കോട്ടയം: എംജി സര്‍വകലാശാലാ രജിസ്ട്രാറായി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് ചുമതലയേറ്റു. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസിന്റെ ഡീനും ഡയറക്ടറുമാണ്. 2014 മുതല്‍ 2016 വരെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് മെംബര്‍ സെക്രട്ടറി, വിവിധ സര്‍വകലാശാലകളിലെ പാഠ്യപദ്ധതി രൂപവത്കരണ സമിതികളുടെ അധ്യക്ഷന്‍, ദേശീയ-അന്തര്‍സര്‍വകലാശാല കായികമത്സരങ്ങളുടെ സംഘാടകന്‍ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ കായിക നയം രൂപീകരിക്കുന്നതിനായി രൂപവത്കരിച്ച ഹൈപവര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 35-ാമത് ദേശീയ ഗെയിംസിന്റെ സംഘാടനത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
Tags : Dr. Binu George Registrar of MG University