x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്‍ഫാം ദേശീയ അസംബ്ലി ഉദ്ഘാടനം ചെയ്തു


Published: June 5, 2026 03:58 AM IST | Updated: June 5, 2026 04:09 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ, ക​ര്‍ഷ​ക​ര്‍ക്ക് സ​ഹാ​യ​ക​ര​മാ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ പു​തി​യ സ​ര്‍ക്കാ​ര്‍ പ്രാ​വ​ര്‍ത്തിക​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ക്ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഇ​ന്‍ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍. ഇ​ന്‍ഫാം ദേ​ശീ​യ അ​സം​ബ്ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തി​നോ​ട് അ​നു​കൂ​ല സ​മീ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. പു​തി​യ സ​ര്‍ക്കാ​ര്‍ ന​മ്മ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ ത​ന്നെ ചേ​ര്‍ത്തി​രു​ന്നു. പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള​വ​രു​ടെ​യും റ​ബ​ര്‍ ക​ര്‍ഷ​ക​രു​ടെ​യും പ്ര​ശ്ന​ങ്ങ​ള്‍, നെ​ല്‍ ക​ര്‍ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍, സാ​ധാ​ര​ണ ക​ര്‍ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഇ​വ ഒ​രോ​ന്നും സ​ര്‍ക്കാ​രി​നു മു​ന്പി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ധാ​ര​ണ ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ട് എ​ന്ന​ത് സ​ഹാ​യ​ക​ര​മാ​ണ്. കെ​സി​ബി​സി​യു​ടെ സ​മ്മേ​ള​ന​ത്തി​ലും ക​ര്‍ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. കെ​സി​ബി​സി​യു​ടെ പ്ര​തി​നി​ധി​ക​ള്‍ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യെ​ക്ക​ണ്ട് ക​ര്‍ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ പ​റ​ഞ്ഞു.ഇ​ന്‍ഫാ​മി​ന്‍റെ ജൂ​ബി​ലി വ​ര്‍ഷ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ഇ​ന്‍ഫാം ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്‍ഫാം ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും അ​രു​ണാ​ച​ല്‍പ്ര​ദേ​ശ്, ഒ​റീ​സ, മ​ഹാ​രാ​ഷ്‌ട്ര, ഗു​ജ​റാ​ത്ത്, ആ​ന്ധ്ര, തെ​ലു​ങ്കാ​ന, ഗോ​വ, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും സം​സ്ഥാ​ന​ത്തെ കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, കോ​ത​മം​ഗ​ലം, മാ​വേ​ലി​ക്ക​ര, പാ​ലാ, പാ​റ​ശാ​ല, പു​ന​ലൂ​ര്‍, താ​മ​ര​ശേ​രി, ത​ല​ശേ​രി, ക​ണ്ണൂ​ര്‍ കാ​ര്‍ഷി​ക​ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ഓ​രോ സം​സ്ഥാ​ന​ത്തും ന​ട​പ്പാ​ക്കു​ന്ന ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്‍ഫാം നാ​ഷ​ണ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി, ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ല്‍, ഇ​ന്‍ഫാം നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി മാ​ത്യു മാ​മ്പ​റ​മ്പി​ല്‍, ദേ​ശീ​യ സെ​ക്ര​ട്ട​റി നെ​ല്‍വി​ന്‍ സി. ​ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ കാ​ര്‍ഷി​ക ജി​ല്ല​ക​ളി​ലെ 25,000 ഇ​ന്‍ഫാം ക​ര്‍ഷ​ക കു​ടും​ബ​ങ്ങ​ള്‍ക്ക് ഫ​ല​ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്ന അ​ത്യു​ത്്പാ​ദ​ന​ശേ​ഷി​യു​ള്ള ഫ​ല​വൃ​ക്ഷ​ത്തെ​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ഇ​ന്‍ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ചാി​യി​ല്‍ നി​ർ​വ​ഹി​ച്ചു.

Tags : INFAM National Assembly Inaugurated

Recent News

Corehub Up