x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോയ്ഷെ ബാങ്കിന്‍റെ ഇന്ത്യയിലെ ബിസിനസുകൾ കോട്ടക് മഹീന്ദ്ര ബാങ്ക് സ്വന്തമാക്കുന്നു


Published: July 2, 2026 04:31 AM IST | Updated: July 2, 2026 04:31 AM IST

കോ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക്

മും​​​ബൈ: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ കോ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക് പ്ര​​​മു​​​ഖ ജ​​​ർ​​​മ​​​ൻ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ ഡോ​​​യ്ഷെ ബാ​​​ങ്കി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ റീ​​​ട്ടെ​​​യ്ൽ, പ്രൈ​​​വ​​​റ്റ് ബാ​​​ങ്കിം​​​ഗ്, വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ബി​​​സി​​​ന​​​സു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മ ക​​​രാ​​​റി​​​ൽ ഇ​​​രു​​​ ബാ​​​ങ്കു​​​ക​​​ളും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഒ​​​പ്പു​​​വ​​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​ട​​​പാ​​​ട് തു​​​ക എ​​​ത്ര​​​യെ​​​ന്ന് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

ഇ​​​ട​​​പാ​​​ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 29,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ​​​ക​​​ളും 16,000 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും 10,500 കോ​​​ടി രൂ​​​പ​​​യു​​​ടെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ലു​​​ള്ള ആ​​​സ്തി​​​ക​​​ളും കോ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്കി​​​ലേ​​​ക്ക് കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടും.

ഇ​​​ന്ത്യ​​​യി​​​ലെ റീ​​​ട്ടെ​​​യി​​​ൽ ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തു​​​നി​​​ന്ന് ഭാ​​​ഗി​​​ക​​​മാ​​​യി പി​​​ൻ​​​വാ​​​ങ്ങു​​​ന്ന ആ​​​ഗോ​​​ള ബാ​​​ങ്കു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്കാ​​​ണ് ഡോ​​​യ്ഷെ ബാ​​​ങ്കും ഇ​​​പ്പോ​​​ൾ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ മൂ​​​ന്ന് ബി​​​സി​​​ന​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 1,000 ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഏ​​​ക​​​ദേ​​​ശം 1.5 ല​​​ക്ഷം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​ണ് ഡോ​​​യ്ഷെ ബാ​​​ങ്ക് ഇ​​​ന്ത്യ​​​യി​​​ൽ സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന​​​ത്.
കോ​​​മ്പ​​​റ്റീ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ നി​​​യ​​​ന്ത്ര​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി​​​ക്കു വി​​​ധേ​​​യ​​​മാ​​​യി അ​​​ടു​​​ത്ത വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റോ​​​ടെ ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ പ്ര​​​ക്രി​​​യ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

 

Tags : Kotak Mahindra Bank acquires Deutsche

Recent News

Corehub Up