x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ർ​ക്ക് ഡ്യൂ​ട്ടി ലീ​വ് അ​നു​വ​ദി​ക്ക​ണം: ടീ​ച്ചേ​ഴ്‌​സ് ഗി​ൽ​ഡ്


Published: July 2, 2026 06:10 AM IST | Updated: July 2, 2026 06:10 AM IST

കോ​​ട്ട​​യം: മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ലെ​പ്പോലെ സെ​ൻ​സ​സി​ന് അ​​ധ്യാ​​പ​​ക​​ർ​​ക്ക് ഡ്യൂ​​ട്ടി ഓ​​ഫ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ആ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ച്ച് അ​​ധ്യ​​യ​​നം പു​​ന​​ഃക്ര​​മീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്‌​​സ് ഗി​ൽ​ഡ് സം​​സ്ഥാ​​ന സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കേ​​ര​​ള​​ത്തി​​ൽ ജ​​ന​​സം​​ഖ്യ ക​​ണ​​ക്കെ​​ടു​​പ്പി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള ഫീ​​ൽ​​ഡ് വി​​സി​​റ്റും ഹൗ​​സ് ന​​മ്പ​​റിം​​ഗും ഈ ​​മാ​​സം 31 വ​​രെ ന​​ട​​ക്കു​​ക​​യാ​​ണ്. പ്ര​​സ്‌​​തു​​ത ജോ​​ലി​​ക്ക് സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്ന് വ​​ലി​​യ​​തോ​​തി​​ൽ അ​​ധ്യാ​​പ​​ക​​രെ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ 15 ദി​​വ​​സ​​ത്തെ ഡ്യൂ​​ട്ടി ഓ​​ഫ് അ​​നു​​വ​​ദി​​ക്കു​​ക​​യും അ​​ധ്യാ​​പ​​ക​​ർ സ്‌​​കൂ​​ളി​​ൽ​​നി​​ന്നു മാ​​റിനി​​ൽ​​ക്കു​​ന്ന കാ​​ല​​യ​​ള​​വി​​ൽ ദി​​വ​​സ വേ​​ത​​ന​​ത്തി​​ൽ അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​ഠ​​നസ​​മ​​യ​​വും അ​​ധ്യ​​യ​​ന​​വും ന​​ഷ്‌​​ട​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ സം​​വി​​ധാ​​ന​​മൊ​​രു​​ക്കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്‌​​ട​​ർ, ഉ​​പ​​ഡ​​യ​​റ​​ക്‌​​ട​​ർ, ജി​​ല്ലാ ക​​ള​​ക്‌​​ട​​ർ എ​​ന്നി​​വ​​ർ പ​​ര​​സ്പ​​രവി​​രു​​ദ്ധ​​മാ​​യ ഉ​​ത്ത​​ര​​വു​​ക​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പ​​ല കാ​​ര്യ​​ത്തി​​ലും അ​​വ്യ​​ക്ത​​ത​​യു​​ണ്ടെ​ന്നും ടീ​​ച്ചേ​​ഴ്‌​​സ് ഗി​ൽ​ഡ് സം​​സ്ഥാ​​ന സ​​മി​​തി ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Teachers should allowed duty + duty leave

Recent News

Corehub Up