x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ർ​വി​വാ​ദം; അ​ന്ന് പൂ​ട്ടി, ഇ​ന്ന് തു​റ​ന്നു എ​ന്ന​ത് പ​ച്ച​ക്ക​ള്ളം: എം.​ബി.​രാ​ജേ​ഷ്


Published: June 25, 2026 02:56 PM IST | Updated: June 25, 2026 03:00 PM IST

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബാ​റു​ക​ൾ പൂ​ട്ടി​യെ​ന്ന​ത് വെ​റും വാ​ട്‌​സ്‌​ആ​പ്പ് യൂ​ണി​വേ​ഴ്‌​സി​റ്റി ക​ഥ മാ​ത്ര​മാ​ണെ​ന്ന് മു​ൻ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. സൈ​ബ​ർ പോ​രാ​ളി​ക​ൾ പ​റ​ഞ്ഞു​ന​ട​ക്കു​ന്ന ഇ​ത്ത​രം ക​ള്ള​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​യു​ന്ന ക​ഷ്‌​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് 748 ബാ​ർ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ക്കാ​ല​ത്ത് അ​ബ്‌​കാ​രി ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ കാ​ര​ണം ബാ​ർ കോ​ഴ ആ​രോ​പ​ണ​വും വി.​എം. സു​ധീ​ര​നു​മാ​യു​ള്ള ക​ടു​ത്ത രാ​ഷ്ട്രീ​യ പോ​രാ​ട്ട​വു​മാ​യി​രു​ന്നു.

സു​ധീ​ര​നെ തോ​ൽ​പ്പി​ക്കാ​നു​ള്ള വാ​ശി​യു​ടെ പു​റ​ത്താ​ണ് ഫൈ​വ് സ്റ്റാ​ർ ക്ലാ​സി​ഫി​ക്കേ​ഷ​നു​ള്ള 29 ബാ​റു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ ലൈ​സ​ൻ​സ് ന​ഷ്‌​ട​പ്പെ​ട്ട എ​ല്ലാ ബാ​റു​ക​ൾ​ക്കും ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ൾ അ​നു​വ​ദി​ച്ചു.

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ നി​ന്ന് ത​ടി​യൂരാനാണ് അ​ന്ന​ത്തെ സ​ർ​ക്കാ​ർ ഇ​ത് ചെ​യ്‌​ത​ത്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ അ​ധി​കാ​രം ഒ​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​ൽ 813 ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും 306 ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ളും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പി​ന്നീ​ട് വ​ന്ന എ​ൽ​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് ചെ​യ്‌​ത​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത് ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളാ​ക്കി മാ​റ്റി​യ ബാ​റു​ക​ൾ ത്രീ ​സ്റ്റാ​ർ ക്ലാ​സി​ഫി​ക്കേ​ഷ​ൻ കൈ​വ​രി​ച്ച​പ്പോ​ൾ അ​വ​യ്ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ക മാ​ത്ര​മാ​ണ്. ഇ​ത് ഒ​രു നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​യി​രു​ന്നു.

അ​ല്ലാ​തെ പു​തി​യ ബാ​റു​ക​ൾ വാ​രി​ക്കോ​രി ന​ൽ​കി​യ​ത​ല്ല. പ​ത്ത് വ​ർ​ഷം മു​ൻ​പ് 813 മ​ദ്യ​ശാ​ല​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്ന് 896 എ​ണ്ണം മാ​ത്ര​മാ​ണു​ള്ള​ത്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ന്ന് എ​ല്ലാം പൂ​ട്ടി, ഇ​പ്പോ​ൾ എ​ല്ലാം തു​റ​ന്നു എ​ന്ന പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യും വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും എം.​ബി രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : m.b.rajesh liquor policy oommen chandy bar license

Recent News

Corehub Up