x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദോഹയിൽ പരോക്ഷ ചർച്ച: ഹോർമുസും മരവിപ്പിച്ച ആസ്തിയും മുഖ്യ വിഷയം

വെബ് ഡെസ്ക്
Published: July 2, 2026 01:16 AM IST | Updated: July 2, 2026 01:16 AM IST

പ്രതീകാത്മക ചിത്രം

ദോ​​​​ഹ: ഇ​​​​റാ​​​​നും യു​​​​എ​​​​സും മ​​​​ധ്യ​​​​സ്ഥ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്താ​​​​ൽ പ​​​​രോ​​​​ക്ഷ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ഒ​​​​പ്പു​​​​വ​​​​ച്ച സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​റി​​​​ലെ 14 ഇ​​​​ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ചാവി​​​​ഷ​​​​യം. ഇ​​​​തി​​​​ൽ​​​ത്ത​​​​ന്നെ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലെ ക​​​​പ്പ​​​​ൽ ഗ​​​​താ​​​​ഗ​​​​ത​​​​വും ഖ​​​​ത്ത​​​​റി​​​​ൽ മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഇ​​​​റേ​​​​നി​​​​യ​​​​ൻ ആ​​​​സ്തി​​​​ക​​​​ൾ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തും മു​​​​ഖ്യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​യി.

ഖ​​​​ത്ത​​​​ർ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ദോ​​​​ഹ​​​​യി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി ആ​​​​രം​​​​ഭി​​​​ച്ച ച​​​​ർ​​​​ച്ച ഇ​​​​ന്ന​​​​ലെ​​​​യും തു​​​​ട​​​​ർ​​​​ന്നു​​​​വെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്കോ​​​​ഫ്, ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​​​ര​​​​ദ് കു​​​​ഷ്ന​​​​ർ എ​​​​ന്നി​​​​വ​​​​ർ ദോ​​​​ഹ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​ർ ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഭാ​​​​ഗ​​​​ഭാ​​​​ഗ​​​​ക്ക​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​പ്പ്.

ഇ​​​​റാ​​​​നി​​​​ൽ​​​​നി​​​​ന്നു ഡെ​​​​പ്യൂ​​​​ട്ടി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി കാ​​​​സിം ഖ​​​​രി​​​​ബ​​​​ബാ​​​​ദി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കാ​​​​ർ​​​​ഷി​​​​ക മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ​​​​യും കേ​​​​ന്ദ്ര​​​​ബാ​​​​ങ്കി​​​​ലെ​​​​യും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സം​​​​ഘ​​​​മാ​​​​ണെ​​​​ത്തി​​​​യ​​​​ത്.

ഇ​​​​രു​​​​ വി​​​​ഭാ​​​​ഗ​​​​വും മു​​​​ഖാ​​​​മു​​​​ഖ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​ല്ല. പ​​​​ക​​​​രം ഖ​​​​ത്ത​​​​ർ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ അ​​​​ബ്ദു​​​​ൾ​​​​റ​​​​ഹ്‌​​​​മാ​​​​ൻ ബി​​​​ൻ ജാ​​​​സിം അ​​​​ൽ താ​​​​നി​​​​യു​​​​മാ​​​​യി​​​​ട്ടും ഇ​​​​ത​​​​ര മ​​​​ധ്യ​​​​സ്ഥ​​​​രു​​​​മാ​​​​യി​​​​ട്ടും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സു​​​​പ്ര​​​​ധാ​​​​ന എ​​​​ണ്ണ​​​​ക്ക​​​​ട​​​​ത്തു പാ​​​ത​​​​യാ​​​​യ ഹോ​​​​ർ​​​​മു​​​​സി​​​​ൽ ഇ​​​​റാ​​​​ൻ നി​​​​യ​​​​ന്ത്ര​​​​ണം തു​​​​ട​​​​രു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ നി​​​​ല​​​​പാ​​​​ട്. ഖ​​​​ത്ത​​​​റി​​​​ൽ മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന 1200 കോ​​​​ടി ഡോ​​​​ള​​​​റി​​​​ൽ 600 കോ​​​​ടി വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്ന് ഇ​​​​റാ​​​​നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. ഖ​​​​ത്ത​​​​റി​​​​നു പു​​​​റ​​​​മേ പാ​​​​ക്കി​​​​സ്ഥാ​​​​നും മ​​​​ധ്യ​​​​സ്ഥ​​​​ശ്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​ണ്.

ഇ​​​​തി​​​​നി​​​​ടെ, ഹോ​​​​ർ​​​​മു​​​​സി​​​​ൽ ഇ​​​​റേ​​​​നി​​​​യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച ക​​​​പ്പ​​​​ൽ​​​​ചാ​​​​ലി​​​​ൽ​​​​നി​​​​ന്ന് മാ​​​​റി സ​​​​ഞ്ച​​​​രി​​​​ച്ച ഒ​​​​രു വി​​​​ദേ​​​​ശ ക​​​​ണ്ടെ​​​​യ്ന​​​​ർ ഷി​​​​പ്പ് ആ​​​​ഴം കു​​​​റ​​​ഞ്ഞ ഭാ​​​​ഗ​​​​ത്ത് ഉ​​​റ​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

Tags : Indirect talks Hormuz topics frozen

Recent News

Corehub Up