x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേപ്പർ കറൻസിയിലേക്കു മടങ്ങാൻ സ്വീഡൻ


Published: July 2, 2026 04:41 AM IST | Updated: July 2, 2026 04:41 AM IST

സ്വീ​​​​ഡ​​​​ൻ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ​​​​

സ്റ്റോ​​​​ക്ക്‌​​​​ഹോം: പൂ​​​​ർ​​​​ണ​​​​മാ​​​​യും പ​​​​ണ​​​​ര​​​​ഹി​​​​ത സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ കൈ​​​​വ​​​​രി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി​​​​യ സ്വീ​​​​ഡ​​​​ൻ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വീ​​​​ണ്ടും പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പേ​​​​പ്പ​​​​ർ ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളി​​​​ലേ​​​​ക്കും നാ​​​​ണ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചു​​​​പോ​​​​കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു.

സു​​​​ര​​​​ക്ഷാ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് നോ​​​​ട്ടു​​​​ക​​​​ളും നാ​​​​ണ​​​​യ​​​​ങ്ങ​​​​ളും കൈ​​​​വ​​​​ശം സൂ​​​​ക്ഷി​​​​ക്കാ​​​​ൻ സ്വീ​​​​ഡി​​​​ഷ് സ​​​​ർ​​​​ക്കാ​​​​ർ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞു. അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടാ​​​​ൻ കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രാ​​​​ഴ്ച​​​​ത്തേ​​​​ക്കെ​​​​ങ്കി​​​​ലും ജീ​​​​വി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നോ​​​​ട്ടു​​​​ക​​​​ളും നാ​​​​ണ​​​​യ​​​​ങ്ങ​​​​ളും വീ​​​​ട്ടി​​​​ൽ ക​​​​രു​​​​തി​​​​വ​​​​യ്ക്കാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ദ​​​​ശ​​​​ക​​​​ങ്ങ​​​​ളാ​​​​യി ലോ​​​​ക​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ തോ​​​​തി​​​​ൽ മാ​​​​ത്രം ക​​​​റ​​​​ൻ​​​​സി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ്വീ​​​​ഡ​​​​ൻ.

റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ യൂ​​​​റോ​​​​പ്പി​​​​ലു​​​​ണ്ടാ​​​​യ ഭൗ​​​​മ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണു സ്വീ​​​​ഡ​​​​നെ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പു​​​​ന​​​​ർ​​​​വി​​​​ചി​​​​ന്ത​​​​ന​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. യു​​​​ദ്ധ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലോ ശ​​​​ത്രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലോ രാ​​​​ജ്യ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു. ഇ​​​​ത്ത​​​​രം അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യം നി​​​​ശ്ച​​​​ല​​​​മാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഭൗ​​​​തി​​​​ക​​​​മാ​​​​യി പ​​​​ണം കൈ​​​​യി​​​​ൽ ക​​​​രു​​​​തേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് രാ​​​​ജ്യം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു.

വൈ​​​​ദ്യു​​​​തി ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ക​​​​യോ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ശൃം​​​​ഖ​​​​ല​​​​ക​​​​ൾ ത​​​​ക​​​​രു​​​​ക​​​​യോ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള ഹാ​​​​ക്കിം​​​​ഗ് ന​​​​ട​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ പേ​​​​മെ​​​​ന്‍റു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടും. ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ക​​​​റ​​​​ൻ​​​​സി​​​​യും നാ​​​​ണ​​​​യ​​​​ങ്ങ​​​​ളും മാ​​​​ത്ര​​​​മേ വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന് സ​​​​ഹാ​​​​യി​​​​ക്കൂ​​​​വെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

ബാ​​​​ങ്കിം​​​​ഗ് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഡി​​​​ജി​​​​റ്റ​​​​ലാ​​​​യ​​​​തോ​​​​ടെ സ്മാ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ളും ആ​​​​പ്പു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രും വ​​​​ലി​​​​യ​​​​രീ​​​​തി​​​​യി​​​​ൽ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന​​​​തും പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് പി​​​​ന്നി​​​​ലു​​​​ണ്ട്. ഇ​​​​വ​​​​ർ​​​​ക്കു ദൈ​​​​നം​​​​ദി​​​​ന പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​തും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മാ​​​​ണ്.

Tags : Sweden to return paper currency

Recent News

Corehub Up