തിരുവനന്തപുരം : മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കക്ഷിചേരും. ഇതുസംബന്ധിച്ച് കോടതിയിൽ അപേക്ഷ നൽകും.
കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയിൽ അപേക്ഷ നൽകാൻ ഇഡി ഒരുങ്ങുന്നത്. അതേസമയം, കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെച്ചൊല്ലി പ്രോസിക്യൂഷനെതിരെ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഒ കമ്മീഷണർക്ക് കത്ത് നൽകി. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാത്ത പ്രോസിക്യൂഷന്റെ നിലപാടാണ് ജാമ്യം ലഭിക്കാൻ കാരണമായതെന്നാണ് പോലീസിന്റെ വിമർശനം. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണ് ജാമ്യം ലഭിച്ചത്.
Tags : ED officials attack case