x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​​​ൻ​​​​എ​​​​സ്ഇ വി​വ​രാ​വ​കാ​ശ​ നി​യ​മത്തിനു കീഴിലെന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉത്തരവ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 2, 2026 04:43 AM IST | Updated: July 2, 2026 04:43 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നാ​​​​ഷ​​​​ണ​​​​ൽ സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ച് (എ​​​​ൻ​​​​എ​​​​സ്ഇ) വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ വ​​​​രു​​​​ന്ന പൊ​​​​തു​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​ണെ​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക ഉ​​​​ത്ത​​​​ര​​​​വു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി. 2010ലെ ​​​​ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി ശ​​​​രി​​​​വ​​​​ച്ചാ​​​​ണ് എ​​​​ൻ​​​​എ​​​​സ്ഇ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ വ​​​​രു​​​​ന്ന​​​​താ​​​​ണെ​​​​ന്നു കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. മു​​​​ൻ​​​​വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്തു​​​​ള്ള എ​​​​ൻ​​​​എ​​​​സ്ഇ​​​​യു​​​​ടെ ഹ​​​​ർ​​​​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​മ്പ​​​​നീ​​​​സ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​യാ​​​​ണ് എ​​​​ൻ​​​​എ​​​​സ്ഇ​​​​യെ​​​​ങ്കി​​​​ലും 1956ലെ ​​​​സെ​​​​ക്യൂ​​​​രി​​​​റ്റീ​​​​സ് കോ​​​​ൺ​​​​ട്രാ​​​​ക്‌​​​​ട്‌​​​​സ് (റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ) നി​​​​യ​​​​മ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ള്ള എ​​​​ൻ​​​​എ​​​​സ്ഇ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​മാ​​​​യി രൂ​​​​പാ​​​​ന്ത​​​​രം പ്രാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി 2010ൽ ​​​​വി​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

എ​​​​ൻ​​​​എ​​​​സ്ഇ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി മു​​​​മ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ 1956ലെ ​​​​ക​​​​മ്പ​​​​നീ​​​​സ് നി​​​​യ​​​​മ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട എ​​​​ൻ​​​​എ​​​​സ്ഇ ഒ​​​​രു സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മ​​​​ല്ലെ​​​​ന്നും രൂ​​​​പീ​​​​ക​​​​ര​​​​ണം മു​​​​ത​​​​ൽ​​​​ത​​​​ന്നെ സ്വ​​​​കാ​​​​ര്യ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും വാ​​​​ദി​​​​ച്ചാ​​​​ണ് വി​​​​ധി​​​​ക്കെ​​​​തി​​​​രേ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ൽ എ​​​​ൻ​​​​എ​​​​സ്ഇ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.

Tags :

Recent News

Corehub Up