x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എണ്ണ ഇറക്കുമതിയിൽ പ്രതീക്ഷ; വെനസ്വേലൻ ആക്‌ടിംഗ് പ്രസിഡന്‍റ് ഡൽഹിയിൽ


Published: June 5, 2026 02:05 AM IST | Updated: June 5, 2026 02:05 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ വെ​​​ന​​​സ്വേ​​​ല​​​ൻ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി റൊ​​​ഡ്രി​​​ഗ​​​സു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഊ​​​ർ​​​ജം, വ്യാ​​​പാ​​​രം, നി​​​ക്ഷേ​​​പം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഉ​​​ഭ​​​യ​​​ക​​​ക്ഷി സ​​​ഹ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി മൂ​​​ലം ഊ​​​ർ​​​ജ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന് ത​​​ട​​​സ​​​ങ്ങ​​​ൾ നേ​​​രി​​​ട്ട ഇ​​​ന്ത്യ ത​​​ങ്ങ​​​ളു​​​ടെ ഊ​​​ർ​​​ജ ആ​​​ശ്ര​​​യ​​​ത്വം വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ണ്ണ ശേ​​​ഖ​​​ര​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം.

പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ യു​​​എ​​​സ് സു​​​ര​​​ക്ഷാ​​​സേ​​​ന ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഡെ​​​ൽ​​​സി റൊ​​​ഡ്രി​​​ഗ​​​സ് വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

ഇ​​​തി​​​നു ശേ​​​ഷം ഡെ​​​ൽ​​​സി ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി എ​​​ത്തി​​​യ ഡെ​​​ൽ​​​സി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ്ശ​​​ങ്ക​​​റു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന് യു​​​എ​​​സ് ഇ​​​ന്ത്യ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച ഇ​​​ള​​​വ് ഈ ​​​മാ​​​സം 17ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ വെ​​​ന​​​സ്വേ​​​ല ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് കൂ​​​ടു​​​ത​​​ൽ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യേ​​​ണ്ട​​​ത് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​മാ​​​ണ്.

2020 വ​​​രെ വ​​​ലി​​​യ അ​​​ള​​​വി​​​ൽ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തി​​​രു​​​ന്ന ഇ​​​ന്ത്യ വെ​​​ന​​​സ്വേ​​​ല​​​യ്ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ട്ട ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം സൂ​​​ക്ഷി​​​ക്കു​​​ന്ന ഡെ​​​ൽ​​​സി​​​യു​​​ടെ വ​​​ര​​​വോ​​​ടെ കൂ​​​ടു​​​ത​​​ൽ എ​​​ണ്ണ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള ക​​​രാ​​​റി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​മെ​​​ന്നാ​​​ണ് ഇ​​​ന്ത്യ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

Tags : oil imports Venezuela acting president Delhi

Recent News

Corehub Up