x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രെ​ഡാ​യ് കേ​ര​ള വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്


Published: July 2, 2026 04:29 AM IST | Updated: July 2, 2026 04:29 AM IST

ക്രെ​​​​​ഡാ​​​​​യ് കേ​​​​​ര​​​​​ള​​​​​

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ റി​​​​​യ​​​​​ൽ എ​​​​​സ്റ്റേ​​​​​റ്റ് മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ​​​​​യും സാ​​​​​ന്പ​​​​​ത്തി​​​​ക വ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ​​​​​യും ഭാ​​​​​വി ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ക്രെ​​​​​ഡാ​​​​​യ് കേ​​​​​ര​​​​​ള​​​​​യു​​​​​ടെ വാ​​​​​ർ​​​​​ഷി​​​​​ക സ​​​​​മ്മേ​​​​​ള​​​​​ന​​​​​മാ​​​​​യ ‘സ്റ്റേ​​​​​റ്റ് കോ​​​​​ണ്‍ 2026’ ഈ​​​​മാ​​​​സം മൂ​​​​​ന്ന്, നാ​​​​​ല് തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് ന​​​​​ട​​​​​ക്കും. ഹ​​​​​യാ​​​​​ത്ത് റീ​​​​​ജ​​​​​ൻ​​​​​സി​​​​​യി​​​​​ൽ നാ​​​​​ളെ രാ​​​​​വി​​​​​ലെ 9.45ന് ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ സ​​​​​മ്മേ​​​​​ള​​​​​നം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. മ​​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഷി​​​​​ബു ബേ​​​​​ബി ജോ​​​​​ണ്‍, കെ.​​​​​എം. ഷാ​​​​​ജി, മേ​​​​​യ​​​​​ർ വി.​​​​​വി. രാ​​​​​ജേ​​​​​ഷ്, ക്രെ​​​​​ഡാ​​​​​യ് ദേ​​​​​ശീ​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് രാം ​​​​​റെ​​​​ഡ്ഢി ഗു​​​​​മി, ക്രെ​​​​​ഡാ​​​​​യ് സൗ​​​​​ത്ത് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എം.​​​​​എ. മെ​​​​​ഹ​​​​​ബൂ​​​​​ബ് റൂ​​​​​ബ് എ​​​​​ന്നി​​​​​വ​​​​​ർ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

‘റീ ​​​​​ഇ​​​​​മാ​​​​​ജി​​​​​നിം​​​​​ഗ് കേ​​​​​ര​​​​​ള: ടാ​​​​​ല​​​​​ന്‍റ്. ടെ​​​​​ക്നോ​​​​​ള​​​​​ജി. ടു​​​​​മോ​​​​​റോ’ എ​​​​​ന്ന​​​​​താ​​​​​ണു സ​​​​​മ്മേ​​​​​ള​​​​​ന​​​പ്ര​​​​​മേ​​​​​യം. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന​​​​​ക​​​​​ൾ​​​​​ക്കു സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന അ​​​​​ർ​​​​​ഥ​​​​​വ​​​​​ത്താ​​​​​യ സം​​​​​വാ​​​​​ദ​​​​​ത്തി​​​​​നും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​നു​​​​​മു​​​​​ള്ള ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന വേ​​​​​ദി​​​​​യാ​​​​​യാ​​​​​ണു സ്റ്റേ​​​​​റ്റ് കോ​​​​​ണ്‍ 2026 വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ക്രെ​​​​​ഡാ​​​​​യ് കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ റോ​​​​​യ് പീ​​​​​റ്റ​​​​​ർ, ക​​​​​ണ്‍​വീ​​​​​ന​​​​​ർ ജ​​​​​ന​​​​​റ​​​​​ലും ക്രെ​​​​​ഡാ​​​​​യ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​വു​​​​​മാ​​​​​യ എ​​​​​സ്.എ​​​​​ൻ. ര​​​​​ഘു​​​​​ച​​​​​ന്ദ്ര​​​​​ൻ നാ​​​​​യ​​​​​ർ, കോ​​​​​ണ്‍​ഫ​​​​​റ​​​​​ൻ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ വി.എ​​​​​സ്. ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.


തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് ആ​​​​​ദ്യ​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന ‘സ്റ്റേ​​​​​റ്റ് കോ​​​​​ണ്‍ 2026’ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ റി​​​​​യ​​​​​ൽ എ​​​​​സ്റ്റേ​​​​​റ്റ് ഭാ​​​​​വി, നി​​​​​ക്ഷേ​​​​​പം, സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച എ​​​​​ന്നി​​​​​വ സം​​​​​ബ​​​​​ന്ധി​​​​​ച്ച ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള പ്ര​​​​​ധാ​​​​​ന വേ​​​​​ദി​​​​​യാ​​​​​യി മാ​​​​​റു​​​​​മെ​​​​​ന്ന് സം​​​​​ഘാ​​​​​ട​​​​​ക​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. കൊ​​​​​ച്ചി, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, തൃ​​​​​ശൂ​​​​​ർ, കോ​​​​​ഴി​​​​​ക്കോ​​​​​ട്, പാ​​​​​ല​​​​​ക്കാ​​​​​ട് എ​​​​​ന്നീ ക്രെ​​​​​ഡാ​​​​​യ് സി​​​​​റ്റി ചാ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള 300ല​​​​​ധി​​​​​കം റി​​​​​യ​​​​​ൽ എ​​​​​സ്റ്റേ​​​​​റ്റ് ഡെ​​​​​വ​​​​​ല​​​​​പ്പ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കു​​​​പു​​​​​റ​​​​​മെ, ത​​​​​മി​​​​​ഴ്നാ​​​​​ട്, ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശ്, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, തെ​​​​​ലു​​​​​ങ്കാ​​​​​ന എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ ക്രെ​​​​​ഡാ​​​​​യ് ചാ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

Tags : CREDAI Kerala Annual Conference

Recent News

Corehub Up