x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​​യ​​​മ​​​സ​​​ഭാ സമ്മേളനം അവസാനിച്ചു; സ​​​ന്ദ​​​ർ​​​ശ​​​ക നി​​​യ​​​ന്ത്ര​​​ണം എർപ്പെടുത്തും: സ്പീ​​​ക്ക​​​ർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 2, 2026 12:58 AM IST | Updated: July 2, 2026 12:58 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​നാ​​​റാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ച്ചു. അ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​നം മു​​​ത​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.

പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം 22 യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​മാ​​​രെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കാ​​​ണു​​​ന്ന​​​തി​​​ലു​​​ള്ള സ​​​ന്തോ​​​ഷം​​കൊ​​​ണ്ടാ​​​ണ് യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഈ ​​​സ​​​മ്മേ​​​ള​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ കൂ​​​ട്ട​​​ത്തോ​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു വ​​​ന്ന​​​തെ​​​ന്നും അ​​​തി​​​നെ ആ​​​ർ​​​ക്കും ത​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും കാ​​​ണാം, എം​​​എ​​​ൽ​​​എ​​​യും കാ​​​ണാം, നി​​​യ​​​മ​​​സ​​​ഭ​​​യും കാ​​​ണാം എ​​​ന്ന സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് ഒ​​​രു ഉ​​​ല്ലാ​​​സ​​​യാ​​​ത്ര പോ​​​ലെ യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​വി​​​ടെ എ​​​ത്തി​​​യ​​​ത്. അ​​​തി​​​നെ ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ അ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​നം മു​​​ത​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും സ്പീ​​​ക്ക​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടെ തി​​​ര​​​ക്ക് കാ​​​ര​​​ണം സ​​​ഭ​​​യ്ക്കു​​​ള്ളി​​​ലേ​​​ക്കു ക​​​ട​​​ന്നു വ​​​രാ​​​ൻ പോ​​​ലും ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന് മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ സ​​​ഭ​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു സ്പീ​​​ക്ക​​​ർ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യോ​​​ടെ​​​യാ​​​ണ് പ​​​തി​​​നാ​​​റാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.

2026 മേ​​​യ് 21 മു​​​ത​​​ൽ ജൂ​​​ലൈ ഒ​​​ന്നു വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ ആ​​​കെ 13 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​മ്മേ​​​ളി​​​ച്ച​​​ത്. സ്പീ​​​ക്ക​​​ർ, ഡ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്, ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന സ​​​മ്മേ​​​ള​​​നം, 2026-2027 വ​​​ർ​​​ഷ​​​ത്തെ പു​​​തു​​​ക്കി​​​യ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം എ​​​ന്നി​​​വ ഈ ​​​സ​​​മ്മേ​​​ള​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ ന​​​ട​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി സം​​​ബ​​​ന്ധി​​​ച്ച ധ​​​വ​​​ള​​​പ​​​ത്രം മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്ത് വ​​​ച്ചു. ധ​​​ന​​​കാ​​​ര്യ ബി​​​ല്ലും ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്ലും സ​​​ഭ പാ​​​സാ​​​ക്കി.

ന​​​ക്ഷ​​​ത്ര ചി​​​ഹ്ന​​​മി​​​ട്ട​​​തും ഇ​​​ടാ​​​ത്ത​​​തു​​​മാ​​​യ ആ​​​കെ 1905 ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നോ​​​ട്ടീ​​​സു​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ച​​​ത്. 31 എ​​​ണ്ണം നി​​​ര​​​സി​​​ക്കു​​​ക​​​യും 16 എ​​​ണ്ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Tags : Legislative session Visitor Speaker

Recent News

Corehub Up