ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഫ്രാന്‍സ് x സ്വീഡന് റൗണ്ട് ഓഫ് 32 മത്സരം നിയന്ത്രിച്ച ഡാനി മക്കെലി ആളൊരു പോലീസാണെന്നു പറഞ്ഞാല്‍ ഏവരും തലകുലുക്കി സമ്മതിക്കും. കാരണം, മത്സരത്തില്‍ അത്ര കണിശമായിരുന്നു ഡാനിയുടെ ഓരോ നീക്കവും ഇടപെടലും.
എന്നാല്‍, കളിയിലെ കൃത്യതകൊണ്ടല്ല, ശരിക്കും ഡാനി പോലീസ് ആയിരുന്നു എന്നതാണ് വാസ്തവം. നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാം പോലീസില്‍ ഇസ്പെക്ടറായിരുന്നു ഡാനി. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോയല്‍ ഡച്ച് ഫുട്ബോള്‍ അസോസിയേഷനില്‍ റഫറീ കോച്ചായും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2012 യുവേഫ യൂറോപ്യന്‍ അണ്ടര്‍ 19 ഫൈനലിലാണ് എലൈറ്റ് റഫറിയായി ഡാനി ആദ്യമായെത്തിയത്. 2020 യുവേഫ യൂറോപ്പ ലീഗ് ഫൈനല്‍, 2020 യൂറോ, 2020 ഫിഫ ക്ലബ് ലോകകപ്പ്, 2022 ഫിഫ ലോകകപ്പ്, 2024 യൂറോ തുടങ്ങിയ വിവിധ ടൂര്‍ണമെന്റുകളില്‍ കളി നിയന്ത്രിച്ചു. 2026 ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ മൊറോക്കോയും ഹെയ്തിയും തമ്മിലുള്ള മത്സരവും നിയന്ത്രിച്ചിരുന്നു.
Tags :