ക്രിസ് ഗെയ്ൽ
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ൽ ആഗോള ക്രിക്കറ്റിംഗ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ഔദ്യോഗികമായി ചുമതലയേറ്റു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനൊപ്പം വളര്‍ന്നുവരുന്ന യുവ പ്രതിഭകള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനും ഈ പങ്കാളിത്തം കരുത്തേകും.
കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ് മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പിന്തുണയ്ക്കുന്നതിലും ശക്തീകരിക്കുന്നതിലും ക്രിസ് ഗെയ്ൽ നിര്‍ണായക പങ്ക് വഹിക്കും. കേരളത്തില്‍നിന്നുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെടും. ക്രിസ് ഗെയ്ലിനെ ബ്ലൂ ടൈഗേഴ്സിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചതു വലിയ അംഗീകാരമാണെന്ന് ബ്ലൂ ടൈഗേഴ്സ് മാനേജിംഗ് ഡയറക്ടര്‍ സുഭാഷ് ജോര്‍ജ് മാനുവല്‍ പ്രതികരിച്ചു. ബ്ലൂ ടൈഗേഴ്സ് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്ന് സഹ ഉടമ എം. ശിവപ്രസാദും പറഞ്ഞു.
Tags :