അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി ഗോള്‍ഡന്‍ ബൂട്ട് മത്സരത്തിനില്ലെന്ന് ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെ. സ്വീഡന് എതിരായ റൗണ്ട് ഓഫ് 32ല്‍ ഇരട്ടഗോളോടെ, 2026 ലോകകപ്പ് ഗോള്‍വേട്ടയില്‍ എംബപ്പെ മെസിക്ക് ഒപ്പമെത്തി. ഇതിനു പിന്നാലെയാണ് മെസിയുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിനില്ല, ലോകകപ്പ് ട്രോഫിക്കായാണ് മത്സരിക്കുന്നതെന്ന തുറന്നു പറച്ചില് എംബപ്പെ നടത്തിയത്.
“ഞാന്‍ പറഞ്ഞതുപോലെ, ലക്ഷ്യം നേടാന്‍ കഴിയുന്നത്ര മുന്നോട്ട് പോകുക, ഫൈനലില്‍ എത്തുക, ഇതാണ് ലക്ഷ്യം” - ലോകകപ്പില്‍ ആകെ 18 മത്സരങ്ങളില്‍നിന്ന് 18 ഗോള്‍ നേടിയ എംബപ്പെ പറഞ്ഞു.
നോക്കൗട്ട് എംബപ്പെ
ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍ നേട്ടം 10 ആയി. ബ്രസീല്‍ മുന്‍താരം റൊണാള്‍ഡോ നസാരിയൊയുടെ പേരിലെ റിക്കാര്‍ഡ്, സ്വീഡന് എതിരായ ആദ്യ ഗോളിലൂടെ എംബപ്പെ മറികടന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ലയണല്‍ മെസിയുടെ (19) റിക്കാര്ഡിനരികെയാണ് എംബപ്പെ (18).
2026 ലോകകപ്പില്‍ ആറ് ഗോളുകള്‍ക്കൊപ്പം രണ്ട് അസിസ്റ്റും എംബപ്പെയ്ക്കുണ്ട്. അതിനാല്‍ ഗോള്‍ഡന്‍ ബൂട്ട് റേസില്‍ എംബപ്പെക്കാണ് മുന്‍തൂക്കം. ഫ്രാന്‍സിനായി ഏറ്റവും അധികം ഗോള്‍ നേടിയ താരമെന്ന നേട്ടവും എംബപ്പെ സ്വന്തമാക്കി. എംബപ്പെയുടെ ലോകകപ്പ് ഗോള്‍ പങ്കാളിത്തം 22 ആയി. ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തത്തില്‍ മെസിക്കു (27) പിന്നില്‍ രണ്ടാമതാണ് എംബപ്പെ.
Tags : Mbappe's goal the crown