x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജയൻ ചേർത്തല, കൈലാഷ് എന്നിവർ അമ്മ ഭരണസമിതിയിൽ നിന്ന് രാജിവച്ചു

വെബ് ഡെസ്ക്
Published: July 3, 2026 01:25 AM IST | Updated: July 3, 2026 01:25 AM IST

ജയൻ ചേർത്തല, കൈലാഷ്

കൊച്ചി: ശ്വേത മേനോന്‍റെ കുറിപ്പിന് പിന്നാലെ അമ്മയിൽ ഔദ്യോഗിക രാജി. ജയൻ ർത്തലയും കൈലാഷും ഭരണസമിതിയിൽ നിന്ന് രാജിവച്ചു. അമ്മ സംഘടനയുടെ ഇമെയിലിലേക്ക് ഇരുവരും രാജിസന്ദേശം അയക്കുകയായിരുന്നു.

നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയിൽ ഉണ്ടായിരുന്നവരാണ് ഇരുവരും. ഔദ്യോഗിക രാജി അറിയിക്കാത്തതിനാൽ നിലവിലെ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധ്യത ഇല്ലന്നാണ് ചില അംഗങ്ങൾ പറയുന്നത്. ‌‌‌

നിലവിൽ കൈലാഷും, ജയൻ ചേർത്തലയും, ലക്ഷമി പ്രിയയും മാത്രമാണ് രാജിവച്ചിരിക്കുന്നത്. ശ്വേത മേനോൻ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ രാജിവച്ചിട്ടില്ല. അഡ്ഹോക് കമ്മറ്റിക്കെതിരെ ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചേക്കും. ‌‌

തന്‍റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന സൂചന നൽകിക്കൊണ്ട് ശ്വേത മേനോൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

Tags : Jayan Cherthala Kailash AMMA resign

Recent News

Corehub Up