ഇംഗ്ലണ്ടിനെതിരേ ശ്രയസ് അയ്യർ ബൗണ്ടറി നേടുന്നു
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇന്ത്യ x ഇംഗ്ലണ്ട് ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരം മഴയെത്തുടന്ന് ഉപേക്ഷിച്ചു. മത്സരം പകുതി പിന്നിട്ടശേഷമാണ് മഴ വില്ലനായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 189 റണ്‍സ് നേടി. അഭിഷേക് ശര്‍മ (24 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (47 പന്തില്‍ 68), ശിവം ദുബെ (21 പന്തില്‍ 42 നോട്ടൗട്ട്) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി.
ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദ് 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സഞ്ജു സാംസണ് (1), ഇഷാന് കിഷന് (0), തിലക് വര്‍മ (13) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
ഇംഗ്ലീഷ് മണ്ണില്‍ രാജ്യാന്തര ട്വന്റി-20ല്‍ അര്‍ധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റിക്കാര്‍ഡ് ശ്രേയസ് അയ്യറിനു സ്വന്തം. ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തില്‍ 68 റണ്‍സ് േനടിയാണ് ശ്രേയസ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന വിരാട് കോഹ്ലിയുടെ (47) റിക്കാര്‍ഡും ശ്രേയസ് മറികടന്നു.