x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാൻ: പോലീസുകാർക്ക് നേരെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

വെബ് ഡെസ്ക്
Published: July 3, 2026 01:09 AM IST | Updated: July 3, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. മലമ്പുഴ ഭാഗത്തുനിന്നുവന്ന കാർ പോലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്നവർ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

ഇവർ മദ്യപിച്ചിരുന്നതായും കാറിൽ മദ്യകുപ്പി ഉണ്ടായിരുന്നതായും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കാറിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags : Attack policemen injured police

Recent News

Corehub Up