ജിഎസ്ടി
ന്യൂഡൽഹി: ജൂണ്‍ മാസത്തിൽ ഇന്ത്യയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വർധന രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിലെ 1,71,105 കോടി രൂപയെക്കാൾ 13.9 ശതമാനം ഉയർന്ന് 1,94,812 ലക്ഷം കോടി രൂപയായി.
മേയിലെ മൊത്തം ജിഎസ്ടി വരുമാനം വാർഷികാടിസ്ഥാനത്തിൽ 3.2 ശതമാനം മാത്രം വളർച്ചയോടെ 1.94 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തിയതിനുശേഷമാണ് ഈ കുതിച്ചുചാട്ടം. ആഭ്യന്തര വരുമാനത്തിലും ഇറക്കുമതി തീരുവയിലുണ്ടായ വൻ വർധനയുടെ കരുത്തിലാണ് ജൂണിലെ ജിഎസ്ടി വരുമാനം ഉയർന്നത്്.
ജൂണിലെ തൊത്തം ആഭ്യന്തര ജിഎസ്ടി വരുമാനം വാർഷികാടിസ്ഥാനത്തിൽ 6.5 ശതമാനം വർധിച്ച് മുൻ വർഷത്തെ 1,26,506 ലക്ഷം കോടി രൂപയിൽനിന്ന് 1,34,774 കോടി രൂപയിലെത്തി. ഇറക്കുമതിയിൽനിന്നുള്ള മൊത്തം ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷം ജൂണിലെ 44,600 കോടി രൂപയിൽനിന്ന് 34.6 ശതമാനം വർധിച്ച് 60,038 കോടിയിലെത്തി.
ജൂണിലെ അറ്റ ജിഎസ്ടി വരുമാനം വാർഷികാടിസ്ഥാനത്തിൽ 11.2 ശതമാനം വർധിച്ച് മുൻ വർഷത്തെ 1,45,984 കോടി രൂപയിൽനിന്ന് 1,62,377 കോടിയിലെത്തി.
Tags : GST revenue June at Rs 1.95