x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​നി​ൽ കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​നം ഓ​ഗ​സ്റ്റ് 29 മു​ത​ൽ

അപ്പച്ചൻ കണ്ണഞ്ചിറ
Published: July 7, 2026 02:50 PM IST | Updated: July 7, 2026 03:27 PM IST

ല​ണ്ട​ൻ: പ്ര​മു​ഖ മ​രി​യ​ൻ ധ്യാ​ന കേ​ന്ദ്ര​വും ആ​ത്മീ​യ കൃ​പ​ക​ൾ​ക്കും ന​വീ​ക​ര​ണ​ത്തി​നും അ​നു​ഗ്ര​ഹീ​ത സ​ന്നി​ധി​യു​മാ​യ "കൃ​പാ​സ​നം മ​രി​യ​ൻ സെ​ന്‍റ​ർ' ല​ണ്ട​നി​ൽ വ​ച്ച് ത്രി​ദി​ന കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ല​ണ്ട​നി​ലെ ഹാ​രോ​യി​ൽ, ബ​യ​റ​ൺ ഹാ​ളി​ൽ ഓ​ഗ​സ്റ്റ് 29, 30, 31 തീ​യ​തി​ക​ളി​ലാ​യാ​ണ് കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യു​കെ​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​രി​യ​ൻ കൃ​പാ​സ​ന ഉ​ട​മ്പ​ടി ധ്യാ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​യ അ​നു​ഗ്ര​ഹ സാ​ക്ഷ്യ​ങ്ങ​ൾ​ക്കും മാ​തൃ​ഭ​ക്തി പ്ര​ഘോ​ഷ​ങ്ങ​ൾ​ക്കും അ​നു​ഭ​വ വേ​ദി​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് റോ​മ​ൻ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ മെ​ട്രോ​പൊ​ളി​റ്റ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, കൃ​പാ​സ​നം മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഡോ ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, ക​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രി​ക​ളു​ടെ സ്‌​പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റും സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ന്‍റെ സ​ബ് ഡീ​നു​മാ​യ ഫാ. ​ജാ​ക്‌​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ക​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ ബ്ര​ദ​ർ തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​രാ​വും കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ന് ല​ണ്ട​നി​ലെ ഹാ​രോ​യി​ൽ നേ​തൃ​ത്വം വ​ഹി​ക്കു​ക.

രാ​വി​ലെ എ​ട്ടി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​തി​ദി​ന ശു​ശ്രൂ​ഷ​ക​ളി​ൽ തു​ട​ർ​ന്ന് ആ​രാ​ധ​ന, സ്തു​തി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന ശു​ശ്രൂ​ഷ, അ​നു​ര​ഞ്ജ​ന ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ പ്ര​തി​ദി​ന ധ്യാ​ന ശു​ശ്രു​ഷ​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കു​ന്ന​താ​ണ്.

കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​വാ​നും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു കി​ട്ടു​ന്ന തി​രു​വ​ച​ന ശു​ശ്രൂ​ഷ​യി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​ചേ​രു​വാ​നും കാ​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​റാ​യി പേ​രു​ക​ൾ രെ​ജി​സ്റ്റ​ർ ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

London - https://www.tickettailor.com/events/kadoshmarianministries/2076878

For More Details: 07770 730769, 07459 873176, Bryron Hall, Harrow Leisure Centre,Christchurch Avenue, Harrow, HA3 5BD.

Tags : Marian Covenant Retreat London England

Recent News

Corehub Up