x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​സ്നി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് യു​എ​സ്എ പ്രീ​ക്വാ​ർ​ട്ട​റി​ൽ

സ്പോർട്സ് ഡെസ്ക്
Published: July 2, 2026 10:16 AM IST | Updated: July 2, 2026 10:16 AM IST

മത്സരത്തിന്‍റെ 82-ാം മി​നി​റ്റി​ൽ യുഎസ്എയ്ക്കായി ഗോൾ നേടിയ താരം മാലിക് ടിൽമാൻ

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ൽ ബോ​സ്നി​യ ഹെ​ർ​സെ​ഗോ​വി​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി യു​എ​സ്എ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ വി​ജ​യം. അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി​യി​ട്ടും യു​എ​സ്എ​യു​ടെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ബോ​സ്നി​യ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് 45-ാം മി​നി​റ്റി​ൽ ഫോ​ളാ​രി​ൻ ബ​ലോ​ഗ​നി​ലൂ​ടെ​യാ​ണ് യു​എ​സ്എ മ​ത്സ​ര​ത്തി​ൽ ലീ​ഡ് നേ​ടി​യ​ത്.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ആ​ദ്യ ഗോ​ൾ നേ​ടി​യ ബ​ലോ​ഗ​ന് റെ​ഡ് കാ​ർ​ഡ് ല​ഭി​ച്ച് മൈ​താ​ന​ത്ത് നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നു. ഇ​തോ​ടെ പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യെ​ങ്കി​ലും യു​എ​സ്എ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 82-ാം മി​നി​റ്റി​ൽ മാ​ലി​ക് ടി​ൽ​മാ​ൻ യു​എ​സ്എ​യ്ക്കാ​യി ര​ണ്ടാ​മ​ത്തെ ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു.

അ​മേ​രി​ക്ക​യെ സ​മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ഒ​രു പ​രി​ധി വ​രെ ബോ​സ്നി​യ​യ്ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും, ഒ​രു ഗോ​ൾ പോ​ലും തി​രി​ച്ച​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ബോ​സ്നി​യ​ൻ ടീ​മി​നും ആ​രാ​ധ​ക​ർ​ക്കും ക​ന​ത്ത നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്. ഈ ​മി​ന്നും വി​ജ​യ​ത്തോ​ടെ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റ​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ത​ങ്ങ​ളു​ടെ സ്ഥാ​നം ഉ​റ​പ്പി​ച്ചു.

Tags : FIFA World Cup USA Bosnia Latest News

Recent News

Corehub Up