x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ വ​ൻ സ്ഫോ​ട​ന​വും തീ​പി​ടി​ത്ത​വും; ഒ​രാ​ൾ മ​രി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 16, 2026 05:44 PM IST | Updated: June 16, 2026 05:44 PM IST

ബെ​ർ​ലി​ൻ: വ​ട​ക്ക​ൻ ജ​ർ​മ​നി​യി​ലെ ഷ്ലെ​സ്വി​ഗ്-​ഹോ​ൾ​സ്റ്റൈ​ൻ സം​സ്ഥാ​ന​ത്തു​ള്ള ക്രോ​പ്പ് ന​ഗ​ര​ത്തി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ലും തീ​പി​ടി​ത്ത​ത്തി​ലും ഒ​രാ​ൾ മ​രി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 6.45 ഓ​ടെ ബി​ർ​ക്ക​ൻ​വേ​ഗി​ലെ ഒ​രു റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് പു​ക ശ്വ​സി​ച്ച് നി​ര​വ​ധി താ​മ​സ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ഒ​രു ഫ്ലാ​റ്റി​നു​ള്ളി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഈ ​ഫ്ലാ​റ്റ് പൂ​ർ​ണ​മാ​യും ത​ക​രു​ക​യും തൊ​ട്ട​ടു​ത്തു​ള്ള മ​റ്റ് വീ​ടു​ക​ളു​ടെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ത​ക​രു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് വ​ൻ പോ​ലീ​സ്-​ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. 20-ല​ധി​കം താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ ഫ്ലാ​റ്റി​ലെ 20-ല​ധി​കം താ​മ​സ​ക്കാ​രെ ഫ​യ​ർ​ഫോ​ഴ്സ് അ​ടി​യ​ന്തി​ര​മാ​യി ഒ​ഴി​പ്പി​ച്ചു.

ചി​ല​രെ ക്രെ​യി​ൻ ഏ​ണി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. തീ ​പൂ​ർ​ണ്ണ​മാ​യും അ​ണ​ച്ച ശേ​ഷ​മാ​ണ് സ്ഫോ​ട​നം ന​ട​ന്ന ഫ്ലാ​റ്റി​നു​ള്ളി​ൽ നി​ന്നും ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ഇ​ത് അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന 77 വ​യ​സ്സു​കാ​ര​നാ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹ​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് പോ​ലീ​സ് വ​ക്താ​വ് സാ​ന്ദ്ര ഓ​ട്ടെ അ​റി​യി​ച്ചു.

സ്ഫോ​ട​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കെ​ട്ടി​ടം ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ല​വി​ൽ ഫ്ലാ​റ്റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ക്രി​മി​ന​ൽ പോ​ലീ​സ് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Massive explosion fire in apartment Germany one dead

Recent News

Corehub Up