കാഞ്ഞിരപ്പള്ളി: യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ, കര്‍ഷകര്‍ക്ക് സഹായകരമായിട്ടുള്ള കാര്യങ്ങള്‍ പുതിയ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കണമെന്ന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇന്‍ഫാം ദേശീയ അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതിനോട് അനുകൂല സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പുതിയ സര്‍ക്കാര്‍ നമ്മള് ആവശ്യപ്പെട്ട കാര്യങ്ങള്‍ പ്രകടന പത്രികയില്‍ തന്നെ ചേര്‍ത്തിരുന്നു. പട്ടയം ലഭിക്കാനുള്ളവരുടെയും റബര്‍ കര്‍ഷകരുടെയും പ്രശ്നങ്ങള്‍, നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍, സാധാരണ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ഇവ ഒരോന്നും സര്‍ക്കാരിനു മുന്പില് അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുണ്ട് എന്നത് സഹായകരമാണ്. കെസിബിസിയുടെ സമ്മേളനത്തിലും കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. കെസിബിസിയുടെ പ്രതിനിധികള്‍ വീണ്ടും മുഖ്യമന്ത്രിയെക്കണ്ട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.ഇന്‍ഫാമിന്റെ ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ വിശദീകരിച്ചു.
ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും അരുണാചല്‍പ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും സംസ്ഥാനത്തെ കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശേരി, തലശേരി, കണ്ണൂര്‍ കാര്ഷികജില്ലകളില്നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ഓരോ സംസ്ഥാനത്തും നടപ്പാക്കുന്ന കര്‍മപദ്ധതികള്‍ ഭാരവാഹികള്‍ അവതരിപ്പിച്ചു. ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ദേശീയ സെക്രട്ടറി നെല്‍വിന്‍ സി. ജോയി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തെ വിവിധ കാര്‍ഷിക ജില്ലകളിലെ 25,000 ഇന്‍ഫാം കര്‍ഷക കുടുംബങ്ങള്‍ക്ക് ഫലഗ്രാമം പദ്ധതിയിലൂടെ നൽകുന്ന അത്യുത്്പാദനശേഷിയുള്ള ഫലവൃക്ഷത്തെകളുടെ ഫ്ലാഗ് ഓഫ് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചാിയില് നിർവഹിച്ചു.