x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൗണ്ട് സെന്‍റ് തോമസിൽ നാളെ ദുക്റാന തിരുനാളും സഭാ ദിനാഘോഷവും


Published: July 2, 2026 06:17 AM IST | Updated: July 2, 2026 06:17 AM IST

കൊ​​​ച്ചി: മാ​​​ർ തോ​​​മ്മാ​​​ശ്ലീ​​​ഹ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ ദീ​​​പ്ത​​​സ്മ​​​ര​​​ണ പു​​​തു​​​ക്കു​​​ന്ന നാ​​​ളെ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​ കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ദു​​​ക്റാ​​​ന തി​​​രു​​​നാ​​​ൾ ആ​​​ച​​​ര​​​ണ​​​വും സ​​​ഭാ​​​ ദി​​​നാ​​​ഘോ​​​ഷ​​​വും ന​​​ട​​​ക്കും. രാ​​​വി​​​ലെ 8.30ന് ​​​മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ​​​താ​​​ക​​​യു​​​യ​​​ർ​​​ത്തും. 8.45 ന് ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ റാ​​​സ കു​​​ർ​​​ബാ​​​ന. ബി​​​ഷ​​​പ് മാ​​​ർ ബോ​​​സ്കോ പു​​​ത്തൂ​​​ർ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

11ന് ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ സ​​​ണ്ണി ജോ​​​സ​​​ഫ്, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, റോ​​​ജി എം. ​​​ജോ​​​ൺ, ഗ​​​വ. ചീ​​​ഫ് വി​​​പ്പ് അ​​​പു ജോ​​​ൺ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. ഇ​​​വ​​​ർ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​ദ​​​രം ഏ​​​റ്റു​​​വാ​​​ങ്ങും. സ​​​ഭാം​​​ഗ​​​വും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സ​​​ജീ​​​വ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ പ്ര​​​മു​​​ഖ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി ഷെ​​​വ. ഡേ​​​വി​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​രി​​​നെ​​​യും ആ​​​ദ​​​രി​​​ക്കും.

"ഹി​​​സ്റ്റ​​​റി ഓ​​​ഫ് ക്രി​​​സ്റ്റ്യാ​​​നി​​​റ്റി ഇ​​​ൻ ഇ​​​ന്ത്യ’ എ​​​ന്ന പു​​​സ്ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ക്കും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, ഫാ. ​​​ഡോ. പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
മാ​​​ർ​​​തോ​​​മ്മാ ന​​​സ്രാ​​​ണി​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​യും സാ​​​മു​​​ദാ​​​യി​​​ക ഐ​​​ക്യ​​​ബോ​​​ധ​​​ത്തി​​​ന്‍റെ ആ​​​വി​​​ഷ്കാ​​​ര​​​മാ​​​യും ന​​​ട​​​ക്കു​​​ന്ന സ​​​ഭാ​​​ ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വൈ​​​ദി​​​ക, സ​​​മ​​​ർ​​​പ്പി​​​ത, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് പി​​​ആ​​​ർ​​​ഒ ഫാ. ​​​ഡോ. ടോം ​​​ഓ​​​ലി​​​ക്ക​​​രോ​​​ട്ട് അ​​​റി​​​യി​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ മീ​​​റ്റ്: പ​​​താ​​​കപ്ര​​​യാ​​​ണം ഉ​​​ദ്ഘാ​​​ട​​​നം

ഒ​​​ക്‌​​ടോ​​​ബ​​​ർ 19 മു​​​ത​​​ൽ 23 വ​​​രെ റോ​​​മി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ മീ​​​റ്റി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി 40 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന പ​​​താ​​​ക പ്ര​​​യാ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ത​​​ട്ടി​​​ൽ സ​​​ഭാ​​​ ദി​​​നാ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ലി​​​ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​താ​​​ക കൈ​​​മാ​​​റും.

Tags :

Recent News

Corehub Up