മൈക്രോസോഫ്റ്റ്
ന്യൂയോർക്ക്: ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിൽ വലിയ നിക്ഷേപങ്ങൾക്ക് പദ്ധതിയിടുന്ന ആഗോള സാങ്കേതിക ഭീമന്മാരായ മൈക്രോസോഫ്റ്റ് അടുത്ത ആഴ്ചയോടെ പുതിയൊരു കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. എഐ രംഗത്ത് വൻതോതിൽ പണം നിക്ഷേപിക്കുന്പോൾ മറ്റു മേഖലകളിലെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കന്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ ആഗോള ജീവനക്കാരുടെ എണ്ണത്തിൽ 2.5 ശതമാനത്തോളം കുറവ് വരുത്താനാണ് മൈക്രോസോഫ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത്, ഏകദേശം 5,500-ഓളം ജീവനക്കാർക്ക് ഈ തീരുമാനം കാരണം ജോലി നഷ്ടമാകും.
കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെ കന്പനി ഏകദേശം 15,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. കൂടാതെ, ഈ വർഷം തുടക്കത്തിൽ 8,750-ഓളം ജീവനക്കാർക്ക് സ്വയം വിരമിക്കൽ അവസരവും കന്പനി നൽകിയിരുന്നു.
Tags : Microsoft's next release