x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കൊ​പ്പം നേ​രി​ട്ടെ​ത്തി എ​ഐ വി​ന്യ​സി​ക്കാ​ൻ എ​ൻ​ജി​നി​യ​ർ​മാ​ർ


Published: July 2, 2026 04:24 AM IST | Updated: July 2, 2026 04:24 AM IST

ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ

ന്യൂ​​യോ​​ർ​​ക്ക്: ആ​​മ​​സോ​​ണി​​ന്‍റെ ക്ലൗ​​ഡ് വി​​ഭാ​​ഗ​​മാ​​യ ആ​​മ​​സോ​​ൺ വെ​​ബ് സ​​ർ​​വീ​​സ​​സ് (എ​​ഡ​​ബ്ല്യു​​എ​​സ്), ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ വേ​​ഗ​​ത്തി​​ലും കാ​​ര്യ​​ക്ഷ​​മ​​മാ​​യും ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ ബി​​സി​​ന​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​രു പു​​തി​​യ ഡി​​വി​​ഷ​​ൻ രൂ​​പീ​​ക​​രി​​ച്ചു.

“ഫോ​​ർ​​വേ​​ഡ് ഡി​​പ്ലോ​​യ്ഡ് എ​​ൻ​​ജി​​നി​​യ​​ർ​​മാ​​ർ’’ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് ഈ ​​വി​​ഭാ​​ഗം. പ്രാ​​രം​​ഭ ഘ​​ട്ട​​ത്തി​​ൽ ഒ​​രു ബി​​ല്യ​​ൺ ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പ​​മാ​​ണ് ഈ ​​പ​​ദ്ധ​​തി​​ക്കാ​​യി ആ​​മ​​സോ​​ൺ നീ​​ക്കി​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഉ​​പ​​ഭോ​​ക്തൃ ക​​മ്പ​​നി​​ക​​ളി​​ലേ​​ക്ക് അ​​ഞ്ചോ ആ​​റോ എ​​ൻ​​ജി​​നി​​യ​​ർ​​മാ​​ർ അ​​ട​​ങ്ങു​​ന്ന പ്ര​​ത്യേ​​ക സം​​ഘ​​ങ്ങ​​ളെ 45 ദി​​വ​​സ​​ത്തെ കാ​​ല​​യ​​ള​​വി​​ലേ​​ക്ക് നേ​​രി​​ട്ട് അ​​യ​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ത​​ങ്ങ​​ളു​​ടെ ദൈ​​നം​​ദി​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ‘ഏ​​ജ​​ന്‍റി​​ക് എ​​ഐ’ (Agentic AI) സം​​വി​​ധാ​​ന​​ങ്ങ​​ൾ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നാ​​യി ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ൽ​​നി​​ന്നു വ​​ലി​​യ തോ​​തി​​ലു​​ള്ള ആ​​വ​​ശ്യ​​ക്കാ​​രാ​​ണ് എ​​ത്തു​​ന്ന​​തെ​​ന്ന് എ​​ഡ​​ബ്ല്യു​​എ​​സ് ഫ്ര​​ണ്ടി​​യ​​ർ എ​​ഐ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഫ്രാ​​ൻ​​സെ​​സ്ക വാ​​സ്ക്വെ​​സ് വ്യ​​ക്ത​​മാ​​ക്കി.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ ക​​മ്പ​​നി​​ക​​ളി​​ൽ നേ​​രി​​ട്ട് ല​​യി​​ച്ചു​​ചേ​​ർ​​ന്ന്, അ​​വി​​ടത്തെ ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കി, കൃ​​ത്യ​​മാ​​യ ഫ​​ലം ന​​ൽ​​കു​​ന്ന കോ​​ഡു​​ക​​ൾ നി​​ർ​​മി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള ബ​​ഹു​​മു​​ഖ പ്ര​​തി​​ഭ​​ക​​ളാ​​യ ജീ​​വ​​ന​​ക്കാ​​രാ​​ണ് ഫോ​​ർ​​വേ​​ഡ് ഡി​​പ്ലോ​​യ്ഡ് എ​​ൻ​​ജി​​നിയ​​ർ​​മാ​​ർ. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ഈ ​​രം​​ഗ​​ത്തേ​​ക്ക് ആ​​മ​​സോ​​ൺ അ​​ൽ​​പ്പം വൈ​​കി​​യാ​​ണ് എ​​ത്തു​​ന്ന​​തെ​​ന്ന് പ​​റ​​യാം. പാ​​ലാ​​ന്‍റി​​ർ ടെ​​ക്നോ​​ള​​ജീ​​സ് ക​​ഴി​​ഞ്ഞ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി ഇ​​ത്ത​​ര​​മൊ​​രു വി​​ഭാ​​ഗം വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​തി​​നു​​പു​​റ​​മെ സെ​​യി​​ൽ​​സ്ഫോ​​ഴ്സ്, ആ​​ന്ത്രോ​​പി​​ക്, ഗൂ​​ഗി​​ൾ ക്ലൗ​​ഡ് എ​​ന്നി​​വ​​രും സ​​മാ​​ന​​മാ​​യ സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കി​​വ​​രു​​ന്നു​​ണ്ട്. എ​​ഐ​​യു​​ടെ ദ്രു​​ത​​ഗ​​തി​​യി​​ലു​​ള്ള വ​​ള​​ർ​​ച്ച കാ​​ര​​ണം മു​​ൻ​​നി​​ര ടെ​​ക് ക​​മ്പ​​നി​​ക​​ളി​​ൽ വ്യാ​​പ​​ക​​മാ​​യി തൊ​​ഴി​​ൽ വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ൽ ന​​ട​​ക്കു​​ന്ന ഈ ​​സ​​മ​​യ​​ത്ത്, ഈ ​​എ​​ൻ​​ജി​​നി​​യ​​റിം​​ഗ് മേ​​ഖ​​ല വ​​ലി​​യൊ​​രു തൊ​​ഴി​​ൽ സാ​​ധ്യ​​ത​​യാ​​യി​​ട്ടാ​​ണ് ഐ​​ടി ലോ​​ക​​ത്ത് വ​​ള​​ർ​​ന്നു​​വ​​രു​​ന്ന​​ത്.

സാ​​ങ്കേ​​തി​​ക ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഡി​​മാ​​ൻ​​ഡു​​ള്ള ജോ​​ലി​​ക​​ളി​​ലൊ​​ന്നാ​​യി ഫോ​​ർ​​വേ​​ഡ് ഡി​​പ്ലോ​​യ്ഡ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് മാ​​റാ​​ൻ പോ​​വു​​ക​​യാ​​ണെ​​ന്ന് ബോ​​ക്സ് സി​​ഇ​​ഒ ആ​​രോ​​ൺ ലെ​​വി അ​​ടു​​ത്തി​​ടെ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ക​​ഴി​​ഞ്ഞ കു​​റ​​ച്ചു വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഈ ​​ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള ആ​​വ​​ശ്യ​​ക​​ത​​യി​​ൽ 42 മ​​ട​​ങ്ങ് വ​​ർ​​ധ​​ന​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. പു​​തി​​യ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ജീ​​വ​​ന​​ക്കാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ് ആ​​മ​​സോ​​ൺ പ​​ദ്ധ​​തി​​യി​​ടു​​ന്ന​​ത്. ഇ​​തി​​നാ​​യി പു​​തി​​യ നി​​യ​​മ​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​മെ​​ന്നും നി​​ല​​വി​​ലു​​ള്ള ചി​​ല ജീ​​വ​​ന​​ക്കാ​​രെ പു​​തി​​യ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് മാ​​റ്റു​​മെ​​ന്നും ക​​മ്പ​​നി അ​​റി​​യി​​ച്ചു.

Tags :

Recent News

Corehub Up