ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
അമരാവതി: ആന്ധ്രാപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ ബോയപാളേം ഗ്രാമത്തിലാണ് അപകടമുണ്ടായത്. ട്രക്കുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഇരുവാഹനങ്ങളും തീപിടിക്കുകയായിരുന്നു.
എതിർ ദിശയിൽ നിന്നും വന്ന ട്രക്കുകളാണ് കൂട്ടിയിടിച്ചത്. രാവിലെ ആറോടെ ആയിരുന്നു സംഭവം.പേപ്പർ കയറ്റിവന്നതായിരുന്നു അപകടത്തിൽപ്പെട്ട ട്രക്കുകളിൽ ഒന്ന്. ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിവന്ന ട്രക്കിൽ തീപിടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : andhrapradesh accident road accident death