x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; അ​ച്ഛ​നും മ​ക​നും ദാ​രു​ണാ​ന്ത്യം


Published: July 2, 2026 05:45 AM IST | Updated: July 2, 2026 05:45 AM IST

മ​​​ട്ട​​​ന്നൂ​​​ർ (ക​​ണ്ണൂ​​ർ): ചാ​​​വ​​​ശേ​​​രി കൂ​​​ര​​​ൻ​​​മു​​​ക്കി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സും സ്‌​​​കൂ​​​ട്ട​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് അ​​​ച്ഛ​​​നും മ​​​ക​​​നും മ​​​രി​​​ച്ചു. കോ​​​ളാ​​​രി​​​യി​​​ലെ ഇ​​​ല്ല​​​ത്ത് വ​​​ള​​​പ്പി​​​ൽ വീ​​​ട്ടി​​​ൽ പി. ​​​വി​​​നോ​​​ദ് (48), മ​​​ക​​​ൻ ഇ.​​​വി. വൈ​​​ഷ്ണ​​​വ് (25) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. വൈ​​​ഷ്ണ​​​വി​​​ന്‍റെ ജ​​​ന്മ​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ അ​​​ച്ഛ​​​നൊ​​​പ്പം ഇ​​​രി​​​ട്ടി​​​യി​​​ൽ സാ​​​ധ​​​നം വാ​​​ങ്ങാ​​​ൻ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും ജീ​​​വ​​​ൻ നഷ്ടമായ അപകടമുണ്ടായത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.15ഓ​​​ടെ കൂ​​​ര​​​ൻ​​​മു​​​ക്ക് സ്റ്റോ​​​പ്പി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​രി​​​ട്ടി ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ക​​​ണ്ണൂ​​​രി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നാം മൈ​​​ലി​​​ൽ​​​നി​​​ന്ന് ഇ​​​രി​​​ട്ടി ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​നോ​​​ദും മ​​​ക​​​നും സ​​​ഞ്ച​​​രി​​​ച്ച സ്‌​​​കൂ​​​ട്ട​​​റി​​​ലേ​​​ക്ക് പാ​​​ഞ്ഞു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നൊ​​​പ്പം ഫി​​​റോ​​​സ് എ​​​ന്ന​​​യാ​​​ൾ സ​​​ഞ്ച​​​രി​​​ച്ച മ​​​റ്റൊ​​​രു ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ത്തി​​​ലും ബ​​​സ് ഇ​​​ടി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ ഫി​​​റോ​​​സി​​​നെ ഇ​​​രി​​​ട്ടി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ ബ​​​സി​​​ന്‍റെ ച​​​ക്ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന വി​​​നോ​​​ദി​​​നെ​​​യും വൈ​​​ഷ്ണ​​​വി​​​നെ​​​യും നാ​​​ട്ടു​​​കാ​​​രും മ​​​ട്ട​​​ന്നൂ​​​ർ, ഇ​​​രി​​​ട്ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നെ​​​ത്തി​​​യ അ​​​ഗ്നി​​​ശ​​​മ​​​ന വി​​​ഭാ​​​ഗ​​​വും പോ​​​ലീ​​​സും ചേ​​​ർ​​​ന്നു ഏ​​​റെ നേരത്തേ പ​​​രി​​​ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ബ​​​സ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ക്രെ​​​യി​​​ൻ എ​​​ത്തി​​​ക്കേ​​​ണ്ടി വ​​​ന്നു. ഉ​​​ട​​​ൻത​​​ന്നെ ഇ​​​രു​​​വ​​​രെ​​​യും മ​​​ട്ട​​​ന്നൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​കോ​​​പി​​​ത​​​രാ​​​യ നാ​​​ട്ടു​​​കാ​​​ർ സ്ഥ​​​ല​​​ത്ത് മ​​​റ്റു ബ​​​സു​​​ക​​​ൾ ത​​​ട​​​യു​​​ക​​​യും പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​​ട്ട​​​ന്നൂ​​​ർ, ഇ​​​രി​​​ട്ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യാ​​​ണ് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ശാ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. മ​​​ട്ട​​​ന്നൂ​​​ർ പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ശേ​​​ഷം പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം പൊ​​​റോ​​​റ വാ​​​ത​​​ക ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ബി​​​ന്ദു​​​വാ​​​ണ് വി​​​നോ​​​ദി​​​ന്‍റെ ഭാ​​​ര്യ. മ​​​ക​​​ൾ: സാ​​​നി​​​ഹ.

Tags :

Recent News

Corehub Up