x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് ഓ​ര്‍​മപ്പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി


Published: July 2, 2026 05:42 AM IST | Updated: July 2, 2026 05:42 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ല​​​​ങ്ക​​​​ര പു​​​​ന​​​​രൈ​​​​ക്യ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ശി​​​​ല്പി​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യും ബ​​​​ഥ​​​​നി സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ധ​​​​ന്യ​​​​ന്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ഈ​​​​വാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ എ​​​​ഴു​​​​പ​​​​ത്തി​​​​മൂ​​​​ന്നാ​​​​മ​​​​ത് ഓ​​​​ര്‍​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​ന് തു​​​​ട​​​​ക്ക​​​​മാ​​​​യി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ക്കി എ​​​​പ്പാ​​​​ര്‍​ക്കി​​​​യ​​​​ല്‍ ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന ഓ​​​​ര്‍​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​ന്‍റെ ആ​​​​ദ്യ ദി​​​​നം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ര്‍ അ​​​​തി​​​​ഭ​​​​ദ്രാ​​​​സ​​​​ന സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ന്‍ മാ​​​​ര്‍ അ​​​​ല​​​​ക്‌​​​​സി​​​​യോ​​​​സ് വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന അ​​​​ര്‍​പ്പി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് വ​​​​രു​​​​ന്ന ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ഭ​​​​യി​​​​ലെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​രും വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ല്‍​മാ​​​​രും ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും. സീ​​​​റോമ​​​​ല​​​​ബാ​​​​ര്‍, ല​​​​ത്തീ​​​​ന്‍ ക്ര​​​​മ​​​​ത്തി​​​​ലും വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ല്‍ ഓ​​​​ര്‍​മ​​പ്പെ​​​​രു​​​​ന്നാ​​​​ള്‍ വി​​​​പു​​​​ല​​​​മാ​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി 15 വ​​​​രെ ന​​​​ട​​​​ക്കും.

Tags : Venerable Ivanios Commemorating the memory

Recent News

Corehub Up