x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​മ​യാ​യി റോബിൻ ഹുഡിന്‍റെ "മേ​ജ​ർ ഓ​ക്ക്'; 1200 വയസുള്ള മഹാ​വൃ​ക്ഷം ഇ​നി ച​രി​ത്രം

വേൾഡ് ഡെസ്ക്
Published: June 25, 2026 03:48 PM IST | Updated: June 25, 2026 03:54 PM IST

റോ​ബി​ൻ ഹു​ഡ്, എന്ന ന​ന്മ​നി​റ​ഞ്ഞ കൊ​ള്ള​ക്കാ​ര​ൻ! ധ​നി​ക​രി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​കു​ന്ന, ഇം​ഗ്ലീ​ഷ് നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ ഇ​തി​ഹാ​സനാ​യ​ക​ൻ! ഷെ​ർ​വു​ഡ് വ​ന​ത്തി​ൽ ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന റോ​ബി​ൻ ഹു​ഡിനെ മി​ക​ച്ചൊ​രു പോ​രാ​ളി​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ ശ​ക്ത​മാ​യി എ​തി​രി​ട്ട വീ​ര​നാ​യ​ക​നു​മാ​യാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി ക​ഥ​ക​ളി​ലും സി​നി​ക​ളി​ലും നി​റ​ഞ്ഞു​നി​ന്ന, റോ​ബി​ൻ ഹു​ഡി​ന്‍റെ ഒളിത്താവളം; "മേ​ജ​ർ ഓ​ക്ക്' എ​ന്ന വൃ​ക്ഷം വി​സ്മൃ​ത​യി​ലേ​ക്കു മ​റ​യു​ക​യാ​ണ്.

ഇം​ഗ്ല​ണ്ടി​ലെ നോ​ട്ടിം​ഗ്ഹാം ഷെ​ർ​വു​ഡ് വ​ന​ത്തി​ലാണ് 1,200ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മുള്ള പ​ടു​കൂ​റ്റ​ൻ വൃ​ക്ഷം സ്ഥിതിചെയ്തിരുന്നത്. ഈ ​വ​സ​ന്ത​ത്തി​ൽ ഒ​രു ത​ളി​രി​ല പോ​ലും വി​രി​യാ​തി​രു​ന്ന​തോ​ടെ​യാ​ണ് വൃ​ക്ഷം പൂ​ർ​ണ​മാ​യും ന​ശി​ച്ച​താ​യി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. വ​ന​സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള റോ​യ​ൽ സൊ​സൈ​റ്റി ഫോ​ർ ദി ​പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് ബേ​ർ​ഡ്സ് (ആ​ർ​എ​സ്പി​ബി) വ്യ​ക്ത​മാ​ക്കു​ന്ന​ത​നു​സ​രി​ച്ച്, ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി വൃക്ഷം ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.
ശാ​ഖ​ക​ൾ ഒ​ടി​ഞ്ഞുവീ​ഴാ​തി​രി​ക്കാ​ൻ കൃ​ത്രി​മ താ​ങ്ങു​ക​ൾ ന​ൽ​കി​യും വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യും വൃ​ക്ഷ​ത്തെ നി​ല​നി​ർ​ത്താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ളും മേജർ ഓക്കിന്‍റെ സമീപത്തേക്ക് അ​നി​യ​ന്ത്രി​ത​മാ​യി ഒ​ഴു​കി​യെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും വൃ​ക്ഷ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ മാ​ര​ക​മാ​യി ബാ​ധി​ച്ചു.

 

K-Rail Survey

ഇ​തി​ഹാ​സ​വും ച​രി​ത്ര​വും ചേ​രു​ന്നി​ടം
റോ​ബി​ൻ ഹു​ഡ് ക​ഥ​ക​ൾ കേ​ട്ടി​ട്ടു​ള്ള ആ​ർ​ക്കും "മേ​ജ​ർ ഓ​ക്ക്' സുപ​രി​ചി​ത​മാ​യി​രി​ക്കും. റോ​ബി​ൻ ഹു​ഡും കൂ​ട്ട​രും ത​ങ്ങ​ളു​ടെ താ​വ​ള​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ഈ വൃക്ഷത്തിന്‍റെ ചു​വ​ടാ​യി​രു​ന്നു എ​ന്നാ​ണ് ജ​ന​വി​ശ്വാ​സം. അതേസമയം, എ​ന്നാ​ൽ റോ​ബി​ൻ ഹു​ഡ് എ​ന്ന വ്യ​ക്തി ജീ​വി​ച്ചി​രു​ന്ന​തി​നോ, ഈ വൃക്ഷവുമായി അ​ദ്ദേ​ഹ​ത്തി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​നോ കൃ​ത്യ​മാ​യ ച​രി​ത്ര​രേ​ഖ​ക​ൾ ഇ​ല്ലെ​ന്ന് ഡ​ർ​ഹാം സ​ർവ​ക​ലാ​ശാ​ല​യി​ലെ ച​രി​ത്ര​വി​ഭാ​ഗം പ്രൊ​ഫ​സ​ർ അ​ല​ക്സ് ബ്രൗ​ൺ വ്യ​ക്ത​മാ​ക്കു​ന്നു. എ​ങ്കി​ലും, ജ​ന​ങ്ങ​ളു​ടെ മ​നസി​ൽ റോബിൻ ഹുഡും മേജർ ഓക്ക് വൃക്ഷവും പ്ര​തി​രോ​ധ​ത്തിന്‍റെ​യും അ​തി​ജീ​വ​ന​ത്തിന്‍റെയും ശക്തമായ പ്ര​തീ​ക​മാ​ണെന്നും ബ്രൗൺ പറഞ്ഞു.

മേജർ ഓക്കുമായി ബ​ന്ധ​പ്പെ​ട്ട് വി​ചി​ത്ര​മാ​യ പ​ല ക​ഥ​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 2010-ലെ ​ശൈ​ത്യ​കാ​ല​ത്ത് വൃക്ഷത്തിൽ രൂ​പ​പ്പെ​ട്ട മ​ഞ്ഞി​ന് റോ​ബി​ൻ ഹു​ഡിന്‍റെ കൂ​ട്ടാ​ളി​യാ​യ "ഫ്ര​യ​ർ ട​ക്കി​ന്‍റെ' കൽപ്പിക്കപ്പെട്ട രൂ​പ​സാ​ദൃ​ശ്യം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് ദി ​ഗാ​ർ​ഡി​യ​ൻ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ പോ​ലും ഈ ​മ​ര​ത്തി​ന് ചു​റ്റും മ​ഞ്ഞ് വീ​ഴാ​തി​രു​ന്നി​ട്ടു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ളും ക​ഥ​ക​ൾ​ക്കു വ​ഴി​മാ​റി​യി​ട്ടു​ണ്ട്.

കാത്തുസൂക്ഷിക്കുന്ന പൈതൃകം
മേ​ജ​ർ ഓ​ക്കിന്‍റെ സന്പൂർണനാശം പ്ര​കൃ​തി​സ്നേ​ഹി​ക​ളി​ൽ വ​ലി​യ ദുഃഖമാണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ങ്കി​ലും വൃക്ഷം പൂ​ർണ​മാ​യും ഷേർവുഡ് വനത്തിൽനിന്നു നീക്കില്ല. വൃക്ഷമുത്തച്ഛന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വ​ന​ത്തി​ൽ ത​ന്നെ നി​ല​നി​ർ​ത്തും.
എന്നാൽ പ്രകൃതിസ്നേഹികൾക്ക് ആ​ശ്വ​സിക്കാം. മേ​ജ​ർ ഓ​ക്കി​ന്‍റെ വി​ത്തു​ക​ളി​ൽനി​ന്നും ശാ​ഖ​ക​ളി​ൽനി​ന്നും ഉ​ത്പാ​ദി​പ്പി​ച്ചെ​ടു​ത്ത നൂ​റു​ക​ണ​ക്കി​ന് തൈ​ക​ൾ ഇ​തി​ന​കം ത​ന്നെ ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ല​മു​റ​ക​ൾ കൈ​മാ​റി​വ​ന്ന ആ ​ഇ​തി​ഹാ​സ​ത്തി​ന്‍റെ പാ​ര​മ്പ​ര്യം ​പു​തി​യ തൈ​ക​ളി​ലൂ​ടെ ഇ​നി​യും നൂ​റ്റാ​ണ്ടു​ക​ളോ​ളം നി​ല​നി​ൽ​ക്കും, അതോടൊപ്പം റോബിൻ ഹുഡ് എന്ന പോരാളിയായ കവർച്ചക്കാരനെക്കുറിച്ചുള്ള വീരകഥകളും..!

Tags : Robin Hood Major Oak Sherwood Forest Nottingham England Sheriff of Nottingham Little John Friar Tuck

Recent News

Corehub Up