംപിമാരാണുള്ളത്. 28 പേര് ലോക്സഭയിലും 13 പേര് രാജ്യസഭയിലും. ലോക്സഭയിലെ 20 എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ബിജെപി എംപിമാരുടെ എണ്ണം 260 ആകും.
ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാന്‍ 272 അംഗങ്ങളുടെ പിന്തുണയാണു വേണ്ടത്. കോല്‍ക്കത്തയില്‍ മമത ബാനര്‍ജി നടത്തിയ ധര്‍ണയില്‍ എഴ് എംഎല്‍എമാരും നാല് എംപിമാരും മാത്രമാണു പങ്കെടുത്തത്.
Tags : Trinamool MPs join BJP