പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹിയറിംഗ് എയ്ഡ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണ പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.
പരിചയസമ്പന്നരായ ഇഎന്‍ടി ഡോക്ടര്‍മാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തില്‍ സമഗ്രമായ ശ്രവണ പരിശോധന, വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തെരഞ്ഞെടുക്കല്‍, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, തുടര്‍പരിശോധന, സര്‍വീസിംഗ്, കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാണ്. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകള്‍ വാങ്ങുന്നവര്‍ക്കു 30 ശതമാനം ഡിസ്കൗണ്ടും ആശുപത്രിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ പ്രിമീയം മോഡലുകള്‍ ഉള്‍പ്പെടെ ലഭ്യമാണ്.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ ക്ലിനിക്കിന്റെ ആശീര്‍വാദം നിര്‍വഹിച്ചു. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് മുത്തനാട്ട്, ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, ഫാ. ഡോ. ജോസഫ് കരികുളം, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ. മാത്യു തുരുത്തിപ്പള്ളില്‍ ഇഎന്‍ടി വിഭാഗം മേധാവി ഡോ. ജോണ്‍ മാത്യു, കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിനു തോമസ്, ഡോ. മാനസ കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി ബുക്കിംഗിനുമായി ഫോണ്‍ - 04822- 359900/ 354900 എന്ന നമ്പറിൽ ബന്ധപ്പെടാം.
Tags : Hearing aid clinic opens at Mar Sliwa Medicity