x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം മേ​യ് 23ന്

ബി​നു ജോ​ർ​ജ്
Published: March 19, 2026 12:15 PM IST | Updated: March 19, 2026 12:15 PM IST

​എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്: ബ്രി​ട്ട​നി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ തീ​ർ​ഥാ​ട​ന​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്ന എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഈ ​വ​ർ​ഷം മേ​യ് 23ന് ​ന​ട​ക്കും.

ഉ​ത്ത​രീ​യ മാ​താ​വി​ന്‍റെ സ​ന്നി​ധി​യി​ലേ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഒ​ൻ​പ​താ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

മ​രി​യ​ഭ​ക്തി​യു​ടെ പ്ര​ത്യ​ക്ഷ പ്ര​ഘോ​ഷ​ണ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്ക് ബ്രി​ട്ട​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി വി​ശ്വാ​സി​ക​ളെ​യാ​ണ് ഈ ​വ​ർ​ഷ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് ഔ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​ൻ, കാ​ന്‍റ​ർ​ബ​റി റീ​ജി​യ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ള​രെ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് രൂ​പ​താ ത​ല​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന്‍റെ ആ​രാ​മ​മാ​യ കെ​ന്‍റി​ലെ പു​ണ്യ​പു​രാ​ത​ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ണ് എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് പ്ര​യ​റി. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വ് വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്ക് പി​താ​വി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം (വെ​ന്തി​ങ്ങ) ന​ൽ​കി​യ വി​ശു​ദ്ധ ഭൂ​മി​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​രി​യ​ഭ​ക്ത​രു​ടെ ആ​ത്മീ​യ സ​ങ്കേ​ത​വു​മാ​ണ് എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്.

കേ​ര​ള​ത്തി​ലെ സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​വു​മാ​യി അ​ഭേ​ദ്യം ബ​ന്ധ​പെ​ട്ടു നി​ൽ​ക്കു​ന്ന വെ​ന്തി​ങ്ങ​യു​ടെ ഉ​ത്ഭ​വ​സ്ഥാ​നം എ​ന്ന നി​ല​യി​ൽ ബ്രി​ട്ട​നി​ലെ സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളു​ടെ അ​നു​ഗ്ര​ഹാ​രാ​മം കൂ​ടി​യാ​ണ് ഈ ​പു​ണ്യ​ഭൂ​മി.

രാ​വി​ലെ 11.15ന് ​എ​യ്‌​ൽ​സ്‌​ഫോ​ർ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ജ​പ​മാ​ലാ​രാ​മ​ത്തി​ലൂ​ടെ ന​ട​ത്ത​പെ​ടു​ന്ന കൊ​ന്ത​പ്ര​ദി​ക്ഷ​ണ​ത്തി​നു ശേ​ഷം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ക​ർ​മ​ല​മാ​താ​വി​ന്‍റെ​യും മ​റ്റു വി​ശു​ദ്ധ​രു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പ്ര​ദി​ക്ഷ​ണ​വും ന​ട​ക്കും.

തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി സ്‌​നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​രീ​യ മാ​താ​വി​ന്‍റെ പ്ര​ത്യേ​ക സം​ര​ക്ഷ​ണ​ത്തി​ൽ പ്ര​ശോ​ഭി​ത​വും ക​ർ​മ​ല​സ​ഭ​യു​ടെ പി​ള്ള​ത്തൊ​ട്ടി​ലു​മാ​യ എ​യ്‌​ൽ​സ്‌​ഫോ​ർ​ഡി​ലേ​ക്ക് വി​ശ്വാ​സി​ക​ളേ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ അ​റി​യി​ച്ചു.

തീ​ർ​താ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​മ്പ​സാ​രി​ക്കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കാ​നും ക​ഴു​ന്ന്, മു​ടി എ​ന്നി​വ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​യാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ (പി​ൽ​ഗ്രി​മേ​ജ് ചീ​ഫ് കോ​ഓർ​ഡി​നേ​റ്റ​ർ) -07920690343.

അ​ഡ്ര​സ്: The Friars, Aylesford Carmelite Priory, Kent ME20 7BX.

Tags : Aylesford Annual pilgrimage NRI News England

Recent News

Corehub Up