x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു​വ​ർ​ഷ ബി​രു​ദ​കോ​ഴ്സു​ക​ളി​ലെ പ്ര​തി​സ​ന്ധി​: ഒ​രു​ മാ​സ​ത്തി​നു​ള്ളി​ൽ ക​ര​ട് റി​പ്പോ​ർ​ട്ട്

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Published: July 3, 2026 01:02 AM IST | Updated: July 3, 2026 01:02 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലെ പാ​​​ക​​​പ്പി​​​ഴ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്താ​​​നാ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് രൂ​​​പീ​​​ക​​​രി​​​ച്ച സ​​​മി​​​തി ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്. സ​​​മി​​​തി​​​യു​​​ടെ പ്ര​​​ഥ​​​മ യോ​​​ഗം ഈ ​​​മാ​​​സം 10ന് ​​​ന​​​ട​​​ക്കും.

പോ​​​രാ​​​യ്മ​​​ക​​​ളു​​​ടെ കൂ​​​ന്പാ​​​ര​​​മാ​​​യി നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ​​​കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്. കോ​​​ഴ്സ് ന​​​ട​​​ത്തി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു ഏ​​​കീ​​​കൃ​​​ത സ്വ​​​ഭാ​​​വ​​​മി​​​ല്ലാ​​​ത്ത​​​ത് ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​മാ​​​യും സ​​​മി​​​തി കൂ​​​ടി​​​ക്കാ​​​ഴ്ചക​​​ൾ ന​​​ട​​​ത്തും. ഈ ​​​കൂ​​​ടി​​​ക്കാ​​​ഴ്ചയ്ക്ക് ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ക.

ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​തെ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് നേ​​​രി​​​ടു​​​ന്ന​​​ത്. കെ ​​​റീ​​​പ്പ് എ​​​ന്ന സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ലൂ​​​ടെ ഉ​​​ട​​​ലെ​​​ടു​​​ത്ത പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. മ​​​ഹാ​​​രാ​​​ഷ്ട്ര നോ​​​ള​​​ജ് കോ​​​ർ​​​പറേ​​​ഷ​​​നാ​​​ണ് കെ ​​​റീ​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. കെ ​​​റീ​​​പ്പ് പ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ പ​​​ല​​​തും നീ​​​ട്ടി​​​വ​​​യ്ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യി. മാ​​​ർ​​​ക്കു​​​ക​​​ൾ എ​​​ൻ​​​ട്രി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്നു. കൂ​​​ടാ​​​തെ പ്ര​​​തി​​​ദി​​​നം ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ​​​രാ​​​തി​​​ക​​​ളാ​​​യി​​​രു​​​ന്നു സോ​​​ഫ്റ്റ്‌​​​വേ​​​ർ സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ണ്ടാ​​​യ​​​ത്.

കെ ​​​റീ​​​പ്പ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ആ​​​ദ്യം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ത് ക​​​ണ്ണൂ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും ന​​​ട​​​പ്പി​​​ലാ​​​ക്കി. ര​​​ണ്ടു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് സോ​​​ഫ്റ്റ്‌​​​വേ​​​ർ അ​​​നു​​​ബ​​​ന്ധ​​​മാ​​​യി ഉ​​​ണ്ടാ​​​യ​​​ത്. 2024ൽ ​​​ചേ​​​ർ​​​ന്ന ആ​​​ദ്യ നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സി​​​ലെ ആ​​​ദ്യ സെ​​​മ​​​സ്റ്റ​​​റി​​​ലെ പോ​​​ലും സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ പ​​​ല​​​തും ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സ് സം​​​ബ​​​ന്ധി​​​ച്ച് നി​​​ല​​​നി​​​ല്ക്കു​​​ന്ന അ​​​വ്യ​​​ക്ത​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ നേ​​​ര​​​ത്തേത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ പ്രോ​​​ഗ്രാം (എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി) വി​​​ല​​​യി​​​രു​​​ത്താ​​​ൻ പ്ര​​​ഫ. ഗ്ലാ​​​ഡ്സ്റ്റ​​​ണ്‍ രാ​​​ജി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

പാ​​​ഠ്യ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മേ സി​​​ല​​​ബ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണം, ചോ​​​ദ്യ​​​ബാ​​​ങ്ക് ത​​​യാ​​​റാ​​​ക്ക​​​ൽ, മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മി​​​തി പ​​​ഠി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ഹാ​​​ര നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടും പി​​​ന്നീ​​​ട് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടും കേ​​​ര​​​ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ലി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും.

Tags : Crisis 4 year degree Report

Recent News

Corehub Up