x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ൽ അ​ഞ്ചി​ൽ ഒ​രു കു​ട്ടി​ക്കും പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സം വേ​ണം; സം​വി​ധാ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

സജി പുലിക്കാട്ടിൽ
Published: June 16, 2026 03:34 PM IST | Updated: June 16, 2026 03:34 PM IST

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന അ​ഞ്ചി​ൽ ഒ​രാ​ൾ​ക്ക് വീ​തം പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ സ​ഹാ​യം (Special Educational Needs - SEND) ആ​വ​ശ്യ​മാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ (DfE) പു​തി​യ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.

സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക പി​ന്തു​ണ വേ​ണ്ട കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ സ്പെ​ഷ്യ​ൽ എ​ജ്യു​ക്കേ​ഷ​ൻ സം​വി​ധാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക - അ​ടി​സ്ഥാ​ന​സൗ​ക​ര്യ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്.

ഇ​എ​ച്ച്സി​പി ആ​നു​കൂ​ല്യം തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു

സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട വാ​ർ​ഷി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന എ​ജ്യു​ക്കേ​ഷ​ൻ, ഹെ​ൽ​ത്ത് ആ​ൻ​ഡ് കെ​യ​ർ പ്ലാ​ൻ (ഇ​എ​ച്ച്സി​പി) ആ​നു​കൂ​ല്യം തേ​ടു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 11.6 ശ​ത​മാ​നം വ​ർ​ധി​ച്ചു.

58,000 കു​ട്ടി​ക​ൾ പു​തു​താ​യി പ​ട്ടി​ക​യി​ൽ എ​ത്തി​യ​തോ​ടെ ആ​കെ എ​ണ്ണം 5,38,500 ആ​യി. ഇം​ഗ്ല​ണ്ടി​ലെ മൊ​ത്തം സ്കൂ​ൾ കു​ട്ടി​ക​ളി​ൽ ആ​റ് ശ​ത​മാ​നം പേ​ർ​ക്ക് ഇ​പ്പോ​ൾ ഇ​എ​ച്ച്സി​പി സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്.

21 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക സ​ഹാ​യം വേ​ണം

ഇ​എ​ച്ച്സി​പി​ക്ക് പു​റ​മെ, ഔ​ദ്യോ​ഗി​ക പ്ലാ​ൻ ഇ​ല്ലെ​ങ്കി​ലും സ്കൂ​ളു​ക​ളി​ൽ നി​ന്ന് പ്ര​ത്യേ​ക പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ന്ന് ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി. ഇ​ത് ഏ​ക​ദേ​ശം 14 ല​ക്ഷം കു​ട്ടി​ക​ളാ​ണ്.

ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളും കൂ​ട്ടി​യാ​ൽ ഇം​ഗ്ല​ണ്ടി​ലെ ആ​കെ സ്കൂ​ൾ ജ​ന​സം​ഖ്യ​യു​ടെ 21 ശ​ത​മാ​നം പേ​രും അ​താ​യ​ത് അ​ഞ്ചി​ൽ ഒ​രാ​ൾ വീ​തം, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്പെ​ഷ്യ​ൽ നീ​ഡ്സ് ഉ​ള്ള​വ​രാ​ണ്.

ഓ​ട്ടി​സം ബാ​ധി​ത​ർ മൂ​ന്നി​ലൊ​ന്ന്

ഈ ​കു​ട്ടി​ക​ളി​ൽ മൂ​ന്നി​ലൊ​ന്ന് പേ​രും ഓ​ട്ടി​സം ബാ​ധി​ത​രാ​ണ്. അ​ഞ്ചി​ലൊ​ന്ന് കു​ട്ടി​ക​ൾ​ക്ക് സം​സാ​രി​ക്കു​ന്ന​തി​നും ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ൺ​കു​ട്ടി​ക​ളാ​ണെ​ങ്കി​ലും അ​ടു​ത്തി​ടെ​യാ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ദ്ധ​ന​വു​ണ്ട്.

ഫ​ണ്ടി​ല്ല, ജീ​വ​ന​ക്കാ​രി​ല്ല: സ്കൂ​ളു​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

ക​ണ​ക്കു​ക​ൾ കു​തി​ച്ചു​യ​രു​മ്പോ​ഴും ആ​വ​ശ്യ​ത്തി​ന് ഫ​ണ്ടോ ജീ​വ​ന​ക്കാ​രോ ഇ​ല്ലാ​തെ സ്കൂ​ളു​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഹെ​ഡ് ടീ​ച്ചേ​ഴ്സ് (NAHT) ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ വൈ​റ്റ്മാ​ൻ പ​റ​ഞ്ഞു.

"ഈ ​ക​ണ​ക്കു​ക​ൾ​ക്ക് പി​ന്നി​ൽ സ​ഹാ​യം കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. വ​ർ​ധി​ച്ച ആ​വ​ശ്യ​ങ്ങ​ൾ നേ​രി​ടാ​ൻ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യോ, ജീ​വ​ന​ക്കാ​രോ, സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ളോ, പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രോ യു​കെ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ല്ല' എ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

400 കോ​ടി പൗ​ണ്ടി​ന്‍റെ അ​ടി​യ​ന്തി​ര പാ​ക്കേ​ജ്

പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ 400 കോ​ടി പൗ​ണ്ടി​ന്‍റെ (£4bn) പു​തി​യ നി​ക്ഷേ​പം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളു​ക​ളി​ലേ​ക്ക് നേ​രി​ട്ട് വി​ദ​ഗ്ധ സ​ഹാ​യം എ​ത്തി​ക്കാ​നും, എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും സ്പെ​ഷ്യ​ൽ നീ​ഡ്സ് കു​ട്ടി​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കാ​നു​മാ​ണ് പ​ദ്ധ​തി.

2030 സെ​പ്റ്റം​ബ​ർ വ​രെ നി​ല​വി​ലു​ള്ള ഇ​എ​ച്ച്സി​പി പ​ദ്ധ​തി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ൾ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ൽ

എ​ന്നാ​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ചെ​ല​വു​ക​ൾ പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ളു​ടെ ബ​ഡ്ജ​റ്റി​നെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. "ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം കാ​ര​ണം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ഇ​പ്പോ​ഴും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.

സ്പെ​ഷ്യ​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി കൂ​ടു​ത​ൽ തു​ക അ​ടി​യ​ന്തി​ര​മാ​യി അ​നു​വ​ദി​ക്ക​ണം" എ​ന്ന് ഭി​ന്ന​ശേ​ഷി ചാ​രി​റ്റി​യാ​യ സെ​ൻ​സ് ഡ​യ​റ​ക്ട​ർ ഹാ​രി​യ​റ്റ് എ​ഡ്വേ​ർ​ഡ്സ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക

കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ യു​കെ​യി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കും സ്കൂ​ളു​ക​ളി​ൽ നി​ന്ന് പ്ര​ത്യേ​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പ് കാ​ലാ​വ​ധി നീ​ളു​ന്ന​ത് ക​ടു​ത്ത ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Tags : England Special Education School

Recent News

Corehub Up